പബ്ജി നിരോധനത്തിലൂടെ ഇന്ത്യ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി ! ടെന്‍സെന്റിന് നഷ്ടം 1.02 കോടി രൂപ; കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്…

ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഗെയിംസിന് ഏര്‍പ്പെടുത്തിയ നിരോധനം ചൈനയെ സാമ്പത്തികമായി ഉലച്ചിരിക്കുകയാണ്. പബ്ജി നിരോധനത്തിന്റെ പിറ്റേ ദിവസം തന്നൈ വിപണി മൂല്യത്തില്‍ 1,400 കോടി ഡോളര്‍ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് റിപ്പോര്‍ട്ട്. പബ്ജി നിരോധിച്ചതിന് ശേഷം ടെന്‍സെന്റ് ഓഹരികള്‍ രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് നിരോധിച്ചത്. ഇന്ത്യ-ചൈന ലഡാക്ക് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയം ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഗെയിമുകളും കാമറ ആപ്പുകളുമാണ് നിരോധിച്ചവയില്‍ ഏറെയും. ഇതില്‍ത്തന്നെ പബ്ജി നിരോധിച്ചതാണ് ഏറ്റവും പ്രാധാന്യം നേടുന്നത്.ഏകദേശം 175 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഒരു ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ…

Read More

കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 24589 ആളുകളോ ? അധികൃതരുടെ അബദ്ധത്തില്‍ പുറത്തു വന്ന കണക്കുകള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്

വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്ന നോവല്‍ കൊറോണ വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത് വിചാരിക്കുന്നതിന്റെ 50 ഇരട്ടി ആളുകള്‍ക്കോ ? ഇതുവരെ ചൈനീസ് ഗവണ്‍മെന്റ് നല്‍കുന്ന കണക്കുകള്‍ മാത്രമേ പുറംലോകത്തിനു ലഭ്യമായിരുന്നുള്ളൂ. ഇതു പ്രകാരം മരണ സംഖ്യ 600ല്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഈ കണക്കുകളെ അപ്രസക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ടെന്‍സെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ ഈ സാഹചര്യത്തില്‍ ഏവരെയും ഞെട്ടിക്കുകയാണ്. ഇതുവരെ 1,54,023 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നും 24,589 പേര്‍ മരിച്ചുവെന്നുമാണ് ശനിയാഴ്ച ടെന്‍സെന്റ് പുറത്തുവിട്ടത്. എന്നാല്‍ തെറ്റുപറ്റിയെന്ന വിശദീകരണത്തോടെ, ഈ കണക്കുകള്‍ ഉടന്‍തന്നെ പിന്‍വലിക്കുകയും ചെയ്തു. ചൈന യഥാര്‍ഥത്തില്‍ അവകാശപ്പെടുന്നതിലും എത്രയോ ഇരട്ടിയാണ് 563 പേര്‍ മരിച്ചുവെന്നും 28,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നുമാണ് ഇന്നലെവരെയുള്ള ഔദ്യോഗികണക്ക്. ടെന്‍സെന്റ് പുറത്തുവിട്ട കണക്കുകളാണ് സത്യമെങ്കില്‍, രോഗബാധ…

Read More

ഇബേ ഇന്ത്യയെ ഏറ്റെടുക്കും; ടെന്‍സന്റ്, മൈക്രോസോഫ്റ്റ് ,ഇബേ എന്നീ കമ്പനികളില്‍ നിന്നും 9500 കോടി രൂപ സമാഹരിക്കും; ഇന്ത്യയില്‍ അശ്വമേധത്തിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ട ഇബേ ഇന്ത്യയെ ഏറ്റെടുക്കുന്നു. ട്വിറ്ററിലൂടെ ഫ്‌ളിപ്കാര്‍ട്ട് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ കമ്പനിയായ ഇബേയുടെ ഇന്ത്യന്‍ പതിപ്പാണ് ഇബേ ഇന്ത്യ.അതോടൊപ്പം ഇബേ, ടെന്‍സന്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളില്‍ നിന്നും 140 കോടി(9500 കോടി രൂപ) ഡോളറിന്റെ നിക്ഷേപവും ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നു. ഇബേ ഇന്ത്യ ഏറ്റെടുക്കുന്നതിനു പകരമായി 500 ദശലക്ഷം ഡോളറിനുള്ള ഓഹരികളാണ് ഫ്‌ളിപ്കാര്‍ട്ട ഇബേയ്ക്കു കൈമാറുക. ഇരുകമ്പനികളും ഇതുസമ്പന്ധിച്ച് രഹസ്യകരാര്‍ ഒപ്പിട്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇബേ, മൈക്രോസോഫ്റ്റ്, ടെന്‍സെന്റ് എന്നീ വമ്പന്മാരെ അവരുടെ ഇന്ത്യന്‍ യാത്രയില്‍ ഒപ്പം കൂട്ടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും പറയുന്നു. ചൈനയിലെ പ്രമുഖ ഇന്റര്‍നെറ്റ് വാല്യൂ ആഡഡ് സര്‍വ്വീസ് പ്രൊവൈഡറാണ് ടെന്‍സന്റ്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്ത് ഫ്‌ളിപ്കാര്‍ട്ടിനെ മുമ്പില്‍ നിര്‍ത്തുകയാണ് ഇവരുടെ കര്‍ത്തവ്യം. വരും നാളുകളില്‍…

Read More