രന്തംപുര്‍ ദേശീയോദ്യാനത്തിലെ കാടുകളില്‍ കന്നുകാലി മേയ്ച്ച ബാല്യം; ഐപിഎസായ മൂത്തസഹോദരന്റെ പാത പിന്തുടര്‍ന്ന് ഐഎഎസ് സ്വന്തമാക്കി; ഔദ്യോഗിക ജീവിതം തുടങ്ങിയത് മലപ്പുറം സബ് കളക്ടറായി; സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ജീവിതം…

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ കേരളം ചര്‍ച്ച ചെയ്യുന്ന പേരാണ് ടീക്കാറാം മീണ ഐഎഎസിന്റേത്. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ മീണ. പുറത്തു വിട്ട തിരഞ്ഞെടുപ്പ് ചട്ടങ്ങളാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാക്കിയത്. ക്ഷേത്രം,മതം,ദൈവം തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മീണ ഉത്തരവിട്ടത്. കത്തി നില്‍ക്കുന്ന ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്നാണ് നിര്‍ദ്ദേശം. ശബരിമല മാത്രമല്ല ഒരു ആരാധനാലയങ്ങളുടെ പേരും വോട്ടുപിടിക്കാനായി ഉപയോഗിക്കരുതെന്നും സുപ്രിംകോടതി വിധി കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കത്തു നല്‍കിയതായി മീണ വ്യക്തമാക്കുന്നു. പല രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്മാരും ഇതിനെതിരേ പരസ്യമായി രംഗത്തു വരുകയും ചെയ്തു. ഈ അവസരത്തിലാണ് മീണ ആരാണെന്ന ചരിത്രം അറിയേണ്ടത്. മീണയുടെ ജീവിതം തുടങ്ങുന്നത് രാജസ്ഥാനിലെ സവായ് മഥോപൂരിലെ കാടുകളില്‍ നിന്നാണ്. ഒരു കഥകളെ വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് മീണയുടേത്. സവായ് മഥോപൂരിലെ…

Read More