ജ​ൽ മ​ഹ​ൽ ,ത​ടാ​ക​ത്തി​നു ന​ടു​വി​ലെ കൊ​ട്ടാ​രം ! ത​ടാ​കം നി​റ​യു​ന്പോ​ൾ താ​ഴ​ത്തെ നാ​ലു നി​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​കും

രാ​ജ​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ജ​യ്‌​പു​രി​ലെ മാ​ൻ​സാ​ഗ​ർ ത​ടാ​ക​ത്തി​നു ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൊ​ട്ടാ​ര​മാ​ണ് ജ​ൽ മ​ഹ​ൽ. 1699ൽ ​ആം​ബ​റി​ലെ രാ​ജാ​വാ​യ സ​വാ​യ് ജ​യ്സിം​ഗ് ര​ണ്ടാ​മ​ൻ പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് അ​ഞ്ചു നി​ല​ക​ളു​ള്ള ഈ ​കൊ​ട്ടാ​രം. രാ​ജാ​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും താ​മ​സി​ക്കു​ന്ന​തി​നു​ള്ള വേ​ന​ൽ​ക്കാ​ല കൊ​ട്ടാ​ര​മാ​യാ​ണ് ഇ​തു പ​ണി​ക​ഴി​പ്പി​ച്ച​ത്. ത​ടാ​ക​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തു കൊ​ണ്ടു​ത​ന്നെ ഇ​തി​ന്‍റെ താ​ഴ​ത്തെ നി​ല​ക​ൾ എ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കും. ത​ടാ​കം നി​റ​യു​ന്പോ​ൾ താ​ഴ​ത്തെ നാ​ലു നി​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. എ​ന്നാ​ൽ രാ​ജാ​വ് സ്ഥി​ര​മാ​യി ത​ങ്ങാ​റു​ള്ള അ​ഞ്ചാ​മ​ത്തെ നി​ല ഒ​രി​ക്ക​ലും വെ​ള്ള​ത്തി​ൽ മു​ങ്ങാ​റി​ല്ല. ക​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്തെ ചൂ​ടി​ൽ നി​ന്ന് ര​ക്ഷ നേ​ടു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​തു പ​ണി​ക​ഴി​പ്പി​ച്ച​ത​ത്രേ. എ​ത്ര ചൂ​ടാ​ണെ​ങ്കി​ലും ഈ ​കൊ​ട്ടാ​ര​ത്തി​ന്‍റെ കാ​ഴ്ച മ​നം കു​ളി​ർ​പ്പി​ക്കും. 320 കൊ​ല്ലം മു​ന്പ് അ​ഞ്ചു നി​ല​ക​ളി​ലാ​യി പ​ണി​ത ഈ ​കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ർ​മി​തി അ​ത്ഭു​ത​പ്പെ​ടു​ത്തും.ര​ജ​പു​ത്ര-​മു​ഗ​ൾ സ​മ്മി​ശ്ര വാ​സ്തു​ശൈ​ലി​യി​ലാ​ണ് കൊ​ട്ടാ​രം നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജ​യ്പു​ർ ന​ഗ​ര​ത്തി​ൽ​നി​ന്നും ആം​ബ​ർ കോ​ട്ട​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ 6.5 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​യാ​ണ്…

Read More

ഐ​എ​സ് ഇ​ന്ത്യ​യി​ല്‍ വേ​രു​റ​പ്പി​ക്കു​ന്നു​വോ ? ക​ന​യ്യ​ലാ​ലി​നെ കൊ​ന്ന​വ​ര്‍​ക്ക് ഐ​എ​സ് ബ​ന്ധം; ജ​യ്പൂ​രി​ല്‍ പ​ദ്ധ​തി​യി​ട്ട​ത് വ​ന്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്…

സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ന്റെ പേ​രി​ല്‍ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​ന്‍ ക​ന​യ്യ ലാ​ലി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മാ​ര്‍​ച്ച് 30ന് ​ജ​യ്പു​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗൗ​സ് മു​ഹ​മ്മ​ദ്, റി​യാ​സ് അ​ഖ്താ​രി എ​ന്നി​വ​രാ​ണ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ല്‍ ഒ​രാ​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള ദാ​വ​ത് ഇ ​ഇ​സ്‌​ലാ​മി എ​ന്ന ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. ദാ​വ​ത് ഇ ​ഇ​സ്‌​ലാ​മി വ​ഴി ഐ​എ​സു​മാ​യി ബ​ന്ധ​മു​ള്ള അ​ല്‍-​സു​ഫ സം​ഘ​ട​ന​യു​ടെ ത​ല​വ​നാ​യി​രു​ന്നു റി​യാ​സ് അ​ഖ്താ​രി. ഇ​യാ​ള്‍​ക്ക് നേ​ര​ത്തേ രാ​ജ​സ്ഥാ​നി​ലെ ടോ​ങ്കി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ ഐ​എ​സ് ഭീ​ക​ര​ന്‍ മു​ജീ​ബു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ദ​യ്പു​രി​ലെ മ​റ്റൊ​രു വ്യ​വ​സാ​യി​യെ കൊ​ല്ലാ​ന്‍ പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പ​റ​ഞ്ഞ​താ​യും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ക​ന​യ്യ ലാ​ലി​ന്റെ ശ​രീ​ര​ത്തി​ല്‍ 26 മു​റി​വു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.…

Read More

ചൂട് താങ്ങാനായില്ല : നിയന്ത്രണം വിട്ട കുതിര ഓടിക്കൊണ്ടിരുന്ന എ.സി കാറിലേക്ക് ചാടിക്കയറി; പിന്നെ സംഭവിച്ചത്…

ഹസന്‍പൂര്‍: വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പട്ടണത്തില്‍ ഒരു വാഹനാപകടം നടന്നു. പക്ഷെ കാരണക്കാരന്‍ വാഹനത്തിന്റെ ഡ്രൈവറല്ലായിരുന്നു ഒരു കുതിരയായിരുന്നുവെന്നു മാത്രം. ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പൊരിവെയിലില്‍ തളര്‍ന്ന് അവശനായ കുതിര ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ കാറിലിടിച്ച് കുതിര താഴെ വീഴുകയും ചെയ്തു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും കുതിരയ്ക്കും സാരമായ പരുക്കുകള്‍ സംഭവിച്ചു. റോഡ് അരികില്‍ ഉടമസ്ഥന്‍ കുതിരയെ കെട്ടി തീറ്റ നല്‍കവെയാണ് കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഉടമസ്ഥന്റെ പിടിയില്‍ നിന്നും കുതറിയോടിയ കുതിര, റോഡിലേക്ക് കടക്കുകയും അതുവഴി വന്ന കാറിന്റെ മുമ്പിലത്തെ് വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കാറിന്റെ അകത്ത് അകപ്പെടുകയായിരുന്നു. കടുത്ത ചൂടാണ് കുതിരയുടെ നിയന്ത്രണം നഷ്ടമാക്കിയതെന്നാണ് വിവരം. രാജസ്ഥാനില്‍ പലയിടത്തും 50 ഡിഗ്രിയ്ക്കടുത്താണ് താപനില.

Read More