ഊണു കഴിഞ്ഞാല്‍ ഒന്നു ഹാന്‍സ് വയ്ക്കണം…അതു നിര്‍ബന്ധാ ! പാലും ഒരു തൈരും വേണ്ട, ചിക്കന്‍ വേണമെന്ന് കട്ടായം പറഞ്ഞ് ‘അതിഥി’കള്‍; ഹാന്‍സ് ഉണ്ടോയെന്ന അതിഥികളുടെ ചോദ്യം കേട്ട് കണ്ണുതള്ളി പോലീസുകാരും…

മലയാളികളേക്കാള്‍ കാര്യമായാണ് കേരള സര്‍ക്കാരും പോലീസും അതിഥി തൊഴിലാളികളെ ഇപ്പോള്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്‍കി വരുന്നത്. ഡല്‍ഹി മോഡലില്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിതോടെയാണ് കേരള സര്‍ക്കാര്‍ പെട്ടത്.

ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി.

ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്‍ക്കരിക്കുമ്പോള്‍ അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്.

ഭക്ഷണത്തിന് പുറമെ അതിഥികള്‍ക്ക് അര ലിറ്റര്‍ പാലും നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്.

ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും കോഴിയിറച്ചി നിര്‍ബന്ധമായും വേണമെന്നാണ് ഇവര്‍ പറയുന്നതെന്ന് പോലീസ് പറയുന്നു.

ക്യാമ്പില്‍ വിഐപി പരിഗണന ലഭിച്ചു തുടങ്ങിയതോടെ ചിക്കന്‍ കൂട്ടി ഊണു വേണമെന്നാണ് നിര്‍ബന്ധം പിടിക്കുന്നത്.

പോരാത്തതിന് ഊണിനു ശേഷം ഹാന്‍സോ ശംഭുവോ പോലെ എന്തെങ്കിലും നിര്‍ബന്ധമായും വേണമെന്ന് ആവശ്യപ്പെട്ടതോടെ പോലീസുകാര്‍ ആകെ വലഞ്ഞു. അതിഥികളല്ലേ എന്തു ചെയ്യാന്‍.

അവസാനം എല്ലാത്തിനേയും വിരട്ടി ക്യാമ്പില്‍ കയറ്റി. ചീട്ടുകളിയും മറ്റുമായി സമയം നീക്കുകയാണ് തൊഴിലാളികള്‍. അവര്‍ ക്യാമ്പുകള്‍ വിടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്.

കഴിഞ്ഞ 29നാണ് സ്വദേശത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് 1500ലധികം തൊഴിലാളികള്‍ കര്‍ഫ്യു ലംഘിച്ച് തെരുവിലിറങ്ങിയത്.

പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്പുകളിലെത്തിച്ചത്. അന്നു മുതല്‍ വന്‍ പൊലീസ് അവിടെ ക്യാമ്പുചെയ്യുന്നുണ്ട്.

അതേ സമയം പായിപ്പാട്ടെ ലോക്ഡൗണ്‍ ലംഘന പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അന്വേഷണംതുടരുകയാണ്.

പശ്ചിമ ബംഗാളുകാരായ മുഹമ്മദ് റിഞ്ചു, അന്‍വര്‍ അലി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, പായിപ്പാട് പഞ്ചായത്തിനോട് ചേര്‍ന്നുള്ള തിരുവല്ല നഗരസഭപരിധിയിലെ, അതിഥിതൊഴിലാളി ക്യാമ്പുകളില്‍ ശുചീകരണംതുടരുകയാണ്.

നഗരസഭ ആരോഗ്യവിഭാഗവും, അഗ്നിശമന സേനയും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍. എന്തായാലും അതിഥികളുടേത് വല്ലാത്ത നിര്‍ബന്ധങ്ങള്‍ തന്നെയെന്നാണ് സംഭവം അറിഞ്ഞവരെല്ലാം പറയുന്നത്.

Related posts

Leave a Comment