കുതിരപ്പുറത്ത് സ്‌കൂളിലേക്ക് പോകുന്ന രാജകുമാരി ലോക പ്രശസ്തിയേക്ക് ! സോഷ്യല്‍ മീഡിയയില്‍ വൈറലായ കൃഷ്ണ ദേശീയ-അന്തര്‍ ദേശീയ മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍…

മറ്റു കുട്ടികള്‍ വാഹനങ്ങളില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ കുതിരപ്പുറത്തേറിയുള്ള സ്‌കൂള്‍ യാത്രയാണ് സി.എ കൃഷ്ണ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലെ താരമാക്കിയത്. കഴിഞ്ഞ ദിവസം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ ഈ കൗമാരക്കാരി കുതിരപ്പുറത്ത് പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു കൃഷ്ണയെക്കുറിച്ച് പുറംലോകം അറിയാന്‍ തുടങ്ങിയത്. അതിനെ തുടര്‍ന്ന് വിവിധ ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു. സ്‌കൂള്‍ യൂണിഫോമില്‍ കുതിരപ്പുറത്ത് പോകുന്ന കൃഷ്ണയുടെ ഫോട്ടോകളും വീഡിയോയും ചുരുങ്ങിയ ദിവസത്തിനുള്ളിലായിരുന്നു വൈറലായിത്തീര്‍ന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്ന കുതിരസവാരി കൃഷ്ണയ്ക്ക് ഹോബിയായിത്തീര്‍ന്നത്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കുതിരസവാരി ഈ പെണ്‍കുട്ടിക്ക് തികച്ചും സൗകര്യപ്രദമായ സഞ്ചാരമാര്‍ഗമായിത്തീരുകയായിരുന്നു. എന്നാല്‍ താന്‍ ദിവസവും സ്‌കൂളിലേക്ക് കുതിരപ്പുറത്തല്ല പോകുന്നതെന്നും മറിച്ച് ചില പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ ബോറടിക്കുമ്പോഴോ ചില പരീക്ഷാ ദിവസങ്ങളിലോ മാത്രമാണ് കുതിരസവാരിയെന്നും കൃഷ്ണ വെളിപ്പെടുത്തുന്നു. പത്താം ക്ലാസ് പരീക്ഷയുടെ…

Read More