ബി​നാ​മി​ക​ള്‍ വ​ഴി പ​ണം കൈ​പ്പ​റ്റി​യ​ത് ആ​രൊ​ക്കെ, പ​ണം വി​നി​യോ​ഗി​ച്ച​ത് എ​ന്തി​ന്; ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് തട്ടിപ്പ്; കോ​ടി​ക​ള്‍ മ​റി​ഞ്ഞ വ​ഴി​തേ​ടി ഇഡി

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് കേ​സ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ, ത​ട്ടി​യെ​ടു​ത്ത കോ​ടി​ക​ള്‍ കൈ​മ​റി​ഞ്ഞ വ​ഴി​ക​ളും അ​തു കൈ​പ്പ​റ്റി​യ​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ ഇ​ഡി നീ​ക്കം ശ​ക്ത​മാ​ക്കി.  ഇ​ട​നി​ല​ക്കാ​ര്‍​ക്ക് ല​ഭി​ച്ച സാ​മ്പ​ത്തി​ക​നേ​ട്ട​ങ്ങ​ള്‍, തു​ക കൈ​മാ​റി​യ രീ​തി​ക​ള്‍, ഏ​തെ​ല്ലാം ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചു, ത​ട്ടി​പ്പി​ന് ഒ​ത്താ​ശ​യും സം​ര​ക്ഷ​ണ​വും ന​ല്‍​കി​യ​താ​ര് എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി വാ​യ്പ ല​ഭി​ച്ച​വ​ര്‍, ഇ​ട​നി​ല​ക്കാ​ര്‍, ബി​നാ​മി​ക​ള്‍, രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ മ​റ്റു ബാ​ങ്കു​ക​ളി​ലെ ഇ​ട​പാ​ടു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ നി​ന്ന് 300 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍. പ​ത്തോ​ളം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. തൃ​ശൂ​ര്‍ കോ​ല​ഴി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ര​നും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ പി. ​സ​തീ​ഷ്‌​കു​മാ​റാ​ണ് മു​ഖ്യ​പ്ര​തി. 150 കോ​ടി രൂ​പ​യോ​ളം വ്യാ​ജ​പ്പേ​രു​ക​ളി​ല്‍ വാ​യ്പ​യാ​യി ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തു. ഈ ​തു​ക എ​വി​ടേ​ക്ക് പോ​യെ​ന്ന് ക​ണ്ടെ​ത്തും. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ബി​നാ​മി​യാ​ണ് ഇ​യാ​ളെ​ന്നാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ച മൊ​ഴി​ക​ള്‍.…

Read More

ബാങ്കുകാര്‍ പറയുന്നത് 80 ലക്ഷം വായ്പയുണ്ടെന്ന് ! വീട്ടുകാരുടെ അറിവില്‍ വായ്പ 20 ലക്ഷം മാത്രം; ജീവനൊടുക്കിയ ആളുടെ വായ്പ സംബന്ധിച്ച് സര്‍വത്ര ദുരൂഹത…

കരുവന്നൂര്‍ ബാങ്ക് തിരിമറി ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുന്‍ പഞ്ചായത്തംഗം ടി.എം. മുകുന്ദന്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത തുകയുടെ കാര്യത്തില്‍ ദുരൂഹത തുടരുന്നു. മുകുന്ദന്‍ 80 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോള്‍ 20 ലക്ഷം വായ്പയെടുത്തെന്ന കാര്യം മാത്രമേ വീട്ടുകാര്‍ക്ക് അറിയൂ… ഈടുവച്ച ഭൂരേഖകള്‍ ഉപയോഗിച്ച് തട്ടിപ്പു നടന്നോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ വീഴ്ചയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു. ബാങ്കില്‍ പണയംവച്ച ഭൂമിയടക്കമുള്ള രേഖകളില്‍ ഉടമകള്‍ അറിയാതെ ജീവനക്കാരും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഒത്തുകളിച്ച് കോടികള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. 20 ലക്ഷം വായ്പ 80 ലക്ഷമായതില്‍ അന്വേഷണം വേണമെന്നു മുകുന്ദന്റെ സഹോദരി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി വ്യാസ കോളജിലെ ജീവനക്കാരനായിരുന്നു മുകുന്ദന്‍. 1995-ല്‍ സ്ഥലവും വീടും ഈടുവച്ച് പത്തുലക്ഷം രൂപയും അഞ്ചു വര്‍ഷം മുമ്പു മകളുടെ വിവാഹത്തിനു…

Read More