കോട്ടയം: പാലാ നഗരസഭയിലെ സഖ്യകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമായതോടെ ഇരു പാര്‍ട്ടികളുടെയും ജില്ലാനേതൃത്വം വിഷയത്തില്‍ ഇടപെട്ടു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും സിപിഎം ജി്ല്ലാ സെക്രട്ടറി എ.വി. റസലും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും അവരവരുടെ നേതാക്കളോട് പരസ്പരം പോരു കൂട്ടുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്കി. ഇന്നലെ വൈകിട്ട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അങ്കണവാടി വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരേ കേരള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ ഒപ്പത്തിനൊപ്പംനിന്ന് പ്രതികരിച്ചു. ലോപ്പസ് മാത്യു പാര്‍ട്ടി കൗണ്‍സിലര്‍മാരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഎം ആകട്ടെ പാലായില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍…
Read MoreTag: kerala congress(M) jose
റോഷി അഗസ്റ്റിൻ മന്ത്രിയാകും, എൻ. ജയരാജ് ചീഫ് വിപ്പ്; പ്രഖ്യാപിച്ച് കേരള കോൺഗ്രസ്-എം
തൊടുപുഴ: എൽഡിഎഫ് മന്ത്രിസഭയിൽ അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്-എം. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍. ജയരാജിനെയും തീരുമാനിച്ചു. പാർട്ടി തീരുമാനം അറിയിച്ച് ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എൽഡിഎഫിൽ കേരളാ കോൺഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല. യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇടുക്കിയുടെ അമരക്കാരൻ റോഷി അഗസ്റ്റിൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇടുക്കി നിയോജകമണ്ഡലത്തിൽനിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം. കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. തിരുമ്മു-മർമ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചന്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കൽ കുടുംബാംഗമാണ്.
Read Moreകേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി ! കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്…ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ബെന്നി ബെഹ് നാന്…
കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി യുഡിഎഫ്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല. ഈ അവസരത്തില്‍ ലാഭനഷ്ടമല്ല നോക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് പറഞ്ഞു. ഇനി ചര്‍ച്ചയില്ലെന്നും ബെന്നി ബെഹ്നാന് വ്യക്തമാക്കി. കോട്ടയത്തെ യുഡിഎഫ് ധാരണ ജോസ് പക്ഷം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് വിഭാഗത്തെ മുന്നണിയുടെ പുറത്തേക്ക് നയിച്ചത്. പുറത്താക്കിയാലും പോകില്ലെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ഏത് യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു. തീരുമാനം ദുഖകരമെന്നായിരുന്നു മറ്റൊരു നേതാവായ റോഷി അഗസ്റ്റിന്റെ പ്രതികരണം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.
Read More