നിറത്തിന്റെ പേരിലും ‘ഇംഗ്ലീഷ്’ പറഞ്ഞതിന്റെ പേരിലും വിവേചനം നേരിടേണ്ടി വന്നു ! തുറന്നു പറച്ചിലുമായി റിമ കല്ലിങ്കല്‍…

ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും നിറത്തിന്റെ പേരിലും തനിക്ക് വിദേശരാജ്യങ്ങളില്‍ വച്ച് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്കല്‍. ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരില്‍ മോശമായ അനുഭവം ഉണ്ടായത് മോസ്‌കോയില്‍ വെച്ച് ആയിരുന്നു. എന്നാല്‍ നിറത്തിന്റെ പേരില്‍ യൂറോപ്പിലെ പലയിടങ്ങളിലും പ്രശ്‌നമുണ്ടായെന്നും റിമ വ്യക്തമാക്കുന്നു. ഐസ്‌ക്രീം വില്‍ക്കുന്ന പയ്യനാണ് മോസ്‌കോയില്‍ വെച്ച് തന്നോട് കയര്‍ത്ത് സംസാരിച്ചത്. റഷ്യന്‍ ഭാഷ സംസാരിക്കാത്തവര്‍ ഒക്കെ മ്ലേച്ഛരാണെന്ന് കരുതുന്നയാളായിരുന്നു അയാള്‍. താന്‍ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചതെന്നും റിമ പറഞ്ഞു. തന്നെ ചിലര്‍ രൂക്ഷമായി നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിമ പറഞ്ഞു. ചര്‍മത്തിന്റെ നിറവ്യത്യാസമാണ് അവര്‍ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വര്‍ണവെറി അഥവാ റേസിസം എന്ന മാനസികാവസ്ഥ വെച്ചു പുലര്‍ത്തുന്ന ഒന്നോ രണ്ടോ പേരാണ് ഉണ്ടാകുകയെന്നും അതുകൊണ്ടു തന്നെ ആ രാജ്യത്ത് ഉള്ളവരെല്ലാം അത്തരക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നും റിമ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍…

Read More

‘കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു’; സയനോര പറയുന്നു

‘നീ കറുത്തതല്ലേ, നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു !കല്യാണ വീടുകളില്‍ പോലും കറുത്ത കല്യാണപ്പെണ്ണ് ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സയനോര… കാലം ഇത്ര പുരോഗമിച്ചിട്ടും കറുത്ത നിറത്തോട് മലയാള സിനിമാ ലോകം എന്നും അകല്‍ച്ച മാത്രമേ കാണിച്ചിട്ടുള്ളൂ. കറുത്ത നിറമുള്ളവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്നും ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സയനോര പറയുന്നു. സയനോരയുടെ വാക്കുകള്‍ ഇങ്ങനെ… നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍…

Read More

ഞാന്‍ കാജല്‍ ജനിത് ! പത്തില്‍ പഠിക്കുന്നു; ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു;വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

ലോകം ഇത്രയധികം പുരോഗമിച്ചിട്ടും നിറത്തിന്റെ പേരിലുള്ള വിവേചനം സമൂഹത്തിന്റെ പലതുറകളിലും പച്ചയായ യാഥാര്‍ഥ്യമായി ഇന്നും അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിവേചനം അനുഭവിക്കുന്ന പലരും ഇത് തുറന്നു പറയാത്തതു കൊണ്ടുമാത്രം പലപ്പോഴും ഇത് പുറംലോകം അറിയാറില്ലെന്നു മാത്രം. നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിച്ച കാജല്‍ ജനിത് എന്ന ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കാജലിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഞാൻ കാജൽ ജനിത് . പത്തിൽ പഠിക്കുന്നു.ഞാനെന്താണോ എങ്ങിനെയാണോ അതിൽ ഞാൻ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഞാനും അതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാൻ നൽകുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക. അമ്മയോട് കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കൾ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോർത്താൽ ചിരി വരും ഇപ്പോൾ.കുറച്ചു…

Read More

ചായ കുടിച്ചാല്‍ നീ അവളെപ്പോലെ കറുത്തു പോകും ! താന്‍ നേരിട്ട വര്‍ണ വിവേചനം തുറന്നു പറഞ്ഞ് നടി മാളവിക മോഹനന്‍…

മനുഷ്യ സമൂഹം ഇത്രയധികം പുരോഗമിച്ചെങ്കിലും വര്‍ണ വിവേചനം ഇന്നും പല മനുഷ്യമനസുകളിലും വിഷമായി നിലനില്‍ക്കുകയാണ്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം ഇതിനു ദൃഷ്ടാന്തമാവുകയാണ്. കോവിഡ് ഭീതിയ്ക്കിടയിലും ലോകമെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ട വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ”എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് ഒരിക്കല്‍ പറഞ്ഞു, ചായ കുടിക്കാന്‍ അവന്റെ അമ്മ ഒരിക്കലും അവനെ അനുവദിച്ചിരുന്നില്ല, കാരണം ചായ കുടിക്കുന്നത് ചര്‍മ്മത്തിന്റെ നിറം കറുപ്പിക്കുമെന്ന വിചിത്രമായ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു, ഒരിക്കല്‍ ചായ ചോദിച്ചപ്പോള്‍ ചായ കുടിച്ചാല്‍ അവന്‍ എന്നെപ്പോലെ കറുത്തുപോകുമെന്നായിരുന്നു അവന്റെ അമ്മ അവനോട് പറഞ്ഞത്. അവന്‍ വെളുത്ത് സുന്ദരനായ മഹാരാഷ്ട്രക്കാരനും ഞാന്‍ ഇരുണ്ട നിറമുള്ള മലയാളി…

Read More

വംശവെറിക്കാരായ ആളുകള്‍ തുലയട്ടെ ! കളിച്ച ടീമുകളില്‍ നിന്നു പോലും കറുത്തവനായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ക്രിസ് ഗെയ്ല്‍

അമേരിക്കന്‍ പോലീസിന്റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം അമേരിക്കയില്‍ ആളിക്കത്തുകയാണ്. ജര്‍മന്‍ ബുന്ദസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ടുമുണ്ടിനായി ഹാട്രിക് നേടിയ കറുത്ത വംശജന്‍ ജേഡന്‍ സാഞ്ചോ തന്റെ നേട്ടം സമര്‍പ്പിച്ചത് ഫ്‌ളോയിഡിനാണ്. ഇതിനു പിന്നാലെ കറുത്തവനായതിന്റെ പേരില്‍ കളിച്ച ടീമുകള്‍ക്കുള്ളില്‍പ്പോലും നേരിട്ട അവഗണന തുറന്നുപറഞ്ഞ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ലും രംഗത്തെത്തിയിരിക്കുകയാണ്. ഫ്‌ലോയ്ഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കറുത്ത വര്‍ഗക്കാര്‍ക്ക് എതിരായ വംശവെറിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഗെയ്ല്‍ പ്രതികരിച്ചത്. ഫുട്‌ബോളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ് വംശവെറിയെന്ന ധാരണ തിരുത്തിയ ഗെയ്ല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് കറുത്തവനായതിന്റെ പേരില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നടിച്ചു. കളിച്ചിട്ടുള്ള ടീമുകളില്‍പ്പോലും കറുത്തവനായതിന്റെ പേരില്‍ പിന്തള്ളപ്പെട്ടു പോയിട്ടുണ്ടെന്നും ഗെയ്ല്‍ വെളിപ്പെടുത്തി. കറുത്തവനായതിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്ന വാക്കുകളോടെയാണ് ഗെയ്ല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. യുഎസിലെ മിനിയപ്പലിസില്‍ മേയ് 25നാണ് പൊലീസ് അതിക്രമത്തില്‍ 46കാരനായ…

Read More

കളി കാര്യമാവുന്നു ! ഇരുട്ടത്തു നിര്‍ത്തിയാല്‍ പല്ലുമാത്രമേ കാണൂ; കറുത്ത സാരിയും മേക്കപ്പും പാടില്ല; കറുപ്പിനെ പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോ വൈറലാവുന്നു

സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്ന ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ തമാശയില്‍ നിന്നു ഗൗരവകരമായ കാര്യങ്ങളിലേക്ക് ടിക് ടോക് മാറുന്നതിന്റെ സൂചന പകരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പുനിറത്തിലുള്ള തൊലിയുള്ളവരെ പരിഹസിക്കുന്നവര്‍ക്കെതിരേ വീഡിയോയിലൂടെ തുറന്നടിക്കുകയാണ് ഒരു പെണ്‍കുട്ടി. ‘കറുപ്പഴകി ഗബ്രിയേല’ എന്നാണ് പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തുന്നത്. കറുത്ത നിറമുള്ളവര്‍ക്ക് ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല, മുഖത്ത് മേക്കപ്പ് ഇടരുത്. ഇവയെല്ലാം കറുത്ത നിറക്കാര്‍ക്ക് നിഷിദ്ധമാണെന്ന് കല്‍പ്പിക്കുകയാണ് നമ്മുടെ സമൂഹം. ഇരുട്ടത്ത് നിര്‍ത്തിയാല്‍ പല്ല് മാത്രമേ കാണൂ, അമാവാസി തുടങ്ങിയ പ്രയോഗങ്ങളും കറുത്തവര്‍ക്കെതിരെ പറയുന്നതിനെ കുറിച്ചും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നു. ജാതിക്കും മതത്തിനും വേണ്ടി പോരാടുന്ന ഈ നാട്ടില്‍ ഞങ്ങളുടെ മനസ്സ് വേദനിപ്പിച്ച് നിറത്തിനു വേണ്ടി പോരാടാന്‍ പ്രേരിപ്പിക്കുകയാണോ എന്നും പെണ്‍കുട്ടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നിന്നും വര്‍ണവെറി പൂര്‍ണമായും…

Read More