ബാ​ങ്കി​ലെ​ത്തൂ, ഗോ​ള​ടി​ക്കൂ,  അ​ക്കൗ​ണ്ട് നേ​ടൂ… ലോകകപ്പ് ആവേശത്തിൽ ആലപ്പുഴ ക​ഞ്ഞി​ക്കു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും


ആ​ല​പ്പു​ഴ: ലോ​കം മു​ഴു​വ​ൻ കാ​ൽ​പ്പ​ന്തി​ന്‍റെ ആ​ര​വം ഉ​യ​രു​മ്പോ​ൾ ക​ർ​ഷ​ക ഗ്രാ​മ​മാ​യ ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​രെ​യും ഒ​പ്പം ചേ​ർ​ത്ത് ക​ഞ്ഞി​ക്കു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പു​തി​യ പ​ദ്ധ​തി‌​യൊ​രു​ക്കു​ന്നു. ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ആ​ര​വ​വും ആ​വേ​ശ​വും ഉ​യ​ർ​ത്തി ക​ഞ്ഞി​ക്കു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ക​ർ​ഷ​ക​മാ​യ പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

 ക​ഞ്ഞി​ക്കു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ൻ​വ​ശ​ത്തു ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ഗോ​ൾ പോ​സ്റ്റി​ലേ​ക്ക് ഗോ​ളു​ക​ൾ നി​റ​യ്ക്കു​ന്ന ആ​ളു​ക​ൾ​ക്ക് സീ​റോ ബാ​ല​ൻ​സി​ലൂ​ടെ അ​ക്കൗ​ണ്ട് തു​റ​ക്കാ​മെ​ന്ന പ​ദ്ധ​തി​യാ​ണ് ബാ​ങ്ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രാ​ണ് ഏ​റി​യ പ​ങ്കും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.പു​തു ത​ല​മു​റ​യെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ഈ ​പ​രി​പാ​ടികൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ഫു​ട്ബോ​ൾ ക്ല​ബു​ക​ൾ​ക്ക് ഫു​ട്ബോ​ളു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ആ​ല​പ്പു​ഴ ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്ത് ഫു​ട്ബോ​ൾ വി​ത​ര​ണം ന​ട​ത്തി.

പ്ര​ഥ​മ കാ​ർ​ഷി​ക മി​ത്രം ജേ​താ​വ് ടി.​എ​സ്.​വി​ശ്വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ജി. ​ഉ​ദ​യ​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

Leave a Comment