ആലപ്പുഴ: ലോകം മുഴുവൻ കാൽപ്പന്തിന്റെ ആരവം ഉയരുമ്പോൾ കർഷക ഗ്രാമമായ കഞ്ഞിക്കുഴിയിലെ കർഷകരെയും ഒപ്പം ചേർത്ത് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പുതിയ പദ്ധതിയൊരുക്കുന്നു. ഖത്തർ ലോകകപ്പിന്റെ ആരവവും ആവേശവും ഉയർത്തി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ആകർഷകമായ പരിപാടിയിലൂടെയാണ് ശ്രദ്ധേയമാകുന്നത്. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ മുൻവശത്തു തയാറാക്കിയ പ്രത്യേക ഗോൾ പോസ്റ്റിലേക്ക് ഗോളുകൾ നിറയ്ക്കുന്ന ആളുകൾക്ക് സീറോ ബാലൻസിലൂടെ അക്കൗണ്ട് തുറക്കാമെന്ന പദ്ധതിയാണ് ബാങ്ക് തയാറാക്കിയിരിക്കുന്നത്. കർഷകരാണ് ഏറിയ പങ്കും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.പുതു തലമുറയെ സഹകരണ മേഖലയിലേക്ക് ആകർഷിക്കുകയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രദേശത്ത് ഫുട്ബോൾ ക്ലബുകൾക്ക് ഫുട്ബോളുകൾ ചടങ്ങിൽ വിതരണം ചെയ്തു. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്ത് ഫുട്ബോൾ വിതരണം നടത്തി. പ്രഥമ കാർഷിക മിത്രം ജേതാവ് ടി.എസ്.വിശ്വൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക്…
Read MoreTag: football
വീടിന്റെ ചുവരുംകടന്ന് ആവേശം; പോർച്ചുഗൽ ഇത്തവണ റൊണാൾഡോയുടെ മിടുക്കിൽ കപ്പ് നേടും; റിങ്കുവിന്റെ ആവേശം വാനോളം…
എരുമേലി: കാൽപ്പന്തുകളിയുടെ ലോകകപ്പ് മാമാങ്കത്തിന് ആവേശത്തോടെ കൊടിയേറിയപ്പോൾ ഇങ്ങ് കേരളത്തിൽ എരുമേലിയിലെ ശ്രീനിപുരം കോളനിയിലെ നാല് സെന്റിനുള്ളിലെ വീടിന്റെ ചുവരുകൾ പോർച്ചുഗൽ ദേശീയ പതാകയുടെ നിറമണിഞ്ഞിരുന്നു. പോർച്ചുഗൽ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോയോടുള്ള ആരാധനകൊണ്ട് പോർച്ചുഗൽ ദേശീയ പതാകയുടെ നിറങ്ങൾ വീടിന്റെ ചുവരിലാക്കി പെയിന്റ് ചെയ്യുകയായിരുന്നു. ശ്രീനിപുരം കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റുകൂടിയായ ഓട്ടോ ഡ്രൈവർ പെരുമ്പെട്ടിമണ്ണിൽ റിങ്കു ആണ് സ്വന്തം വീട് പോർച്ചുഗൽ പതാകയുടെ നിറത്തിലാക്കി പെയിന്റ് ചെയ്തത്. റൊണാൾഡോയോടുള്ള ഇഷ്ടം മൂലമാണ് താൻ ഉൾപ്പെടെ സുഹൃത്തുക്കൾ പലരും കാൽപ്പന്തുകളിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് റിങ്കു പറയുന്നു. ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത പോർച്ചുഗൽ ഇത്തവണ റൊണാൾഡോയുടെ മിടുക്കിൽ കപ്പ് നേടുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഒപ്പം റൊണാൾഡോയുടെ ഏഴാം നമ്പരും ദേശീയ പതാകയിലെ പോർച്ചുഗീസ് ഷീൽഡും ആർമിലറി ഗോളവും ആലേഖനം ചെയ്തിട്ടുമുണ്ട്. അപ്പുറത്ത് ജംഗ്ഷനിൽ മെസിയുടെ ചിത്രവുമായി ഫ്ളക്സ് വച്ചാണ്…
Read Moreലോകകപ്പ് വന്നു… കോഴിമുട്ടയ്ക്ക് ‘നല്ലകാലം’..! എതിര് ടീം പൊട്ടാന്‍ കൂടോത്രം ചെയ്യാനൊന്നുമല്ല കേട്ടോ…
ലോകകപ്പ് ഫുട്ബോളും കോഴിമുട്ടയും തമ്മിലെന്താബന്ധം… ഉണ്ട് വളരെ നല്ല ബന്ധമുണ്ട്.. എതിര് ടീം പൊട്ടാന്‍ കൂടോത്രം ചെയ്യാനൊന്നുമല്ല കേട്ടോ.. ആവശ്യക്കാരുണ്ടായതോടെ കയറ്റി അയയ്ക്കുന്ന മുട്ടിയിലുണ്ടായ വര്‍ധനയും വില കൂടിയതുമാണ് ‘ബന്ധം വളരാന്‍’ കാരണം.ലോകകപ്പ് ഫുട്ബോളിന്റെ വരവോടെ മുട്ട വിലയിൽ വർധന. കോഴി മുട്ടയ്ക്ക് വടക്കൻ ജില്ലകളിൽ ഒരു രൂപയില്‍ ഏറെയും താറാവ് മുട്ടയ്ക്ക് ഒരുരൂപയുമാണ് വർധിച്ചത്. ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നും മുട്ടയ്ക്ക് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയർന്നത്. ഒക്ടോബർ ആദ്യം മൊത്ത വിപണിയിൽ നാലു രൂപ 55 പൈസയായിരുന്നു ഒരു കോഴി മുട്ടയുടെ വില. ഇപ്പോഴത് അഞ്ചു രൂപ 70 പൈസയായി. ചില്ലറ വിൽപന ശാലയിൽ ആറു രൂപ 50 പൈസ വരെ ഈടാക്കുന്നുണ്ട്. താറാവ് മുട്ട ഒന്നിന് എട്ടു രൂപയിൽനിന്ന് ഒൻപത് രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപയ്ക്ക് മുകളിൽ താറാവ്…
Read Moreഖത്തർ മരുഭൂമിയാണ് പക്ഷേ പ്രിയതാരങ്ങൾ വിയര്‍ക്കില്ല… ഇവിടെ എല്ലാം കൂളാണ്…
ആശങ്ക വേണ്ട…നിങ്ങളുടെ പ്രിയകളിക്കാര് മൈതാനത്തുകൂടി പറപറക്കുമ്പോള്‍ ചൂട് ഒരു വിഷയമേ ആവില്ല. ആ മരുഭൂമിയിൽ കൊടും ചൂടല്ലേ. കളിക്കാർ ഉരുകി വീഴില്ലേ. നമ്മുടെ പ്രിയപ്പെട്ട നെയ്മറും മെസിയും ക്രിസ്റ്റ്യാനോയുമെല്ലാം ആ ചൂടിൽ ഉരുകിയൊലിക്കുമോ? തളർന്നു വീഴുമോ? ഒരു കാര്യം ശരിയാണ്. ഖത്തർ മരുഭൂമിയാണ്, പക്ഷേ, ആശങ്ക വേണ്ട… നിങ്ങളുടെ പ്രിയകളിക്കാര് മൈതാനത്തുകൂടി പറപറക്കുമ്പോള്‍ ചൂട് ഒരു വിഷയമേ ആവില്ല. ഖത്തറില്‍ അതിന് പ്രതിവിധി ചെയ്തിട്ടുണ്ട്. ഖത്തർ ചൂടിൽനിന്നു തണുപ്പിലേക്ക്ജൂലൈയാണു ഖത്തറിലെ ഏറ്റവും ചൂടു കൂടിയ മാസം. അതുകൊണ്ടുതന്നെ ജൂൺ-ജൂലൈ മാസങ്ങളിൽ ഖത്തറിൽ ഫുട്ബോൾ കളിക്കുന്നതിനെ കുറിച്ചു ആലോചിക്കുകയേ വേണ്ട. നവംബർ ആകുമ്പോഴേക്കും ചൂടു കുറയുകയും തണുപ്പു വരാൻ തുടങ്ങുകയും ചെയ്യും. ഖത്തറിൽ ശരത് കാലം നവംബറിൽ തീരുകയും ഡിസംബറോടെ ശൈത്യം തുടങ്ങുകയും ചെയ്യും. ചൂടിൽ നിന്നു തണുപ്പിലേക്ക് ഖത്തർ കടക്കുന്ന സമയത്താണു ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്. നവംബറിൽ…
Read Moreഗാലറികളില്‍ ആവേശത്തിന്റെ തിരയിളക്കം ഉയര്‍ത്തിയ ഓട്ടോ ചന്ദ്രന് ഇനി ഓര്മ; വിടവാങ്ങിയത് ഫുട്ബോള്‍ ആവേശത്തിന്റെ ഐക്കണ്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഖത്തർ ലോകകപ്പിനു ദിവസങ്ങൾമാത്രം അവശേഷിക്കെ ആവേശം വിതറാന്‍ ഓട്ടോ ചന്ദ്രനില്ല. ഇഷ്ടതാരങ്ങളുടെ കളി കാണാന്‍ കഴിയാതെ കളിയില്ലാത്ത ലോകത്തേക്കു എന്‍.പി. ചന്ദ്രന് മടങ്ങി. കോഴിക്കോട്ടെ ഫുട്ബോള്‍ ഗാലറികളില്‍ ആവശത്തിന്റെ തിരയിളക്കം തീര്‍ത്ത കളി ആസ്വാദകനായിരുന്നു ചന്ദ്രന്. കൊമ്പന്മീശയുമായി ഗാലറിയിലിരുന്ന് കളിക്കാരെയും സംഘാടകരെയും വിമര്‍ശിക്കുകയും അഭിനന്ദിക്കേണ്ട ഘട്ടത്തില്‍ അഭിനന്ദിക്കുകയും ചെയ്ത് കാണികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഫുട്ബോള്‍ കമ്പക്കാരനായിരുന്നു ഓട്ടോ ചന്ദ്രന്. സ്റ്റേഡിയം ഗ്രൗണ്ടില്‍ അരങ്ങേറുന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ആവേശത്തിന്റെ പ്രതീകമായി നിറഞ്ഞുനിന്നിരുന്നത് ഇദ്ദേഹമായിരുന്നു. കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പണം ഉപയോഗിച്ച് ടിക്കറ്റെടുത്താണ് എല്ലാ മത്സരങ്ങള്‍ക്കും അദ്ദേഹം എത്തിയിരുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്റ്റേഡിയം ഗ്രൗണ്ടില്‍ പണ്ടു കാലത്ത് താത്കാലിക മുള ഗാലറി കെട്ടിയാണു നാഗ്ജി അടക്കമുള്ള ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറിയിരുന്നത്. പിന്നീടാണു സ്ഥിരം ഗാലറി ഉയര്‍ന്നത്. അന്നെല്ലാം ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ചന്ദ്രന്. …
Read Moreവീണ്ടും ബിരിയാണി വിവാദം ! ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാന്‍ ചെലവിട്ടത് 43 ലക്ഷം; എന്നാല്‍ കഴിച്ചവര്‍ ആരുമില്ല…
ഇപ്പോള്‍ ബിരിയാണി വിവാദങ്ങളുടെ കാലമാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന എസ്എഫ്ഐ വരെ ബിരിയാണി വിവാദത്തില്‍പ്പെട്ടു. ഇപ്പോഴിതാ മറ്റൊരു ബിരിയാണിത്തട്ടിപ്പിന്റെ കഥയാണ് വെളിയില്‍ വരുന്നത്. ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാനായി 43 ലക്ഷം രൂപ ചെലവിട്ട ജമ്മു കാശ്മീര്‍ ഫുട്ബോള്‍ അസോസിയേഷനാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ആരാധകരുടെ പരാതിയില്‍ അഴിമതി വിരുദ്ധ വിഭാഗം ഫുട്ബോള്‍ അസോസിയേഷനെതിരെ അന്വേഷണം തുടങ്ങിയതായാണ് കശ്മീരിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നല്കിയ തുകയാണ് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത്. ജെകെഎഫ്എ പ്രസിഡന്റ് സമീര്‍ താക്കൂര്‍, ട്രഷറര്‍ സുരിന്ദര്‍ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി…
Read Moreപെലയെ മറികടന്ന് മെസി
ബുവാനസ് ഐറിസ്: സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് മികവിൽ ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു മിന്നും ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന ബൊളീവിയയെ തകർത്തു. അർജന്റീനയുടെ മൂന്നു ഗോളുകളും നേടിയ ക്യാപ്റ്റൻ മെസി ഫുട്ബോൾ ഇതിഹാസം പെലെയുടെ റിക്കാർഡും മറികടന്നു. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരം എന്ന റിക്കാർഡാണ് മെസി സ്വന്തം പേരിലാക്കിയത്. പെലെ രാജ്യത്തിനായി 77 ഗോൾ നേടിയപ്പോൾ മെസിയുടെ അക്കൗണ്ടിൽ 80 ഗോളുകളായി. 153 മത്സരങ്ങളിൽനിന്നാണ് മെസി നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുടെ ലോകറിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. റോണോ ഇതുവരെ 180 മത്സരങ്ങളിൽനിന്നായി 111 ഗോളുകളാണ് നേടിയിരിക്കുന്നത്. മത്സരത്തിന്റെ 14 ാം മനിറ്റിൽ തന്നെ എണ്ണംപറഞ്ഞൊരു ഗോളിൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ബോക്സിനു വെളിയിൽനിന്നും മനോഹരമായ ഇടംകാലൻ ഷോട്ട് വലയിൽ…
Read Moreചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ; രാജ്യാന്തര ഗോൾ നേട്ടത്തിൽ ലോകറിക്കാർഡ്
ലണ്ടൻ: രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇറാനിയൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോളെന്ന റിക്കാർഡാണ് മറികടന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. മത്സരത്തിൽ രണ്ട് ഗോളുകൾ താരം വലയിലാക്കി. നാൽപത്തിയഞ്ചാം മിനിറ്റിൽ മുന്നിലെത്തിയ അയർലൻഡിനെ ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിൽ പോർച്ചുഗൽ മറികടന്നു. 89,96 മിനിറ്റുകളിലായിരുന്നു ഗോളുകൾ പിറന്നത്. 2003ൽ പതിനെട്ടാം വയസിലാണ് പോർച്ചുഗലിന് വേണ്ടി റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറുന്നത്. അയർലൻഡിനെതിരായ മത്സരത്തോടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന റിക്കാർഡും റൊണാൾഡോ പേരിലാക്കി. സെർജിയോ റാമോസിനെയാണ് പിന്നിലാക്കിയത്.
Read Moreഡബിളടിച്ച് മെസി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോൾ ബലത്തിൽ ബാഴ്സലോണയ്ക്ക് ഹോം മത്സരത്തിൽ ഗെറ്റാഫയ്ക്കെതിരേ തകർപ്പൻ ജയം. രണ്ട് ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത മെസി, പെനൽറ്റിയിലൂടെ ഹാട്രിക്ക് നേടാനുള്ള അവസരം വേണ്ടെന്നുവച്ച് സ്പോർട്ട് കിക്ക് ആൻത്വാൻ ഗ്രീസ്മാനു നൽകുന്നതിനും മത്സരം സാക്ഷ്യംവഹിച്ചു. 5-2നായിരുന്നു ബാഴ്സയുടെ ജയം. 8, 33 മിനിറ്റുകളിലായിരുന്നു മെസി ഗോൾ നേടിയത്. 90+3ാം മിനിറ്റിലായിരുന്നു പെനൽറ്റി കിക്ക് എടുക്കാൻ ഗ്രീസ്മാനെ മെസി ക്ഷണിച്ചത്. റോണൾഡ് അറൂഹൊ (87’) ബാഴ്സയ്ക്കായി ഒരു ഗോൾ നേടി. ഒരു ഗോൾ സെൽഫിലൂടെ എത്തി. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഹോം മത്സരത്തിൽ 2-0ന് ഹ്യൂസ്കയെ കീഴടക്കി. ആംഗൽ കൊറേറ (39’), യാനിക് കറാസ്കൊ (80’) എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ ഗോൾ നേട്ടക്കാർ. ലാ ലിഗ ഫുട്ബോൾ കിരീടത്തിനായുള്ള പോരാട്ടം…
Read Moreആരാധകജയം! മുതലാളിമാരുടെ മാത്രം നിയന്ത്രണത്തിലല്ല യൂറോപ്യൻ ഫുട്ബോൾ
ലണ്ടൻ: പണക്കൊതിയന്മാരായ മുതലാളിമാരുടെ മാത്രം നിയന്ത്രണത്തിലല്ല യൂറോപ്യൻ ഫുട്ബോൾ എന്ന് അടിവരയിട്ട് ആരാധകർ നടത്തിയ വിപ്ലവം വിജയിച്ചു. ഇതോടെ യൂറോപ്പിലെ 12 വന്പൻ ക്ലബ്ബുകൾ ചേർന്ന് ആരംഭിക്കാനിരുന്ന യൂറോപ്യൻ സൂപ്പർ ലീഗ് (യുഎസ്എൽ) അകാലത്തിൽ പൊലിഞ്ഞു. ഞായറാഴ്ച പ്രഖ്യാപിക്കപ്പെട്ട്, ചൊവ്വാഴ്ച രാത്രിയോടെ നിശ്ചലമായ കടലാസ് ലീഗ് മാത്രമായി യുഎസ്എൽ. വെറും 48 മണിക്കൂർ ആയുസ് മാത്രമാണു യൂറോപ്യൻ സൂപ്പർ ലീഗിനുണ്ടായുള്ളൂ. ബിഗ് സിക്സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ആറ് ക്ലബ്ബുകൾ (മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടനം, ചെൽസി) ലീഗിൽനിന്നു പിന്മാറിയതോടെയാണ് യുഎസ്എൽ അകാലത്തിൽ പൊലിഞ്ഞത്. ആരാധകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇംഗ്ലീഷ് ക്ലബ്ബുകളുടെ പിന്മാറ്റം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം യൂറോപ്യൻ സൂപ്പർ ലീഗിനെതിരേ രംഗത്തെത്തിയിരുന്നു, ഒപ്പം ഡേവിഡ് ബെക്കാം അടക്കമുള്ള ഫുട്ബോൾ മുൻ താരങ്ങളും. യു ടേണ്യുവേഫ ചാന്പ്യൻസ് ലീഗിനു ബദലായി യൂറോപ്യൻ…
Read More