ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ! പിണറായി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ സിനിമ കാണണമെന്നും മാണി സി കാപ്പന്‍…

ജോസ് കെ മാണി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ ആണെന്ന് മാണി സി കാപ്പന്‍. തനിക്ക് പിണറായി വിജയനോടു പറയാനുള്ളത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പടമൊന്നു കാണണമെന്നാണെന്നും കാപ്പന്‍ പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണ വേദിയിലില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പന്റെ മാന്‍ഡ്രേക്ക് പരാമര്‍ശം. യുഡിഎഫിന്റെ നേതാക്കള്‍ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിനു കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ തനിക്കു കഴിയുമെന്നും പാലായിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

Read More