തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരസുന്ദരിയാണ് നമിത. മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയിട്ടുള്ള നമിത ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി ചില ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒപ്പം പുലിമുരുകന് എന്ന സര്‍വ്വകാല ഹിറ്റില്‍ ആയിരുന്നു നമിത എത്തിയത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് നമിത. സിനിമയില്‍ ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍. തന്നെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് നമിത തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത കാലത്ത് വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ താരമായ പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ സമയത്ത് നമിതയേയും…
Read MoreTag: living together
വിവാഹപൂര്‍വ ലൈംഗികബന്ധവും ലിവിംഗ് ടുഗെദറും നിരോധിച്ച് ഈ രാജ്യം ! നിയമം ലംഘിച്ചാല്‍ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകള്‍…
വിവാഹപൂര്‍വ ലൈംഗിക ബന്ധവും ലിവിംഗ് ടുഗെദറും നിരോധിച്ച് പുതിയ നിയമം പാസാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്ന പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മാതാപിതാക്കളില്‍ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. സ്വദേശികള്‍ക്കും രാജ്യത്തെത്തുന്ന വിദേശികള്‍ക്കും ഇത് ബാധകമാണ്. ഇത് കൂടാതെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ നിയമഭേദഗതിക്കെതിരെ രാജ്യത്ത് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
Read Moreകോട്ടയംകാരനും കോയമ്പത്തൂരുകാരിയും അടുത്തത് ബിബിഎ പഠനത്തിനിടെ ! പിന്നെ ലിവിംഗ് ടുഗദറായി…മയക്കുമരുന്ന് കച്ചവടം തൊഴിലുമാക്കി; മലയാളി-തമിഴ് ദമ്പതികള്‍ മയക്കുമരുന്ന് കേസില്‍ വീണ്ടും അറസ്റ്റില്‍…
പരപ്പന അഗ്രഹാരത്തില്‍ മയക്കുമരുന്ന് വില്പനക്കിടെ പിടിയിലായ മലയാളി ദമ്പതികള്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതികളായവര്‍. മാസങ്ങള്‍ക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കിടന്ന ദമ്പതികള്‍, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു. കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്പറമ്പില്‍ (32), കോയമ്പത്തൂര്‍ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരാണ് ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏഴു കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ വീണ്ടും സജീവമാകുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. മുഖ്യമായും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ബിസിനസ്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് ബിബിഎ പഠനം നടത്തുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗില്‍ വര്‍ഗീസും…
Read Moreലിവിംഗ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി യുവതി ! ഇരുവരുടെയും ബന്ധം തകര്‍ന്നത് ഇങ്ങനെ…
ലിവിങ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയ യുവതിയും കൂട്ടാളികളും പിടിയില്‍. കമ്മനഹള്ളി സ്വദേശി ക്ലാരയും (27) മറ്റ് ഏഴുപേരുമാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിയിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…ഡേറ്റിങ് ആപ്പ് വഴിയാണ് കേസിലെ മുഖ്യപ്രതിയായ ക്ലാര, മാധവ് പ്രസാദ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ക്ലാര വിവാഹമോചനം നേടി മാധവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനകം വളരെയധികം അടുത്ത ക്ലാരയും മാധവും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. ഒരു മാസം മുന്‍പ് വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വിവാഹിതയാണെന്ന കാര്യം ക്ലാര, മാധവ് പ്രസാദിനോട് പറഞ്ഞിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി. ഇതിനിടെ ക്ലാരയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതായി മാധവിനു സംശയമായി. മാധവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ക്ലാരയും സംശയിച്ചിരുന്നു. ഇതോടെ രണ്ടു…
Read Moreപങ്കാളിയ്ക്ക് താല്പര്യമില്ലാത്തതിനാല് നവജാത ശിശുവിനെ വിറ്റ് യുവതി ! കിട്ടിയ പൈസ അടിച്ചു പൊളിച്ചു…
നവജാതശിശുവിനെ വിറ്റ കേസില്‍ മധ്യപ്രദേശില്‍ യുവതിയും പങ്കാളിയുമുള്പ്പടെ ആറ് പേര് കുടുങ്ങി. ഇന്‍ഡോര്‍ സ്വദേശിനിയായ ഷൈന ബി ഇവരുടെ പങ്കാളി ആന്ര് സിംഗ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച പൂജ, നീലം, നേഹ, കുഞ്ഞിനെ വാങ്ങിയ ദേവാസ് സ്വദേശി ലീന സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ ഒരു വര്‍ഷമായി ആന്റര്‍ സിങ്ങിനൊപ്പം താമസിക്കുന്ന ഷൈന ഇതിനിടയ്ക്ക് ഗര്‍ഭിണിയാവുകയായിരുന്നു. എന്നാല്‍ കുട്ടിയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആന്റര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിയെ വില്ക്കാന് ഷൈന തീരുമാനിക്കുന്നത്. വീട്ടുടമയായ നേഹയെ സമീപിച്ചപ്പോള്‍ പൂജ, നീലം എന്നിവരുമായി ചേര്‍ന്ന് കുട്ടിയെ വില്‍ക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സംഘത്തിലുള്പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ 5.5 ലക്ഷം രൂപയ്ക്കാണ് ഷൈന ലീന സിംഗിന് കൈമാറിയത്. ഈ പണമുപയോഗിച്ച് ഷൈനയും ആന്ററും ബൈക്ക്,…
Read More17 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം അവര്‍ വിവാഹിതരായി ! സാക്ഷികളായി രണ്ടു കുട്ടികളും…
17 വര്‍ഷത്തെ ലിവിംഗ് ടുഗെദറിനു ശേഷം സംവിധായകന്‍ ഹന്‍സല്‍ മേത്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മേത്ത പങ്കുവച്ചു. ‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്നേഹം എന്നെന്നും നിലനില്ക്കുന്നു”.ഹന്‍സല്‍ മേത്ത കുറിച്ചു.
Read Moreമിശ്രവിവാഹവും ലിവിങ് ടുഗെദറും വഴി മതരഹിത തലമുറയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ! പിന്നില്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളുമെന്ന് സമസ്ത നേതാവിന്റെ കുറിപ്പ്
ലിവിംഗ് ടുഗെദറും മിശ്രവിവാഹവും വ്യാപകമായി പ്രചരിപ്പിച്ച് മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ കമ്യൂണിസ്റ്റ്- യുക്തിവാദിക സംഘങ്ങള്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആരോപിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് നദ്വിയുടെ ഈ ആരോപണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… മിശ്രവിവാഹവും ലിവിങ് ടുഗെദറും സാര്‍വത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. കേവലം ഭരണകര്‍ത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങള്‍ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളര്‍ത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്. കേരളീയ മുസ്ലിംകളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല…
Read Moreവിവാഹിതരായ സുഹൃത്തുക്കളില്‍ 80 ശതമാനവും ഡൈവോഴ്‌സ് ചെയ്തവരാണ് ! തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുമോള്‍…
വ്യത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനുമോള്‍. ചായില്ല്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വെടിവഴിപാട് എന്ന സിനിമ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി താരം മാറുകയായിരുന്നു. മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് അനുമോള്‍ മുമ്പ് ഒരിക്കല്‍ നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അനുമോള്‍ പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍. പഴയ തലമുറയിലെ പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അനു മോള്‍ പറയുന്നു. ഇതുവരെ…
Read Moreഅങ്ങനെ ഞങ്ങളുടെ ലിവിംഗ് ടുഗദര്‍ ബന്ധം ഒടുവില്‍ വിവാഹത്തിലെത്തി ! താന്‍ ലേഖയെ വിവാഹം ചെയ്ത സംഭവബഹുലമായ കഥ പറഞ്ഞ് തുറന്നു പറഞ്ഞ് എംജി ശ്രീകുമാര്‍…
മലയാളികള്‍ ഹൃദയത്തിലേറ്റിയ ഗായകനാണ് എംജി ശ്രീകുമാര്‍. ഗായകന്‍ മാത്രമല്ല സംഗീത സംവിധായകന്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് തുടങ്ങിയ നിലകളിലും അദ്ദേഹം സജീവമാണ്. ലേഖ ശ്രീകുമാര്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ. യൂട്യൂബ് ചാനലുമായി ഇരുവരും സജീവമാണ്. ലിവിങ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതര്‍ ആവുകയായിരുന്നു. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് എംജി ശ്രീകുമാര്‍. പ്രമുഖ ചാനലിലെ പരിപാടിയില്‍ കൊച്ചു പ്രേമന്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു എംജി ശ്രീകുമാര്‍ തുറന്ന് സംസാരിച്ചത്. കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്‍ക്കാര്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്ന് പറഞ്ഞു. 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി…
Read Moreവിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി പരിഗണിക്കണം ! കുഞ്ഞിന് മേലുള്ള അവകാശത്തിന് നിയമപരമായ വിവാഹം നിര്‍ബന്ധമല്ലെന്നും ഹൈക്കോടതി…
വിവാഹിതരാവാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതര്‍ക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിതരായ ദമ്പതിമാരുടേതില്‍നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവര്‍ക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനല്‍കി. എന്നാല്‍, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനല്‍കിയ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയില്‍ കുഞ്ഞിനെ അവര്‍ക്കു തിരികെനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ബാലനീതി നിയമം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണെന്ന് കോടതി ഓര്‍മപ്പെടുത്തി. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് കുഞ്ഞിനുമേല്‍ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിര്‍ബന്ധമല്ല. 2018ലെ പ്രളയ ദുരിതാശ്വാസ സമയത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അടുത്ത യുവതിയും യുവാവും ഒരുമിച്ചു താമസിക്കുകയും കുഞ്ഞിന് ജന്മം…
Read More