പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവം ! ന്യൂസിലന്‍ഡിലെ ജോലിക്കായി മെഡിക്കല്‍ ടെസ്റ്റ് നടത്തി കാത്തിരുന്നത് നിരവധി ആളുകള്‍; ജയകുമാറിനെതിരേ കൂടുതല്‍ പരാതികള്‍…

ചിങ്ങവനം: പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ജയകുമാറിനെതിരേ കൂടുതല്‍ പരാതിയുമായി ആളുകള്‍ രംഗത്തെത്തി. പള്ളം സ്വദേശികളായ മൂന്നു പേരില്‍ നിന്നായി ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത ജയകുമാറിനെതിരേ തിരുവല്ല, കട്ടപ്പന പോലീസ് സ്റ്റേഷനുകളിലാണ് മൂന്നു പരാതിക്കാര്‍ കൂടി എത്തിയത്. പണം നല്കിയവരെല്ലാം എറണാകുളത്ത് മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നതിനിടെയാണ് സംഭവം തട്ടിപ്പ് ആണെന്ന് വിവരം ലഭിക്കുന്നത്. ഇതിനിടയില്‍ പാസ്‌പോര്‍ട്ടും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ചിങ്ങവനം പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ പത്തനംതിട്ടയിലെ ഒരു വീട്ടില്‍ നിന്നും ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് വഴിയും, നേരിട്ടുമാണ് ഇയാള്‍ പണം കൈവശപ്പെടുത്തിയത്. മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

കാനഡയില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് പാസ്റ്റര്‍ തട്ടിയത് ലക്ഷങ്ങള്‍; പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി; ഡോക്ടറായ പാസ്റ്റര്‍ ചതിക്കുഴിയൊരുക്കിയത് ഇങ്ങനെ…

തിരുവനന്തപുരം: ഏതു മലയാളിയുടെയും സ്വപ്‌നമാണ് വിദേശത്ത് ഒരു ജോലി, പ്രത്യേകിച്ച് വന്‍ ശമ്പളവും സുഖജീവിതവും വാഗ്ദാനം ചെയ്യുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് ജോലി എന്നു കേട്ടാല്‍ മലയാളി ചാടിവീഴും. മലയാളികളുടെ വിദേശജോലി പ്രേമം മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അത്തരം തട്ടിപ്പുകളുടെ പട്ടികയില്‍ ഏറ്റവും അവസാനമായി പുറത്ത് വരുന്നത് കര്‍ണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഏഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ പെന്തകോസ്തല്‍ ചര്‍ച്ചസ് അംഗവുമായ സജി സൈമണ്‍ എന്ന പാസ്റ്ററുടെ പേരാണ്. കാനഡയില്‍ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞാണ് തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയായ സജി സൈമണ്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള അഞ്ചു പേരാണ് പാസ്റ്ററുടെ തട്ടിപ്പിനിരയായത്. 2016 എപ്രില്‍, മെയ് മാസങ്ങളിലായിട്ടാണ് പാസ്റ്റര്‍ക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നും തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. കൊല്ലം കുണ്ടറ നല്ലില സ്വദേശിയായ…

Read More