ചൂട് താങ്ങാനായില്ല : നിയന്ത്രണം വിട്ട കുതിര ഓടിക്കൊണ്ടിരുന്ന എ.സി കാറിലേക്ക് ചാടിക്കയറി; പിന്നെ സംഭവിച്ചത്…

h1ഹസന്‍പൂര്‍: വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പട്ടണത്തില്‍ ഒരു വാഹനാപകടം നടന്നു. പക്ഷെ കാരണക്കാരന്‍ വാഹനത്തിന്റെ ഡ്രൈവറല്ലായിരുന്നു ഒരു കുതിരയായിരുന്നുവെന്നു മാത്രം.

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പൊരിവെയിലില്‍ തളര്‍ന്ന് അവശനായ കുതിര ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ കാറിലിടിച്ച് കുതിര താഴെ വീഴുകയും ചെയ്തു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും കുതിരയ്ക്കും സാരമായ പരുക്കുകള്‍ സംഭവിച്ചു.

h2

റോഡ് അരികില്‍ ഉടമസ്ഥന്‍ കുതിരയെ കെട്ടി തീറ്റ നല്‍കവെയാണ് കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഉടമസ്ഥന്റെ പിടിയില്‍ നിന്നും കുതറിയോടിയ കുതിര, റോഡിലേക്ക് കടക്കുകയും അതുവഴി വന്ന കാറിന്റെ മുമ്പിലത്തെ് വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കാറിന്റെ അകത്ത് അകപ്പെടുകയായിരുന്നു. കടുത്ത ചൂടാണ് കുതിരയുടെ നിയന്ത്രണം നഷ്ടമാക്കിയതെന്നാണ് വിവരം. രാജസ്ഥാനില്‍ പലയിടത്തും 50 ഡിഗ്രിയ്ക്കടുത്താണ് താപനില.

Related posts