നാട്ടുകാരുടെ അലക്കും കുളിയും മുട്ടിച്ച് രാജവെമ്പാല; പുഴയോരത്തെ പാറയിടുക്കില്‍ ഒളിച്ചുകളിക്കുന്ന പാമ്പ് വന്‍ഭീതിവിതയ്ക്കുന്നു; താവളമുറപ്പിച്ചിരിക്കുന്നത് രാജവെമ്പാലയെന്നറിഞ്ഞതോടെ ‘ഞങ്ങളില്ലേ’ എന്ന ഭാവത്തില്‍ വനംവകുപ്പ് അധികൃതരും…

കോതമംഗലം: നാട്ടുകാരെ കുളിക്കാനും അലക്കാനും അനുവദിക്കാതെ രാജവെമ്പാലയുടെ വിളയാട്ടം. പുഴയോരത്തെ പാറയിടുക്കില്‍ രാജവെമ്പാല താവളമുറപ്പിച്ചതോടെ പുഴയോരത്തേക്ക് അലക്കാനും കുളിക്കാനും വരാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരം അറിയിച്ചിട്ടും വനം വകുപ്പധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. തട്ടേക്കാട് വര്‍ക്ക്ഷോപ്പുപടിയില്‍ പെരിയാറിലെ കുളിക്കടവിന് സമീപത്താണ് ഒരാഴ്ച മുമ്പ് പാറയിടുക്കില്‍ നാട്ടുകാര്‍ രാജവെമ്പാലയെ കണ്ടെത്തിയത്. പകലും രാത്രിയിലുമെല്ലാം പിന്നീട് പലവട്ടം ഇവിടെ രാജവെമ്പാലയെ കണ്ടതോടെ നാട്ടുകാര്‍ ഭയചകിതരായിരിക്കുകയാണ്. രാജവെമ്പാല ആക്രമിക്കുമെന്ന ഭയത്താല്‍ പ്രദേശവാസികള്‍ സമീപത്തെ കുളിക്കടവ് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.ജലക്ഷാമം നേരിടുന്ന അവസ്ഥയില്‍ കുളിക്കടവ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. വിവരം അറിയിച്ചപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് വനം വകുപ്പധികൃതര്‍ കൈമലര്‍ത്തിയെന്നും ഇവര്‍ വ്യക്തമാക്കി. രാജവെമ്പാലയെ കൂടുതലായി കാണുന്ന പ്രദേശമാണ് കുട്ടമ്പുഴ -തട്ടേക്കാട് മേഖലയെന്നും ഭയപ്പെടാനില്ലന്നും മറ്റും വനംവകുപ്പ് ജീവനക്കാര്‍ ഏറെ പറഞ്ഞുനോക്കിയെങ്കിലും ഇവിടുത്തുകാരുടെ ഭിതി ഇനിയും വിട്ടകന്നിട്ടില്ല. സദാസമയവും…

Read More

വാവയുടെ പിടിയിലായെന്നറിഞ്ഞിട്ടും വായിലാക്കിയ ചേരയെ വിടാതെ രാജവെമ്പാല ! കടുത്ത പോരാട്ടത്തിനൊടുവില്‍ വാവ സുരേഷിനു മുമ്പില്‍ കീഴടങ്ങിയത് കൂറ്റന്‍ രാജവെമ്പാല

സീതക്കുഴി(സീതത്തോട്): വീറോടെ കൂറ്റന്‍ രാജവെമ്പാല ആക്രമിക്കാന്‍ തിരിഞ്ഞെങ്കിലും പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് പതറിയില്ല. വാവയുടെ കൈയടക്കത്തിനും ധൈര്യത്തിനും മുന്നില്‍ രാജവെമ്പാല പത്തിമടക്കി. വാവ പിടികൂടുന്ന 148-ാമത്തെ രാജവെമ്പാലയായിരുന്നു ഇന്നലെ ചെറുത്തുനില്‍പ്പിനു ശേഷം കീഴടങ്ങിയത്. പത്തനംതിട്ട സീതത്തോട്, സീതക്കുഴിയില്‍ വാര്യത്ത് രാജുവിന്റെ വീട്ടില്‍നിന്നുമാണ് വാവ സുരേഷ് 14 അടി നീളമുള്ള രാജവെന്പാലയെ പിടികൂടിയത്. മലവെള്ളത്തില്‍ എത്തിയതായിരിക്കാം പാമ്പ് എന്നാണ് നിഗമനം. ഞായറാഴ്ച പള്ളിയില്‍ പോയി ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ വിറകുപുരയില്‍ അപകടകാരിയായ കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍തന്നെ ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു. അവര്‍ വാവ സുരേഷിനെ വിവരം അറിയിച്ചു. പ്രളയദുരിതത്തില്‍ അകപ്പെട്ട വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി വാവ സുരേഷ് റാന്നി മേഖലയില്‍തന്നെ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. രാജവെമ്പാലയെ കണ്ടെന്ന വിവരം കിട്ടിയതോടെ വൈകുന്നേരം നാലോടെ ഫോറസ്റ്റുകാര്‍ക്കൊപ്പം വാവ സ്ഥലത്തെത്തി. വാര്‍ത്ത പ്രചരിച്ചതോടെ കാഴ്ചക്കാരുടെയും ഒഴുക്കായി.…

Read More

ഇതാണ് മനുഷത്വം! ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്ന ഫോറസ്റ്റുകാരുടെ വീഡിയോ വൈറല്‍

എല്ലാ ജീവികളുടെയും നിലനില്‍പ്പിന് അത്യാന്താപേക്ഷിതമായ വസ്തുവാണ് ജലം. ദാഹിച്ചു വലഞ്ഞു നെട്ടോട്ടമോടുന്നത് വേനല്‍ച്ചൂട് കനത്തതോടെ നെട്ടോട്ടമോടുന്നത് മനുഷ്യര്‍ മാത്രമല്ല മറ്റു ജീവികളും കൂടിയാണ്.മഴ ലഭ്യത കുറഞ്ഞതോടെ ദാഹജലത്തിനായി വന്യ മൃഗങ്ങളും ജീവികളും റോഡിലേക്കും വീടുകളിലേക്കും ഇറങ്ങുന്നത് ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. എന്നാല്‍ ഒരു പാമ്പ്, അതും പാമ്പുകളുടെ രാജാവ് രാജവെമ്പാല, വെള്ളത്തിനായി മനുഷ്യനെ സമീപിക്കുന്നത് ഒരു പക്ഷേ ആദ്യ സംഭവമായിരിക്കും. ഇങ്ങനെ റോഡിലേക്കിറങ്ങിയ രാജവെമ്പാലയ്ക്കു വെള്ളം കൊടുക്കുന്ന ഫോറസറ്റ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കര്‍ണാടകത്തിലെ കൈഗ ഗ്രാമത്തിലാണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെത്തിയ പാമ്പിന് ഒരു ഉദ്യോഗസ്ഥന്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളമൊഴിച്ച് കൊടുക്കുന്നതും പാമ്പ് അത് കുടിക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പ് കടിക്കുമോ എന്ന പേടിയുള്ളതിനാല്‍ പാമ്പിനെ പിടിക്കുന്ന കമ്പി ഒരു കൈയില്‍ സുരക്ഷക്കായി വെച്ചിട്ടുണ്ട്. വേറൊരാള്‍ പാമ്പിന്റെ വാലില്‍ പിടിക്കുന്നതും വീഡിയോയില്‍…

Read More