കിട്ടിയോ…ഇല്ല ചോദിച്ചു മേടിച്ചു ! പരസ്പരം പോരടിച്ച രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം…

സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിച്ച കര്‍ണാടകയിലെ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഓഫിസര്‍ ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതാണ് വിവാദം ആളിക്കത്തിച്ചത്. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ…

Read More

പ്രണയദിനത്തില്‍ വിവാഹിതരായി ഐഎഎസുകാരനും ഐപിഎസുകാരിയും ! എന്നാല്‍ ഓഫീസില്‍ വച്ചു നടത്തിയ വിവാഹം കലാശിച്ചത് വിവാദത്തില്‍…

രണ്ടു പ്രണയേതാക്കള്‍ വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരാവുന്നത് ഒരു തെറ്റാണോ ? ഐഎഎസ്‌ഐപിഎസ് ദമ്പതികളുടെ വിവാഹമാണ് ഇതിനോടകം വിവാദമായിരിക്കുന്നത്. പ്രണയ ദിനത്തില്‍ വിവാഹിതരായി ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വിവാദം. ഓഫീസില്‍ വച്ച് വിവാഹം നടത്തിയതാണ് ചിലര്‍ വിവാദമാക്കിയിരിക്കുന്നത്. ബംഗാള്‍ കേഡര്‍ 2015 ബാച്ചിലെ തുഷാര്‍ സിംഗ്ലയാണ് ബീഹാര്‍ കേഡറിലെ 2018 ബാച്ചിലെ നവ്‌ജ്യോത് സിമ്മിയെ മിന്നുകെട്ടിയത്. തുഷാര്‍ സിംഗ്ലയുടെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനായി തികച്ചും ഔദ്യോഗിക വേഷത്തിലാണ് തുഷാര്‍ എത്തിയത്. എന്നാല്‍ ചുവന്ന സാരി ധരിച്ചാണ് നവ്‌ജ്യോത് സിമ്മി വന്നത്. ഇരുവരും പഞ്ചാബ് സ്വദേശികള്‍. പാട്‌നയില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നവ്‌ജ്യോത് സിമ്മി. പുതിയ ഓഫീസില്‍ ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാര്‍ വിവാഹം നടത്തിയത്. എന്നാല്‍ ഓഫീസില്‍വെച്ച് വിവാഹം നടത്തിയതില്‍ തെറ്റില്ലെന്നാണ് മന്ത്രിയും ഹൗറ ജില്ലാ പ്രസിഡന്റുമായ അരുപ്…

Read More