ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്‌കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു; ജോയ്‌സിന് ഇങ്ങനെ തോന്നുന്നത് ശീലമുള്ളതു കൊണ്ടായിരിക്കാമെന്ന് ഹരീഷ് വാസുദേവന്‍…

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച അഡ്വ.ജോയ്‌സ് ജോര്‍ജിനെതിരേ അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്ത്്. അഡ്വ. ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്‌കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പ്രയോഗം. ”രാഹുല്‍ ഗാന്ധിയുടെ പരിപാടി, കോളജില്‍ പോകും, പെണ്‍പിള്ളേര്‍ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ വളയാനും കുനിയാനും ഒന്നും നില്‍ക്കല്ലേ, അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്സ് ജോര്‍ജ് പറഞ്ഞത്. പ്രായഭേദമന്യേ സ്ത്രീകള്‍ മുന്നില്‍ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോള്‍ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത്…

Read More