വി​ഷു കൈ​നീ​ട്ടം എ​ന്ന​ല്ല അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ വ​ലി​യ ദൈ​വാ​നു​ഗ്ര​ഹമെന്ന് ഗിന്നസ് പക്രു

ഏ​റ്റ​വും പു​തി​യ വി​ശേ​ഷം ഒ​രു മോ​ൾ കൂ​ടി ജ​നി​ച്ചു എ​ന്ന​താ​ണ്. മൂ​ത്ത മ​ക​ളു​മാ​യി പ​ത്തു​പ​തി​ന​ഞ്ചു വ​യ​സി​ന്‍റെ വ്യ​ത്യാ​സം ഉ​ണ്ട്. എ​ന്നെ​ക്കാ​ളും കൂ​ടു​ത​ൽ ത്രി​ല്ലും എ​ക്സൈ​റ്റ്മെ​ന്‍റും അ​വ​ൾ​ക്കാ​ണ്. ഈ ​അ​വ​ധി​ക്കാ​ല​ത്തു​കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ ഗി​ഫ്റ്റാ​ണ് അ​ത്. അ​തു​കൊ​ണ്ടു ത​ന്നെ അ​തു​മാ​യി പു​ള്ളി​ക്കാ​ര​ത്തി ഫു​ൾ ബി​സി​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളും പോ​കാ​ൻ വേ​ണ്ടി പ്ലാ​ൻ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വാ​വ വ​ന്ന​ത് പ്ര​മാ​ണി​ച്ചു​കൊ​ണ്ട് വേ​റെ എ​ങ്ങും പോ​കു​ന്നി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കു​ന്ന​തും കു​ഞ്ഞി​നെ ടേ​ക്ക് കെ​യ​ർ ചെ​യ്യു​ന്ന​തും എ​ല്ലാം മോ​ളാ​ണ്. ഇ​പ്പോ​ൾ രാ​ത്രി​യൊ​ക്കെ ഉ​റ​ങ്ങാ​തെ അ​തി​നെ ഇ​ങ്ങ​നെ വ​ച്ചു​കൊ​ണ്ട് ഇ​രി​പ്പാ​ണ്. വ​ള​രെ സ​ന്തോ​ഷം ഉ​ണ്ട്. വി​ഷു കൈ​നീ​ട്ടം എ​ന്ന​ല്ല അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ വ​ലി​യ ദൈ​വാ​നു​ഗ്ര​ഹം ആ​ണ് ര​ണ്ടാ​മ​ത്തെ മ​ക​ൾ. ഗി​ന്ന​സ് പ​ക്രു

Read More

ഏറ്റവുമധികം സന്തോഷിച്ചത് അവള്‍ ജനിച്ചപ്പോഴാണ്…അവളുടെ മരണം വല്ലാതെ തളര്‍ത്തി ! താന്‍ കടന്നുപോയ വിഷമഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് ഗിന്നസ് പക്രു…

ഗിന്നസ് പക്രു നിര്‍മാതാവാകുന്ന ആദ്യ ചിത്രമായ ഫാന്‍സിഡ്രസ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഈ അവസരത്തില്‍ താന്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിച്ച നിമിഷത്തെക്കുറിച്ചും ആ സന്തോഷം ദുഖമായതിനെക്കുറിച്ചും പറയുകയാണ് ഗിന്നസ് പക്രു.’സത്യം പറഞ്ഞാല്‍ എന്റെ മൂത്ത മോളുടെ മുഖം കണ്ട ആ ദിവസമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചത്, പക്ഷെ പ്രസവിച്ച് പതിനഞ്ച് ദിവസം മാത്രമേ അവള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ, അവളുടെ ജനനവും അവളുടെ മരണവുമാണ് ജീവിതത്തില്‍ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങള്‍. രണ്ടാമത്തെ മകള്‍ ദീപ്ത കീര്‍ത്തിയെ കാണുമ്പോള്‍ എല്ലാവരും പറയും ആദ്യത്തെ മോള്‍ പുനര്‍ജനിച്ചതാണെന്ന്, അത് അങ്ങനെ തന്നെയായിരിക്കട്ടെയെന്ന് ഞാനും കരുതി’. ഗിന്നസ് പക്രു ഒരു നിറഞ്ഞ കലാകാരനാണ്, അഭിനയം സംവിധാനം അതിനു പുറമേ ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തും തിരക്കഥാ രചനയിലും ആദ്യ ചുവടു വയ്ക്കുകയാണ് താരം, തന്റെ മകളുടെ പേരായ ദീപ്ത കീര്‍ത്തി എന്ന നാമമാണ്…

Read More

ഞങ്ങളുടെ ദാമ്പത്യം രണ്ടു വര്‍ഷം പോലും നീണ്ടു നില്‍ക്കില്ലെന്ന് അവര്‍ അന്നു പറഞ്ഞു; എന്നാല്‍ ഭാര്യയുടെ പിന്തുണ ജീവിതത്തിലുണ്ടായ പല പ്രശ്‌നങ്ങളെയും നേരിടാന്‍ സഹായിച്ചു; ഗിന്നസ് പക്രു വെളിപ്പെടുത്തുന്നു

പൊക്കമില്ലായ്മ അലങ്കാരമാക്കിയ താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലാത്ത പക്രു ചെന്നെത്തിയത് പൊക്കമുള്ളവര്‍ക്കു പോലും പറ്റാത്ത ഉയരങ്ങളിലാണ്. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയകുമാര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു. എന്നാല്‍ താന്‍ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞതായും ഗിന്നസ് പക്രു പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. ഇതിനിടയില്‍ പല പ്രശ്നങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നപ്പോഴും ഭാര്യയുടെ ധൈര്യം എനിക്കു തുണയായി. അവര്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഒക്കെ ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെയൊന്നാണ് എന്റെ ഭാര്യയുടെ വസ്ത്രാലങ്കാര കട. അതുവഴി കുടുംബത്തിനും അവര്‍ കൈത്താങ്ങുന്നുവെന്നും പക്രു…

Read More