ഞാന്‍ കാജല്‍ ജനിത് ! പത്തില്‍ പഠിക്കുന്നു; ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു;വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

ലോകം ഇത്രയധികം പുരോഗമിച്ചിട്ടും നിറത്തിന്റെ പേരിലുള്ള വിവേചനം സമൂഹത്തിന്റെ പലതുറകളിലും പച്ചയായ യാഥാര്‍ഥ്യമായി ഇന്നും അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിവേചനം അനുഭവിക്കുന്ന പലരും ഇത് തുറന്നു പറയാത്തതു കൊണ്ടുമാത്രം പലപ്പോഴും ഇത് പുറംലോകം അറിയാറില്ലെന്നു മാത്രം. നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിച്ച കാജല്‍ ജനിത് എന്ന ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കാജലിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഞാൻ കാജൽ ജനിത് . പത്തിൽ പഠിക്കുന്നു.ഞാനെന്താണോ എങ്ങിനെയാണോ അതിൽ ഞാൻ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഞാനും അതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാൻ നൽകുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക. അമ്മയോട് കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കൾ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോർത്താൽ ചിരി വരും ഇപ്പോൾ.കുറച്ചു…

Read More