ബോര്‍ഡിംഗ് ടൈമിനു മുമ്പ് ബസ് പുറപ്പെട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ ഫോണിലൂടെ പറഞ്ഞത് പച്ചത്തെറി; കല്ലട ബസില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് സോളാര്‍ നായിക സരിത നായര്‍…

യാത്രികരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നേരിടുന്ന കല്ലട ട്രാവല്‍സിനെതിരേ നിരവധി ആളുകളാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ട്രാവല്‍സിനെതിരേയുള്ള പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സോളാര്‍ നായിക സരിത എസ് നായരും കല്ലടയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. സംഭവം ഇങ്ങനെ…പതിനെട്ടാം തീയ്യതി അഞ്ച് പേര്‍ക്കുളള ടിക്കറ്റാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലട ട്രാവല്‍സില്‍ സരിത ബുക്ക് ചെയ്തത്. ബസ് ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ് കയറാന്‍ എത്തിയെങ്കിലും ബസ് പുറപ്പെട്ടുവെന്നും ഉടന്‍ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്. ബസ് ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ്…

Read More

ജീവനക്കാരില്‍ നാലുപേരെ അറസ്റ്റു ചെയ്യുകയും മൂന്നു പേരേക്കൂടി പ്രതി ചേര്‍ത്തെങ്കിലും മുതലാളിയെ തൊടാന്‍ ഇപ്പോഴും മടി; ബസ് ജീവനക്കാര്‍ക്കു നേരെയും ആക്രമണമുണ്ടായതായി കല്ലട ട്രാവല്‍സ്…

കല്ലട ബസില്‍ യാത്രക്കാരായ മൂന്നു യുവാക്കളെ തല്ലിച്ചതച്ച കേസില്‍ നാലു ബസ് ജീവനക്കാര്‍ പിടിയിലായി. സോഷ്യല്‍ മീഡിയയുടെ ഇടപെടലാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. അന്നു തന്നെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും മുന്‍നിര ചാനലുകളും പത്രങ്ങളും ഇത് വാര്‍ത്തയാക്കിയില്ലയെന്നത് ശ്രദ്ധേയമായി. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണം കല്ലട ഉടമകളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ജനരോഷം ശക്തമായതോടെയാണ് പ്രതികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. ഒന്നാം പ്രതി ചിറയിന്‍കീഴ് മടവൂര്‍ ജയേഷ് ഭവനത്തില്‍ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂര്‍ മണപ്പിള്ളില്‍ ജിതിന്‍ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി അന്‍വര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ 3 പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മൂന്നാം പ്രതി കൊല്ലം സ്വദേശി ഗിരിലാലിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍…

Read More

വെളുപ്പിനെ അടിപൊളി വയറുവേദനയുമായാണ് കണ്ണുതുറന്നത് ! ആര്‍ത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാന്‍ കഴിയാറില്ല;ഞങ്ങള്‍ ഏഴോ എട്ടോ പേര്‍ ഒന്നിച്ച് ഒച്ചവെച്ചിട്ടും കല്ലടയുടെ സ്റ്റാഫിന് യാതൊരു കുലുക്കവുമുണ്ടായില്ല; അരുന്ധതി പറയുന്നു…

കല്ലട ബസില്‍ യാത്രക്കാര്‍ക്കു നേരെ നടന്ന ആക്രമം പുറത്തു വന്നതോടെ. നിരവധി ആളുകളാണ് മുന്‍കാലങ്ങളില്‍ തങ്ങള്‍ക്ക് കല്ലട ബസില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുന്നത്. കല്ലട ട്രാവല്‍സിനെതിരേ വന്‍ജനരോഷമാണുയരുന്നത്. ഇപ്പോള്‍ ബസില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷക വിദ്യാര്‍ത്ഥി അരുന്ധതി ബി. 2015ല്‍ കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവമാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… രണ്ടായിരത്തിപ്പതിനഞ്ചിലാണ്. ശബരിക്ക് തത്കാല്‍ ടിക്കറ്റ് പോലും ലോട്ടറിയായതിനാലും, ഫ്ളൈറ്റ് ഇന്നത്തെപ്പോലെ അഫോഡബിള്‍ അല്ലാത്തതിനാലും കല്ലടയായിരുന്നു ഹൈദരാബാദ് വരെ പോകാന്‍ ആശ്രയം. സെമി സ്ളീപ്പര്‍ സീറ്റില്‍ ഏതാണ്ട് പതിനെട്ട് മണിക്കൂര്‍ ഇരിക്കണം. കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് കയറിയാല്‍, പിറ്റേന്ന് രാവിലെ എത്താം. രണ്ടോ മൂന്നോ മണിക്കൂര്‍ വൈകിയാലും വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് നമ്മളതങ്ങ് സഹിക്കും. അത്തരമൊരു യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ദിവസമാണ് പിരീഡ്സ് ആവുന്നത്.…

Read More

ഭക്ഷണത്തിനോ പ്രാഥമികാവശ്യങ്ങള്‍ക്കോ നിര്‍ത്താന്‍ പറഞ്ഞാല്‍ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം ! മൂത്രമൊഴിക്കാന്‍ ആശ്രയിച്ചത് കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലം; കല്ലടയിലെ ഭീകരയാത്രയെക്കുറിച്ചുള്ള അധ്യാപികയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു…

കല്ലട ബസിലെ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹത്തില്‍ ഇപ്പോള്‍ കൊണ്ടു പിടിച്ച ചര്‍ച്ചയാവുകയാണ്. ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ സംഭവം പുറത്തു പറഞ്ഞതോടെയാണ് കല്ലടയില്‍ യാത്ര ചെയ്യുന്ന ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പൊതു സമൂഹത്തിന് മനസ്സിലാവുന്നത്. ഈ സംഭവം പുറത്തു വന്നതിനു പിന്നാലെ നിരവധി ആളുകളാണ് മുമ്പ് തങ്ങള്‍ക്ക് കല്ലട സര്‍വ്വീസില്‍ നിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തു വന്നിരിക്കുന്നത്. അതിലൊരാളാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപികയായ മായാ മാധവന്‍. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ തനിക്ക് കല്ലട ബസില്‍ വച്ചുണ്ടായ ദുരനുഭവത്തിന്റെ കഥ പങ്കുവച്ചത്. മായാമാധവന്റെ ഫേസ്ബുക് കുറിപ്പ്: കല്ലടയുടെ പുതിയ വാര്‍ത്ത കണ്ടപ്പോള്‍ നമ്മുടെ അനുഭവം ഓര്‍മ വന്നു. അതിഭീകരമായിരുന്നു. രാത്രി 11 മണിക്ക് ചെന്നൈയില്‍ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫിസില്‍ ഇരുത്തിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബസ്…

Read More