മാ​സ​പ്പ​ടി വാ​ങ്ങി​യ​വ​രി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ മു​ത​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​രെ ! ക​മ്പ​നി സി​എ​ഫ്ഒ പ​റ​യു​ന്ന​തി​ങ്ങ​നെ…

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ മ​ക​ള്‍ വീ​ണ വി​ജ​യ​ന് സ്വ​കാ​ര്യ ക​മ്പ​നി മാ​സ​പ്പ​ടി ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കാ​ച്ചി​ന്‍ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് റൂ​ട്ടൈ​ല്‍ ലി​മി​റ്റ​ഡ് (സി.​എം.​ആ​ര്‍.​എ​ല്‍.) സി.​എ​ഫ്ഒ കെ ​എ​സ് സു​രേ​ഷ് കു​മാ​ര്‍. പാ​രി​സ്ഥി​തി​ക ആ​ഘാ​ത​മു​ണ്ടാ​ക്കും​വി​ധം ഖ​ന​നം ചെ​യ്‌​തെ​ടു​ക്കു​ന്ന ഇ​ല്‍​മ​നൈ​റ്റാ​ണ് ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത​വ​സ്തു. ഇ​ക്കാ​ര​ണ​ത്താ​ല്‍ വ​ലി​യ​ഭീ​ഷ​ണി​ക​ള്‍ ബി​സി​ന​സി​ന് നേ​രി​ടാ​റു​ണ്ട്. അ​ത് മ​റി​ക​ട​ക്കാ​നാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കും പോ​ലീ​സി​നും മാ​ധ്യ​മ​ങ്ങ​ള്‍​ക്കും പ​ണം ന​ല്‍​കു​ന്ന​തെ​ന്നു​മാ​ണ് സു​രേ​ഷ് കു​മാ​ര്‍ മൊ​ഴി​ന​ല്‍​കി​യ​ത്. 2013-14 മു​ത​ല്‍ 2019-20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സി.​എം.​ആ​ര്‍.​എ​ല്ലി​ന് വ്യാ​ജ​മാ​യി കെ​ട്ടി​ച്ച​മ​ച്ച ചെ​ല​വു​ക​ള്‍ 135.54 കോ​ടി രൂ​പ​യാ​ണെ​ന്ന് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍​നി​ന്ന് 73.38 കോ​ടി​യു​ടെ റി​ബേ​റ്റ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി ന​ല്‍​കി​യ ഒ​ത്തു​തീ​ര്‍​പ്പ് (സെ​റ്റി​ല്‍​മെ​ന്റ്) അ​പേ​ക്ഷ​യാ​ണ് ബോ​ര്‍​ഡ് പ​രി​ഗ​ണി​ച്ച​ത്. രാ​ഷ്ട്രീ​യ​നേ​താ​ക്ക​ള്‍, പോ​ലീ​സ്, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കെ​ല്ലാം പ​ണം ന​ല്‍​കി​യ​തി​ന്റെ വി​വ​ര​ങ്ങ​ളാ​ണ് ആ​ദാ​യ​നി​കു​തി​വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ചെ​ല​വാ​യാ​ണ് ക​മ്പ​നി​യു​ടെ ക​ണ​ക്കി​ല്‍ എ​ഴു​തി​യി​രു​ന്ന​തെ​ന്ന് ക​മ്പ​നി കാ​ഷ്യ​ര്‍…

Read More

സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞ് യു​ഡി​എ​ഫ് ! രാ​പ​ക​ല്‍ സ​മ​ര​വു​മാ​യി ബി​ജെ​പി​യും

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്റെ ര​ണ്ടാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ത​ല​സ്ഥാ​ന ന​ഗ​രം സ​മ​ര​മു​ഖ​മാ​ക്കി പ്ര​തി​പ​ക്ഷം. സ​ര്‍​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ല്‍ സ​മ​ര​വും ബി​ജെ​പി ന​ട​ത്തു​ന്ന രാ​പ്പ​ക​ല്‍ സ​മ​ര​വു​മാ​ണ് ത​ല​സ്ഥാ​ന​ത്ത് ഇ​ന്നു ന​ട​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ ദു​ര്‍​ഭ​ര​ണ​ത്തി​നും ജ​ന​ദ്രോ​ഹ​ത്തി​നും അ​ഴി​മ​തി​ക്കും നി​കു​തി കൊ​ള്ള​യ്ക്കു​മെ​തി​രേ​യാ​ണ് സ​മ​രം. യു​ഡി​എ​ഫ് സ​മ​ര​ത്തി​ല്‍ മു​ന്ന​ണി​യി​ലെ എം​എ​ല്‍​എ​മാ​രും എം​പി​മാ​രും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട ്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​ത​ന്നെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. രാ​വി​ലെ ഏ​ഴോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് പു​റ​ത്തു​ള്ള റോ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങ് ഇ​ന്ന് ന​ട​ക്കു​ന്ന​തി​ന്റെ സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും കൈ​മു​ത​ലാ​ക്കി​യാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നെ​ത്തി​യ​ത്. ക​ന്റോ​ണ്‍​മെ​ന്റ് ഗേ​റ്റ് ഒ​ഴി​കെ മ​റ്റെ​ല്ലാ ഗേ​റ്റു​ക​ളും സ​മ​ര​ക്കാ​ര്‍ വ​ള​ഞ്ഞു. ക​ന്റോ​ണ്‍​മെ​ന്റ് ഗേ​റ്റി​ന്റെ നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യും പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. ക​ന്റോ​ണ്‍​മെ​ന്റ് ഗേ​റ്റ് ഉ​പ​രോ​ധി​ച്ച് സ​മ​രം ചെ​യ്യി​ല്ലെ​ന്ന്…

Read More

യു​ഡി​എ​ഫു​കാ​രു​ടെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ശി​വ​ന്‍​കു​ട്ടി​യു​ടെ ബോ​ധം പോ​യി ! നി​യ​മ​സ​ഭ​യി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത് യു​ഡി​എ​ഫു​കാ​ര്‍ എ​ന്ന് ഇ.​പി ജ​യ​രാ​ജ​ന്‍…

നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ ക​യ്യാ​ങ്ക​ളി​യെ ന്യാ​യീ​ക​രി​ച്ച് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ. ​പി ജ​യ​രാ​ജ​ന്‍. നി​യ​മ​സ​ഭ​യി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത് യു​ഡി​എ​ഫു​കാ​രാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വി. ​ശി​വ​ന്‍​കു​ട്ടി​യെ അ​വ​ര്‍ മ​ര്‍​ദ്ദി​ച്ച് ബോ​ധം കെ​ടു​ത്തി​യെ​ന്നും വ​നി​ത​ക​ളെ ക​യ​റി​പ്പി​ടി​ച്ചു​വെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​യു​ന്നു. ഈ ​അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​നാ​ണ് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ശ്ര​മി​ച്ച​ത്. രാ​ഷ്ട്രീ​യ പ്ര​തി​കാ​രം തീ​ര്‍​ക്കാ​നാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ത്ത​തെ​ന്നും ഇ. ​പി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. കേ​സി​ല്‍ ഈ ​മാ​സം 26ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ജ​യ​രാ​ജ​ന്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ട്ടു​നി​ന്ന​ത്.26​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.

Read More

ദയവായി പിന്തുണച്ച് ഉപദ്രവിക്കല്ലേയെന്ന് മുസ്ലിം ലീഗ് ! എന്തു വന്നാലും പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ; കോണ്‍ഗ്രസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു…

ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിംലീഗിനെ പരസ്യമായി പിന്തുണയ്ക്കാനുള്ള എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫില്‍ മറ്റൊരു പൊട്ടിത്തെറിക്കു വഴിവെക്കുമോയെന്ന് ആശങ്ക. എസ്ഡിപിഐയുടെ പിന്തുണ മറ്റിടങ്ങളില്‍ സിപിഎം ആയുധമാക്കുമോയെന്നതാണ് പ്രധാന ആശങ്ക. തങ്ങളെ പിന്തുണയ്‌ക്കേണ്ടെന്ന് മുസ്ലിം ലീഗ് എസ്ഡിപിഐയോട് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പരാജയം ഉറപ്പു വരുത്തുക എന്ന ഒറ്റ ലക്ഷ്യത്താല്‍ എസ്ഡിപിഐ ലീഗിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. മാത്രമല്ല മുസ്ലിംലീഗിന്റെ വിജയത്തിനയായി സജീവമായി പ്രചാരണരംഗത്ത് ഇറങ്ങാനും പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസ്ഡിപിയുമായി ഉണ്ടാക്കിയ കൂട്ടികെട്ടില്‍ അമര്‍ഷം പുകയുകയാണ് എസ്ഡിപി ഐ പിന്തുണ മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തെ ബാധിച്ചതും ബിജെപി ഉയര്‍ത്തി കാട്ടുന്നതാണ് അമര്‍ഷത്തിന് കാരണമാകുന്നത്. എന്നാല്‍, എന്ത് പറഞ്ഞാലും ഞങള്‍ മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി ,…

Read More

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം ! പ്രതിപക്ഷം നിര്‍ഗുണമെന്നു പരിഹസിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിര്‍ഗുണ പ്രതിപക്ഷമാണു കേരളത്തിലുള്ളതെന്നും പ്രതിപക്ഷത്തിനു തലച്ചോറിന്റെ കുറവുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. നിര്‍ഗുണമായി മാറി. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണു പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാലു കൊല്ലവും ഇതാണവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണു കേരളത്തിന്റെ ഗതികേടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ആവനാഴിയില്‍ എല്ലാ അന്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവു മാത്രമാണു പ്രതിപക്ഷത്തിനുണ്ടായത്. നിരവധി ആരോപണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Read More

കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി ! കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്…ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ബെന്നി ബെഹ് നാന്‍…

കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി യുഡിഎഫ്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല. ഈ അവസരത്തില്‍ ലാഭനഷ്ടമല്ല നോക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. ഇനി ചര്‍ച്ചയില്ലെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. കോട്ടയത്തെ യുഡിഎഫ് ധാരണ ജോസ് പക്ഷം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് വിഭാഗത്തെ മുന്നണിയുടെ പുറത്തേക്ക് നയിച്ചത്. പുറത്താക്കിയാലും പോകില്ലെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ഏത് യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു. തീരുമാനം ദുഖകരമെന്നായിരുന്നു മറ്റൊരു നേതാവായ റോഷി അഗസ്റ്റിന്റെ പ്രതികരണം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.

Read More

പാക് വനിതയുമായി യുവമന്ത്രി ദുബായില്‍ ഒരു രാത്രി ചിലവഴിച്ച സംഭവം; മന്ത്രിയുടെ വിദേശയാത്രകള്‍ അന്വേഷിക്കും; സംഭവത്തില്‍ ഇടപെടാനുറച്ച്് ഇന്റര്‍പോള്‍…

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ ഒരു യുവമന്ത്രിയും പാക് വനിതാ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം. പാക് യുവതിയുമായി മന്ത്രി ഒരു രാത്രി ചെലവഴിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്‌റ് ബ്യൂറോകള്‍ ഒരേ സമയം അന്വേഷണം നടത്തുകയാണ്. ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകളാണ് അന്വേഷണ വിധേയമാക്കുന്നത്. പാക് യുവതിയുമായുള്ള ബന്ധത്തില്‍ വന്‍ദുരൂഹതയാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരെക്കുറിച്ച് ഉന്നത തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ മുന്‍മന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഗതി വിവാദമായി…

Read More