തൊ​ഴി​ലാ​ളി​ക​ള്‍ മ​ഞ്ഞി​ല്‍ ക​ണ്ടെ​ത്തി​യ ‘രോ​മ​പ​ന്ത്’ പ​രി​ശോ​ധി​ച്ച​ത് അ​ഞ്ചു വ​ര്‍​ഷ​ത്തി​നു ശേ​ഷം ! ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന സ​ത്യം…

ചി​ല ര​ഹ​സ്യ​ങ്ങ​ളു​ടെ ചു​രു​ള​ഴി​യാ​ന്‍ കാ​ല​ങ്ങ​ളെ​ടു​ക്കും. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2018ല്‍ ​വ​ട​ക്ക​ന്‍ കാ​ന​ഡ​യി​ലെ മ​ഞ്ഞു​മൂ​ടി​യ ഖ​നി​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ മ​ഞ്ഞി​ല്‍ നി​ന്നും രോ​മം നി​റ​ഞ്ഞ പ​ന്തു പോ​ലെ ഒ​രു വ​സ്തു ക​ണ്ടെ​ത്തി. താ​മ​സി​യാ​തെ ആ ​പ​ന്ത് ശാ​സ്ത്ര​ജ്ഞ​രു​ടെ കൈ​വ​ശ​മെ​ത്തി. എ​ന്നാ​ല്‍ അ​തി​ന്റെ പ്രാ​ധാ​ന്യം അ​ന്ന് അ​വ​ര്‍​ക്ക് മ​ന​സ്സി​ലാ​കാ​ഞ്ഞ​തി​നാ​ല്‍ അ​വ​ര്‍ അ​ത് ശ്ര​ദ്ധി​ച്ചി​ല്ല. എ​ന്നാ​ല്‍, അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍ ആ ​വ​സ്തു​വി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​നു ശേ​ഷം ഏ​റെ കൗ​തു​ക​ക​ര​മാ​യ ഒ​രു വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍. അ​തു വെ​റു​മൊ​രു രോ​മ​പ്പ​ന്താ​യി​രു​ന്നി​ല്ല. മ​റി​ച്ച് മു​പ്പ​തി​നാ​യി​രം വ​ര്‍​ഷം മു​ന്‍​പ് ഹി​മ​യു​ഗ​കാ​ല​ഘ​ട്ട​ത്തി​ല്‍ ജീ​വി​ച്ചി​രു​ന്ന ഒ​രു അ​ണ്ണാ​ന്റെ ശ​രീ​ര​മാ​ണ്. മ​ഞ്ഞി​ല്‍ സം​ര​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ അ​ത് ഇ​ത്ര​യും കാ​ലം നി​ല​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കാ​ന​ഡ​യി​ലെ യൂ​കോ​ണ്‍ എ​ന്ന സ്ഥ​ല​ത്തെ ഹെ​സ്റ്റ​ര്‍ ക്രീ​ക്ക് മേ​ഖ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ ഹെ​സ്റ്റ​ര്‍ എ​ന്നാ​ണ് ഈ ​അ​ണ്ണാ​ന് ശാ​സ്ത്ര​ജ്ഞ​ര്‍ ന​ല്‍​കി​യ പേ​ര്. ശ്ര​ദ്ധാ​പൂ​ര്‍​വ​മു​ള്ള നി​രീ​ക്ഷ​ണ​ത്തി​ല്‍ രോ​മ​പ്പ​ന്തി​നു​ള്ളി​ല്‍…

Read More

ഇ​സ്ലാ​മോ​ഫോ​ബി​യ​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ടം ന​യി​ക്കാ​ന്‍ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ നി​യ​മി​ച്ച് കാ​ന​ഡ…

രാ​ജ്യ​ത്തെ ഇ​സ്ലാ​മോ​ഫോ​ബി​യ​യെ ചെ​റു​ക്കാ​ന്‍ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ നി​യ​മി​ച്ച് കാ​ന​ഡ. അ​ടു​ത്തി​ടെ രാ​ജ്യ​ത്ത് മു​സ്ലീം സ​മു​ദാ​യ​ത്തെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ പ​ര​മ്പ​ര അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തി​നു ശേ​ഷം മു​സ്ലി​ങ്ങ​ളോ​ടു​ള്ള വി​ദ്വേ​ഷ​വും വി​വേ​ച​ന​വും ത​ട​യാ​നു​ള്ള ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​രി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ആ​ദ്യ​പ​ടി​യാ​ണി​ത്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ അ​മീ​റ എ​ല്‍​ഘ​വാ​ബി​യെ ആ​ണ് ഇ​സ്ലാ​മോ​ഫോ​ബി​യ​യ്‌​ക്കെ​തി​രാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​സ്ലാ​മോ​ഫോ​ബി​യ, വം​ശീ​യ​ത, വം​ശീ​യ വി​വേ​ച​നം, മ​ത​പ​ര​മാ​യ അ​സ​ഹി​ഷ്ണു​ത എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്റെ ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം. വ്യാ​ഴാ​ഴ്ച ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യാ​ണ് അ​മീ​റ എ​ല്‍​ഘ​വാ​ബി​യു​ടെ നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച​ത്. ‘വൈ​വി​ധ്യ​മാ​ണ് കാ​ന​ഡ​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. എ​ന്നാ​ല്‍ പ​ല മു​സ്ലി​ങ്ങ​ള്‍​ക്കും ഇ​സ്ലാ​മോ​ഫോ​ബി​യ​യു​ടെ അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​മ്മ​ള്‍ അ​ത് മാ​റ്റേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ രാ​ജ്യ​ത്ത് ആ​ര്‍​ക്കും അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ല്‍ വി​ദ്വേ​ഷം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ര​രു​ത്’, ട്രൂ​ഡോ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഇ​സ്ലാ​മോ​ഫോ​ബി​യ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സു​പ്ര​ധാ​ന…

Read More

ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കാ​ന​ഡ​യും യു​കെ​യും മ​തി ! ഈ ​വ​ര്‍​ഷം ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രു​ടെ എ​ണ്ണം ഞെ​ട്ടി​ക്കു​ന്ന​ത്…

സ്റ്റു​ഡ​ന്റ് വീ​സ​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഈ ​വ​ര്‍​ഷം വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത് 6.5 ല​ക്ഷം ആ​ളു​ക​ള്‍. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സം​ഖ്യ​യാ​ണി​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു മു​ന്‍​പ് ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളാ​ണ് വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ ഇ​പ്പോ​ള്‍ തി​ര​ക്കു​കൂ​ട്ടു​ന്ന​തെ​ന്ന് ബ്യു​റോ ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ (ബി​ഒ​ഐ) ഡാ​റ്റ പ്ര​കാ​രം ‘ദ ​ഹി​ന്ദു’ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ബി​ഒ​ഐ. വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ന​വം​ബ​ര്‍ 30 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 6,48,678 പേ​ര്‍ സ്റ്റു​ഡ​ന്റ് വീ​സ​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് പോ​യ​താ​യി ബി​ഒ​ഐ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ബി​സി​ന​സ്, തൊ​ഴി​ല്‍, മെ​ഡി​ക്ക​ല്‍, തീ​ര്‍​ഥാ​ട​നം, തു​ട​ങ്ങി​യ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ദേ​ശ യാ​ത്ര ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കോ​വി​ഡി​ന് മു​ന്‍​പു​ണ്ടാ​യി​രു​ന്ന​തി​നെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ​താ​യും ബി​ഒ​ഐ പ​റ​യു​ന്നു. എ​ന്നാ​ല്‍ വി​സി​റ്റിം​ഗ് വീ​സ​യി​ല്‍ പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും നേ​രി​യ തോ​തി​ല്‍ കൂ​ടി​യി​ട്ടു​ണ്ട്. ഈ…

Read More

കാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…

അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…

Read More

ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് പ്രധാനമാണ് !ലൈംഗികത്തൊഴിലാളികള്‍ക്കെല്ലാം വാക്‌സിന്‍ ഉറപ്പു വരുത്തി കാനഡയിലെ ഒരു നഗരം…

കോവിഡിന്റെ മൂന്നാം തരംഗം കാനഡയാകെ വ്യാപിക്കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ വാക്‌സിനേഷന്‍ നടത്തുകയാണ് അധികൃതര്‍. അതേസമയം വാന്‍കൂവറിലെ ഡൗണ്‍ ടൗണ്‍ ഈസ്റ്റ്സൈഡില്‍, അവശ്യ സേവനത്തിലുള്ളവരായി ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുകയും അവര്‍ക്കുള്ള വാക്സിനേഷന് മുന്‍ഗണന നല്‍കുകയും ചെയ്യുകയാണ് ഇപ്പോള്‍ ഒരു സംഘം. ഒരുപക്ഷേ, കാനഡയില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്. കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമാണ് ലൈംഗികത്തൊഴിലാളികള്‍. ഏറ്റവും അരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടത്തേണ്ടത് അനിവാര്യമാണ്. പ്രാദേശിക ആരോഗ്യ അതോറിറ്റിയായ വാന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്തിന്റെ (വിസിഎച്ച്) അനുമതി ലഭിച്ചതിന് ശേഷം ലൈംഗിക തൊഴിലാളി സംരക്ഷണ ഗ്രൂപ്പായ PACE കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഓഫീസില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കിയത്. ലൈംഗിക തൊഴിലാളികള്‍, PACE അംഗങ്ങള്‍ ഉള്‍പ്പെടെ 99 പേര്‍ക്ക് വാക്‌സിനേഷനുകള്‍ സംഘം നല്‍കി. എല്ലാ ലിംഗഭേദങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണയും…

Read More

അരുവി മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെ പാലമായി ഉപയോഗിച്ചു ! എതിര്‍പ്പൊന്നും ഇല്ലാതെ നിഷ്‌കളങ്കനായ പതിനാലുകാരന്‍ അവര്‍ പറയുന്നത് അനുസരിച്ചു; ക്രൂരതയുടെ വീഡിയോ കാണാം…

കാനഡ: സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഭിന്നശേഷിക്കാരനോട് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കാണിച്ച ക്രൂരതയുടെ വീഡിയോ വൈറലാവുന്നു. തോടു മുറിച്ചു കടക്കാനാനുള്ള പാലമായാണ് പതിനാലുകാരനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത്. ബ്രെറ്റ് കോര്‍ബറ്റ് എന്ന നിഷ്‌കളങ്കനായ വിദ്യാര്‍ഥിയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. മുതിര്‍ന്നവരുടെ ആവശ്യം കേട്ട്് തോട്ടില്‍ കമഴ്ന്നുകിടന്ന കുട്ടിയുടെ മുതുകില്‍ ചവിട്ടി പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം മറുവശത്തെത്തി. ചെളിപുരണ്ട് നനഞ്ഞ് കുതിര്‍ന്ന വസ്ത്രവുമായി സ്‌കൂളില്‍ എത്തിയ ബ്രെറ്റിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാനഡയിലെ നോവ സ്‌കോട്ടിയയില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. നോവ സ്‌കോട്ടിയയിലെ ഗ്ലേസ്‌ബേയിലുള്ള സ്‌കൂളില്‍ പുതുതായി എത്തിയതായിരുന്നു ബ്രെറ്റ്. സ്‌കൂളിനു പിന്നിലുള്ള തോട്ടില്‍ കളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ മറ്റുകുട്ടികളാണ് ബ്രെറ്റിനെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചത്. പ്രദേശത്ത് സ്‌കൂള്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ പരിശോധിച്ചപ്പോഴാണ് ബ്രെറ്റിനോട് കാണിച്ച ക്രൂരത…

Read More

കനേഡിയന്‍ അംബാസിഡറോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സൗദി; കാനഡയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കി; സൗദിയെ പ്രകോപിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചതിനെ വിമര്‍ശിച്ചത്…

റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലേ തന്നെ ഏറ്റവും വഷളായ അവസ്ഥയില്‍. കാനഡയ്‌ക്കെതിരേ തുറന്ന പോര് പ്രഖ്യാപിച്ച കാനഡയുമായി എല്ലാ സാമ്പത്തിക ഇടപാടുകളും ഒരു മുന്നറിയിപ്പുമില്ലാതെ സൗദി റദ്ദാക്കി. ഇപ്പോള്‍ സൗദി പൗരത്വവുമായി കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. കാനഡയിയിലേക്കുള്ള വിമാന സര്‍വീസുകളും സൗദി റദ്ദാക്കി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സൗദിയുടെ തിടുക്കപ്പെട്ടുള്ള ഈ നടപടികള്‍. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സൗദിയുടെ പുതിയ നടപടി. സമര്‍ ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും…

Read More

കാനഡയില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് പാസ്റ്റര്‍ തട്ടിയത് ലക്ഷങ്ങള്‍; പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി; ഡോക്ടറായ പാസ്റ്റര്‍ ചതിക്കുഴിയൊരുക്കിയത് ഇങ്ങനെ…

തിരുവനന്തപുരം: ഏതു മലയാളിയുടെയും സ്വപ്‌നമാണ് വിദേശത്ത് ഒരു ജോലി, പ്രത്യേകിച്ച് വന്‍ ശമ്പളവും സുഖജീവിതവും വാഗ്ദാനം ചെയ്യുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് ജോലി എന്നു കേട്ടാല്‍ മലയാളി ചാടിവീഴും. മലയാളികളുടെ വിദേശജോലി പ്രേമം മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അത്തരം തട്ടിപ്പുകളുടെ പട്ടികയില്‍ ഏറ്റവും അവസാനമായി പുറത്ത് വരുന്നത് കര്‍ണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഏഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ പെന്തകോസ്തല്‍ ചര്‍ച്ചസ് അംഗവുമായ സജി സൈമണ്‍ എന്ന പാസ്റ്ററുടെ പേരാണ്. കാനഡയില്‍ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞാണ് തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയായ സജി സൈമണ്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള അഞ്ചു പേരാണ് പാസ്റ്ററുടെ തട്ടിപ്പിനിരയായത്. 2016 എപ്രില്‍, മെയ് മാസങ്ങളിലായിട്ടാണ് പാസ്റ്റര്‍ക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നും തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. കൊല്ലം കുണ്ടറ നല്ലില സ്വദേശിയായ…

Read More