‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’; ഇലോണ്‍ മസ്‌കിന്റെ അതിവേഗ ട്രെയിനെക്കുറിച്ച് ബില്‍ഗേറ്റ്‌സ് പറയുന്നതിങ്ങനെ…

ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതി ഹൈപ്പര്‍ലൂപ്പിനെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകരന്‍ ബില്‍ഗേറ്റ്‌സ്. ഹൈപ്പര്‍ലൂപ്പിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ബില്‍ഗേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്. മിനിറ്റുകള്‍കൊണ്ട് നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കാന്‍ കഴിയുന്ന അദ്ഭുതമായി അവതരിപ്പിച്ചിരിക്കുന്ന ഹൈപ്പര്‍ലൂപ്പിന് വിമര്‍ശകര്‍ ഏറുകയാണ്. റെഡിറ്റ് സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ബില്‍ഗേറ്റ്സ് ഹൈപ്പര്‍ലൂപ്പിനെക്കുറിച്ച് പറഞ്ഞത്. ‘ഹൈപ്പര്‍ലൂപ്പ് പദ്ധതിയെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ട്. അതില്‍ സഞ്ചരിക്കുന്ന മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക ശ്രമകരമാണ്’ എന്നായിരുന്നു ബില്‍ഗേറ്റ്സിന്റെ പരാമര്‍ശം. അതേസമയം, വൈദ്യുതി കാറുകളും ഡ്രൈവറില്ലാ വാഹനങ്ങളും വരും കാലത്ത് മാനവരാശിക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിക്കുമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ആരോഗ്യ രംഗത്ത് ശതകോടികള്‍ ചെലവാക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്തുകൊണ്ട് ഗതാഗത മേഖലയിലേക്ക് കടക്കുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഗേറ്റ്‌സ് ഇതു പറഞ്ഞത്.തങ്ങളുടേതായ ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയില്‍ പരീക്ഷണം നടത്തുന്നുണ്ടെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.…

Read More

ഡല്‍ഹിയില്‍ നിന്നു മുംബൈയിലെത്താന്‍ വേണ്ടത് വെറും 55 മിനിറ്റ് !ഹൈപ്പര്‍ലൂപ്പിന്റെ മൂന്നാം പരീക്ഷണയോട്ടത്തില്‍ തകര്‍ന്നു വീണത് വേഗതയുടെ ഇതുവരെയുള്ള റിക്കാര്‍ഡുകള്‍; ഇനി ലക്ഷ്യം മണിക്കൂറില്‍ 1200 കിലോമീറ്റര്‍

വേഗതയുടെ റിക്കാര്‍ഡുകള്‍ കടപുഴക്കി ഹൈപ്പര്‍ലൂപ്പിന്റെ തേരോട്ടം. മൂന്നാം പരീക്ഷണയോട്ടത്തില്‍ 240 മൈല്‍ ( 387 കി.മീ) വേഗമാണ് ഹൈപ്പര്‍ ലൂപ്പ് കൈവരിച്ചത്. ഇതോടെ നിലവില്‍ ഏറ്റവും വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും ഹൈപ്പര്‍ലൂപ്പിനായി. ഡിസംബര്‍ 15 ന് നടന്ന പരീക്ഷണയോട്ടത്തിന്റെ വിവരങ്ങളാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പുറത്തുവിട്ടത്. യാത്രക്കാര്‍ക്കു സഞ്ചരിക്കാനുള്ള അറയായ ‘പോഡി’ന്റെ ആദ്യ മാതൃക മണിക്കൂറില്‍ 387 കിലോമീറ്റര്‍ വരെ വേഗമാണു കൈവരിച്ചത്. സ്റ്റാര്‍ട് അപ് കമ്പനിയായ ഹൈപ്പര്‍ലൂപ്പ്് വണ്‍ വികസിപ്പിച്ച ആദ്യ തലമുറ പാസഞ്ചര്‍ പോഡായ ‘എക്‌സ് പി – 1’ ആണ് ആദ്യ ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍. ഇത് ആദ്യ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ എന്ന റിക്കോര്‍ഡ് വേഗം കൈവരിച്ചിരുന്നു. അമേരിക്കയിലെ നെവാദ മരുഭൂമിയില്‍ തയ്യാറാക്കിയ ‘ഡെവ്‌ലൂപ്’ എന്ന പരീക്ഷണ ട്രാക്കിലാണ് ഹൈപ്പര്‍ലൂപ്പ വണ്‍ കുതിച്ചുപാഞ്ഞത്. അമേരിക്കയിലും അബുദാബിയിലും തങ്ങളുടെ പദ്ധതികള്‍…

Read More