സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നത് ലഭിക്കുന്ന പബ്ലിസിറ്റി മൂലം; ബിജെപി എംപി ഹേമമാലിനിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…

ലഖ്നൗ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നുവെന്ന് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈയൊരു പ്രസ്താവന നടത്തിയത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആരും അറിഞ്ഞില്ല. ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും എം.പി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇത് നമ്മുടെ രാജ്യത്തിന് മോശം പ്രതിച്ഛായയാണ്. സര്‍ക്കാര്‍ തീര്‍ച്ചയായും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്നും ഹേമമാലിനി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹേമമാലിനി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് പലരും മുമ്പോട്ടു വന്നിട്ടുണ്ട്.    

Read More