പരപ്പന അഗ്രഹാരത്തില്‍ മയക്കുമരുന്ന് വില്പനക്കിടെ പിടിയിലായ മലയാളി ദമ്പതികള്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതികളായവര്‍. മാസങ്ങള്‍ക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ദമ്പതികള്‍, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏഴു കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വീണ്ടും സജീവമാകുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. മുഖ്യമായും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ബിസിനസ്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് ബിബിഎ പഠനം നടത്തുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗില്‍ വര്‍ഗീസും…
Read MoreTag: hashish oil
കോണ്‍സ്റ്റബിളിന്റെ കൈയ്യിലെ അത്തര്‍ കുപ്പി തുറന്ന ക്രൈം സ്‌ക്വാഡ് ഞെട്ടി; അത്തറിന്റെ സ്ഥാനത്ത് ഹാഷിഷ് ഓയില്‍; പോക്കറ്റില്‍ പേപ്പറില്‍ പൊതിഞ്ഞ കഞ്ചാവും; മയക്കുമരുന്നു വ്യാപാരം കൊഴുക്കുന്നതിങ്ങനെ
കോതമംഗലം: വേലി തന്നെ വിളവുതിന്നാല്‍ എന്തു ചെയ്യും. ഹാഷിഷ് ഓയിലും കഞ്ചാവും സൂക്ഷിച്ചതിന് തൃശൂരില്‍ പോലീസുകാരനെ അറസ്റ്റു ചെയ്തു. തൃശൂര്‍ കെ എ പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ അടിവാട് സ്വദേശി മുഹമ്മദിനെയാണ് എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ഊന്നുകല്‍ പൊലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ച നെല്ലിമറ്റത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തത്. ചെറിയ അത്തര്‍കുപ്പിയിലാണ് ഓയില്‍ സൂക്ഷിച്ചിരുന്നത്. 10 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കഞ്ചാവുകേസില്‍ അറസ്റ്റിലായ അജ്മല്‍(28), ജിതിന്‍(21) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊക്കിയത് എന്നാണ് സൂചന.കേസെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടമായതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. അടുത്തിടെയായി ജില്ലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്ത് ഊര്‍ജ്ജിതമായിരുന്നു. വിദ്യാലയങ്ങള്‍…
Read More