ഇതാണ് മനുഷത്വം! ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്ന ഫോറസ്റ്റുകാരുടെ വീഡിയോ വൈറല്‍

snake600എല്ലാ ജീവികളുടെയും നിലനില്‍പ്പിന് അത്യാന്താപേക്ഷിതമായ വസ്തുവാണ് ജലം. ദാഹിച്ചു വലഞ്ഞു നെട്ടോട്ടമോടുന്നത് വേനല്‍ച്ചൂട് കനത്തതോടെ നെട്ടോട്ടമോടുന്നത് മനുഷ്യര്‍ മാത്രമല്ല മറ്റു ജീവികളും കൂടിയാണ്.മഴ ലഭ്യത കുറഞ്ഞതോടെ ദാഹജലത്തിനായി വന്യ മൃഗങ്ങളും ജീവികളും റോഡിലേക്കും വീടുകളിലേക്കും ഇറങ്ങുന്നത് ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. എന്നാല്‍ ഒരു പാമ്പ്, അതും പാമ്പുകളുടെ രാജാവ് രാജവെമ്പാല, വെള്ളത്തിനായി മനുഷ്യനെ സമീപിക്കുന്നത് ഒരു പക്ഷേ ആദ്യ സംഭവമായിരിക്കും. ഇങ്ങനെ റോഡിലേക്കിറങ്ങിയ രാജവെമ്പാലയ്ക്കു വെള്ളം കൊടുക്കുന്ന ഫോറസറ്റ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കര്‍ണാടകത്തിലെ കൈഗ ഗ്രാമത്തിലാണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെത്തിയ പാമ്പിന് ഒരു ഉദ്യോഗസ്ഥന്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളമൊഴിച്ച് കൊടുക്കുന്നതും പാമ്പ് അത് കുടിക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പ് കടിക്കുമോ എന്ന പേടിയുള്ളതിനാല്‍ പാമ്പിനെ പിടിക്കുന്ന കമ്പി ഒരു കൈയില്‍ സുരക്ഷക്കായി വെച്ചിട്ടുണ്ട്. വേറൊരാള്‍ പാമ്പിന്റെ വാലില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം. വെള്ളം കൊടുത്ത ശേഷം ഉദ്യോഗസ്ഥര്‍ പാമ്പിനെ ആനിമല്‍ കെയര്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തു.

Related posts