താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കഴിച്ച ഉറക്കഗുളികയുടെ അളവ് അമിതമായതാണെന്നുംകൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടി പറയുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാര്‍ജ്ജായി പോയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍…
Read MoreTag: bhama
മൊഴിമാറ്റിയവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി ? ഭാമയ്ക്കും സിദ്ധിഖിനും ഇടവേളബാബുവിനുമെല്ലാം ഇനി ഉറക്കമില്ലാത്ത രാത്രികള്‍…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിമാറ്റിയ സിനിമാതാരങ്ങളുടെ മനംമാറ്റത്തിനു കാരണം അന്വേഷിച്ചിക്കാനൊരുങ്ങി പോലീസ്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറുമാറ്റത്തിന്റെ പിന്നില്‍ എന്തെങ്കിലും പ്രലോഭനമോ ഭീഷണിയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമതാരങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചാ യിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്. അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന സംശയം ജനിപ്പിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍…
Read Moreസൈബര്‍ വെട്ടുകിളികളുടെ ആക്രമണം രൂക്ഷം ! ഇന്‍സ്റ്റഗ്രാം കമന്റ് ഓഫ് ചെയ്ത് ഭാമ; വന്ന കമന്റുകളില്‍ ചിലത് പച്ച അശ്ലീലം…
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയ്‌ക്കെതിരേ വിമര്‍ശനവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. ഇതൊടൊപ്പം സൈബര്‍ വെട്ടുകിളികളും ഭാമയ്‌ക്കെതിരേ തിരിഞ്ഞു. 2017ലായിരുന്നു കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്തു വന്നിരുന്നു ‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു’ ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ അപ്രതീക്ഷമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കിയതോടെ അവരത് നീക്കം ചെയ്യുകയു ം ചെയ്തു. വിമര്‍ശനങ്ങള്‍ക്ക് പുറമെ സൈബര്‍ ആക്രമണം ശക്തമായതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് താഴെ വന്ന ഏതാനും മോശം കമന്റുകള്‍ നടി നീക്കം…
Read Moreതികച്ചും യാദൃശ്ചികം മാത്രം ! യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം തികച്ചും യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്‍…
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയ്‌ക്കെതിരേ ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ ഭാമയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടം പങ്കുവെച്ചായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം. ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് അദ്ദേഹം ക്യാപ്ഷനായി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും നടന്‍ സിദ്ധിഖും കൂറുമാറുന്നത്. സിദ്ധിക്ക് കൂറുമാറിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയില്‍ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നായിരുന്നു സംവിധായകയും നടിയുമായ രേവതിയുടെ പ്രതികരണം. കൂറു മാറിയതിനെത്തുടര്‍ന്ന് ഭാമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍,…
Read Moreതാരവിവാഹത്താല്‍ സമ്പന്നമായി പുതുവര്‍ഷം ! ഒരു മാസത്തിനിടെ നടന്നത് എട്ട് താര വിവാഹങ്ങള്‍;പുതുവര്‍ഷത്തില്‍ കുടുംബജീവിതത്തിലേക്ക് കടന്ന താരങ്ങള്‍ ഇവര്‍..
താരങ്ങളുടെയും താര സന്താനങ്ങളുടെയും വിവാഹത്തിന്റെ വര്‍ഷമാകുകയാണ് 2020. നിരവധി താരങ്ങളാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിവാഹിതരായത്. ഈ വിഭാഗത്തില്‍പ്പെട്ട എട്ടുപേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവാഹിതരായത്. പഴയകാല നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണുവാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. ജനുവരി 19നായിരുന്നു വിഷ്ണുവിന്റെ വിവാഹം. കഴിഞ്ഞ ജൂണില്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പൂജയായിരുന്നു വധു. സുരേഷ് ഗോപി, ഭാര്യ രാധിക, വിനീത് തുടങ്ങി നിരവധി താരങ്ങള്‍ താരപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിഷ്ണുവിന്റെ വിവാഹത്തിന് അടുത്ത ദിവസം ജനുവരി ഇരുപതിനായിരുന്നു നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായത്. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും വിവാഹിതരായത്. പിന്നീട് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ വെച്ച് നടന്ന വിവാഹസത്കാരത്തില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ എത്തിയത് ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹമായിരുന്നു. തിരുവനന്തപുരം…
Read Moreഇങ്ങനെ നടന്നാല്‍ മതിയോ…ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാവുമോ…ആരാധകന്റെ ഈ ചോദ്യത്തിന് കണ്ണിറുക്കി കോഡ് ഭാഷയില്‍ ഉത്തരം പറഞ്ഞ് നടി ഭാമ…
രണ്ടു ദിവസം മുമ്പ് നടി അനു സിത്താരയുടെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് അനുവും ഭര്‍ത്താവും ഒരുമിച്ചു നില്‍ക്കുന്ന ഒരു ചിത്രം നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഇത്. ചിത്രത്തിന്. താഴെയായി നിരവധി കമന്റുകള്‍ എത്തി. ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ… ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? എന്നും ആരാധകര്‍ ചോദിച്ചു. ഞാന്‍ കെട്ടികൊളാമെന്ന് പോലും ഒരാള്‍ കമന്റിട്ടു. അതേസമയം വിവാഹത്തെ കുറിച്ച് ചോദിച്ചയാളോട് 2bac0md2 എന്നാണ് വിങ്കിങ്ങ് സിംബലോട് കൂടി ഭാമ മറുപടി നല്‍കിയത്. എന്താണ് ഈ കോഡു ഭാഷ എന്നറിയാതെ നിരവധി കമന്റുകള്‍ എത്തുന്നുണ്ട്. പലരും ഭാമയോട് ഇക്കാര്യം ചോദിച്ചെങ്കിലും ഭാമ മറുപടി നല്‍കിയിട്ടില്ല. ഉടന്‍ തന്നെ വിവാഹിതയാകും എന്ന സൂചനയാണ് ഇതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഭാമ പ്രണയത്തിലാണെന്നും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ 2020ല്‍…
Read Moreനടി ഭാമ സംവിധായകന്റെ കരണത്തടിച്ചു ? സിംലയിലെ ഷൂട്ടിംഗ് സൈറ്റിലുണ്ടായ മോശമായ പെരുമാറ്റത്തെത്തുടര്‍ന്ന് കരണത്തടിച്ചെന്ന് തുറന്നു സമ്മതിച്ച് താരം…
നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഭാമ. എപ്പോഴും വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുന്ന താരം മറ്റു താരങ്ങള്‍ ഗ്ലാമറിനു പിന്നാലെ പായുമ്പോള്‍ മലയാള തനിമ കാത്തു സൂക്ഷിക്കുന്നതിലൂടെയാണ് ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. ഇപ്പോള്‍ ചലചച്ചിത്ര രംഗത്ത് ചൂടു പിടിക്കുന്നത് താരം സംവിധായകന്റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ…
Read Moreഎന്നെ ഒതുക്കാന്‍ ശ്രമിച്ച നടന്‍ ദിലീപല്ല; അയാള്‍ ഇപ്പോഴും പുറത്തുണ്ട്; ഭാമ തുറന്നു പറയുന്നു
മലയാള സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചതായി നടി ഭാമ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഭാമയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പലപേരുകളും അതിനെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു. അതില്‍ കൂടുതലും ദിലീപാണെന്ന തരത്തിലുള്ളതായിരുന്നു. എന്നാല്‍ തന്നെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചത് ദിലീപല്ലെന്നു പറഞ്ഞ് ഭാമതന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭാമ പറഞ്ഞ കാര്യങ്ങളാണ് ആളുകളുടെ സംശയത്തിന് വഴിവെച്ചത്. അഭിമുഖത്തില്‍ ഭാമ ഇങ്ങനെ പറയുന്നു…‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞു,‘ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പും നല്‍കി.’ അന്നതത്ര കാര്യമാക്കിയില്ല. എനിക്കും…
Read Moreഭാമയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിനിമാസെറ്റിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹം; വിളിച്ചറിഞ്ഞയാളെ തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; കാരവാന് ആവശ്യപ്പെടുന്നത് സുരക്ഷിതമായി വസ്ത്രം മാറാനെന്ന് തുറന്നു പറഞ്ഞ് ഭാമ
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സമാനരീതിയില്‍ ആക്രമണം നേരിട്ടു എന്ന നിലയില്‍ ഉയര്‍ന്നു കേട്ട പേരുകളിലൊന്നാണ് ഭാമയുടേത്. എന്നാല്‍ തനിക്ക് നേരേ അങ്ങിനെ ഒരു ആക്രമണവും ഉണ്ടായിട്ടില്ല എന്ന് ഭാമ വ്യക്തമാക്കിയിരുന്നു. വ്യാജവാര്‍ത്തകളില്‍ പെടുത്തി വിവാദത്തിലേയ്ക്ക് വെറുതേ വലിച്ചിഴയ്ക്കക്കരുതേ എന്നും ഭാമ പറഞ്ഞിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ അവസരം കുറഞ്ഞതില്‍ ചില അറിയാക്കഥകള്‍ ഉണ്ടെന്നാണ് ഭാമ ഇപ്പോള്‍ നല്‍കുന്ന സൂചന. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ പുതിയ വെളിപ്പെടുത്തലുകള്‍ . ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമ വളരെപ്പെട്ടെന്നു തന്നെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നടിയായി. എന്നാല്‍ ഇടക്കാലത്തോടെ ഭാമയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു. ചിലര്‍ ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകളുമെത്തി. ഇതിനോട് പ്രതികരിക്കാന്‍ ഭാമ തയ്യാറായതുമില്ല. എന്നാല്‍ അത്തരമൊരു ഇടപെടല്‍ തനിക്കെതിരെ നടന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് താരമിപ്പോള്‍. ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലേയ്ക്ക് കരാറുറപ്പിച്ച…
Read More