അദ്ഭുതം പ്രവര്‍ത്തിച്ച് വീണ്ടും വൈദ്യശാസ്ത്രം ! എയ്ഡ്‌സ് ബാധിതനായ ലണ്ടന്‍ സ്വദേശിയ്ക്ക് പൂര്‍ണ രോഗവിമുക്തി; രോഗം ഭേദമാകുന്ന രണ്ടാമത്തെ മാത്രം ആള്‍…

സിയാറ്റില്‍: രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിധിച്ച പലരും വൈദ്യശാസ്ത്രത്തിന്റെ മികവിനാല്‍ അഭ്ദുതകരമായി രോഗശാന്തി നേടിയിട്ടുണ്ട്. ഇത്തവണ ആ അഭ്ഭുതത്തിന് പാത്രമായതാകട്ടെ ലണ്ടന്‍ സ്വദേശിയായ എയ്ഡ്‌സ് രോഗിയും. സ്റ്റെം സെല്‍ (വിത്തുകോശം) മാറ്റിവയ്ക്കലിലൂടെ ഇദ്ദേഹം എച്ചഐവി ബാധയില്‍ നിന്നും പൂര്‍ണവിമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. എയ്ഡ്‌സ് രോഗം പൂര്‍ണമായി മാറുന്ന രണ്ടാമത്തെ ആള്‍ മാത്രമാണ് ഇയാള്‍. പന്ത്രണ്ട് വര്‍ഷം മുമ്പ് ജര്‍മനിയിലെ ബര്‍ലിനില്‍ ചികിത്സതേടിയ അമേരിക്കന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ ആണ് എച്ച്‌ഐവി പൂര്‍ണമായും ഭേദപ്പെട്ട ആദ്യ ആള്‍. ഇദ്ദേഹം ഇപ്പോഴും എച്ച്‌ഐവി വൈറസില്‍ നിന്ന് മോചിതനാണ്. ഏറെ അപകടസാധ്യതയേറിയതും വിജയിക്കാന്‍ ബുദ്ധിമുട്ടേറിയതുമാണ് ഈ പരീക്ഷണരീതി. ഇക്കാലത്തിനുള്ളില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് ചികിത്സ വിജയിച്ചത്. അതുകൊണ്ടുതന്നെ രോഗബാധിതരായ ദശലക്ഷങ്ങളില്‍ ഈ ചികിത്സ അപ്രയോഗികമാണ്. < 2003ല്‍ രോഗം സ്ഥിരീകരിച്ചയാള്‍ക്കാണ് ഇപ്പോള്‍ രോഗം മാറിയതായി കണ്ടെത്തിയത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.…

Read More