തികച്ചും യാദൃശ്ചികം മാത്രം ! യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം തികച്ചും യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്‍…

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയ്‌ക്കെതിരേ ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ ഭാമയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടം പങ്കുവെച്ചായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം. ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് അദ്ദേഹം ക്യാപ്ഷനായി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും നടന്‍ സിദ്ധിഖും കൂറുമാറുന്നത്. സിദ്ധിക്ക് കൂറുമാറിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയില്‍ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നായിരുന്നു സംവിധായകയും നടിയുമായ രേവതിയുടെ പ്രതികരണം. കൂറു മാറിയതിനെത്തുടര്‍ന്ന് ഭാമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍,…

Read More