ഗോദ ദംഗലിനു മുമ്പേ തീയറ്ററിലെത്താതിരുന്നത് കാലക്കേടു കൊണ്ട്; തങ്ങളുടെ കഠിനാധ്വാനത്തെ മാനിക്കുന്നുണ്ടെങ്കില്‍ ഫേസ്ബുക്കിലൂടെ വ്യാജപ്രിന്റ് പ്രചരിപ്പിക്കരുതെന്ന് ഗോദയുടെ നിര്‍മാതാവ്

തിരുവനന്തപുരം: തീയറ്ററുകളില്‍ ഗുസ്തിയുടെ ആവേശമുയര്‍ത്തി മുന്നേറുകയാണ് ബേസില്‍ ജോസഫ് സംവിധാനം നിര്‍വഹിച്ച ‘ഗോദ’. എന്നാല്‍ ചിത്രത്തെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ ചിലര്‍ തീയറ്റര്‍ പ്രിന്റ് ഫേസ്ബുക്കു വഴി പ്രചരിപ്പിക്കുന്നുമുണ്ട്. ഫേസ്ബുക്കില്‍ ലൈവായാണ് തീയറ്റര്‍ പ്രിന്റ് പ്രചരിച്ചത്. ഇതോടെ സംഭവത്തില്‍ എതിര്‍പ്പുമായി ഗോദയുടെ നിര്‍മ്മാതാവ് സിവി സാരഥി രംഗത്തെത്തി. മറ്റുചില നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഇത്തരക്കാര്‍ ടൊവിനോ ചിത്രത്തെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ രംഗത്തെത്തിയത്. ചലച്ചിത്ര വ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടി സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെ ഒരു നടന്റെ ആരാധകരെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്ന ചോദ്യം ഉന്നയക്കുകയാണ് സാരഥി. ഫേസ്ബുക്കിലൂടെയആണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഞങ്ങളുടെ കഠിനാധ്വാനത്തെ മാനിക്കുന്നുവെങ്കില്‍ ഇങ്ങനെ ഉപദ്രവിക്കരുത് എന്നാണ് സാരഥി പറയുന്നത്. സാരഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: കുഞ്ഞിരാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തേ ബേസില്‍ ജോസഫ് തന്റെ അടുത്ത ചിത്രം സ്ത്രീ കേന്ദ്രീകൃതമാവണമെന്ന് തീരുമാനിച്ചിരുന്നു. ‘എന്ന്…

Read More