ഊണു കഴിഞ്ഞാല്‍ ഒന്നു ഹാന്‍സ് വയ്ക്കണം…അതു നിര്‍ബന്ധാ ! പാലും ഒരു തൈരും വേണ്ട, ചിക്കന്‍ വേണമെന്ന് കട്ടായം പറഞ്ഞ് ‘അതിഥി’കള്‍; ഹാന്‍സ് ഉണ്ടോയെന്ന അതിഥികളുടെ ചോദ്യം കേട്ട് കണ്ണുതള്ളി പോലീസുകാരും…

മലയാളികളേക്കാള്‍ കാര്യമായാണ് കേരള സര്‍ക്കാരും പോലീസും അതിഥി തൊഴിലാളികളെ ഇപ്പോള്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്‍കി വരുന്നത്. ഡല്‍ഹി മോഡലില്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിതോടെയാണ് കേരള സര്‍ക്കാര്‍ പെട്ടത്. ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി. ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്‍ക്കരിക്കുമ്പോള്‍ അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്. ഭക്ഷണത്തിന് പുറമെ അതിഥികള്‍ക്ക് അര ലിറ്റര്‍ പാലും നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും…

Read More