ആ വിപ്ലവ ശബ്ദം നിലച്ചു ! തുര്‍ക്കിയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കിരാത നടപടിയ്‌ക്കെതിരേ നിരാഹാരം അനുഷ്ഠിച്ച് മരണം വരിച്ച് ഗായിക ഹെലിന്‍ ബോലെക്

തുര്‍ക്കി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് ചെയ്തിയ്‌ക്കെതിരേ നിരാഹാരം കിടന്നു പ്രതിഷേധിച്ച പ്രശസ്തയായ ടര്‍ക്കിഷ് നാടോടി ഗായിക ഹെലിന്‍ ബോലെക്(28) അന്തരിച്ചു. ഹെലിന്‍ അംഗമായ ഗ്രൂപ്പ് യോറം എന്ന ബാന്‍ഡിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 288 ദിവസമായി ഇസ്തംബുളില്‍ സമരത്തിലായിരുന്നു ഹെലിനും സഹഗായകന്‍ ഇബ്രാഹിംഗോക്‌ചെകും. പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016ല്‍ രംഗത്തു വന്ന ബാന്‍ഡാണിത്. നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സര്‍ക്കാര്‍ ബാന്‍ഡ് നിരോധിച്ച് ഗായകരെ ജയിലില്‍ അടച്ചത്. ഹെലിനും മറ്റും നവംബറില്‍ ജയില്‍ മോചിതയായെങ്കിലും പാടാനുള്ള അവകാശത്തിനായി സമരത്തിലായിരുന്നു. എന്നാല്‍ ടര്‍ക്കിഷ് ഭരണകൂടം അയഞ്ഞതേയില്ല. നിരാഹാര സമരം അവസാന നാളുകളിലെത്തിയപ്പോഴേക്കും ഹെലിനെ എല്ലും തോലുമാക്കിയിരുന്നു. ഹെലിന്റെ പഴയ ചിത്രവും അവസാന കാലത്തെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Read More

രാവിലെ തുടങ്ങിയ നിരാഹാര സമരം ഉച്ചയായപ്പോഴേക്കും ‘ബിരിയാണി’ ആഹാര സമരമായി; ദഹിക്കാനായി മദ്യവും; അണ്ണാ ഡിഎംകെയുടെ ‘നിരാഹാര’ സമരത്തിന്റെ വിശേഷങ്ങള്‍ കാണാം…

ചെന്നൈ: നിരാഹാര സമരം നടത്തുകയാണെങ്കില്‍ ഇങ്ങനെ നടത്തണം. ബിരിയാണിയെ ഇതുവരെയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒരു ആഹാരമായി കണ്ടിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ നടത്തിയ നിരാഹാര സമരത്തിനിടെ ബിരിയാണിയും മദ്യവും കഴിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് പാര്‍ട്ടിക്ക് കനത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയത്. പക്ഷേ ‘നിരാഹാരം’ പേരില്‍ മാത്രം ഒതുക്കി. തമിഴ്‌നാട്ടില്‍ ഉടനീളം അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരാണ് സമരം ഉദ്ഘാടനം ചെയ്തത്. ക്യാബിനറ്റ് മന്ത്രിമാരും നിരാഹാര സമരത്തില്‍ പങ്കാളികളായി. വെല്ലൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയത്. രാവിലെ…

Read More