കോ​വി​ഡ് സെ​ന്റ​റി​ല്‍ വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ല്‍ ! മ​നു മം​ഗ​ല​ശ്ശേ​രി​യെ പൊ​ക്കി​യ​ത് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന്

കോ​വി​ഡ് ക്വാ​റ​ന്റൈ​ന്‍ സെ​ന്റ​റി​ല്‍ ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍. ഡി​വൈ​എ​ഫ്‌​ഐ മു​ന്‍ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സീ​ത​ത്തോ​ട് മം​ഗ​ല​ശേ​രി വീ​ട്ടി​ല്‍ മ​നു എ​ന്ന് വി​ളി​ക്കു​ന്ന എം​പി പ്ര​ദീ​പി​നെ(36)​യാ​ണ് മൂ​ഴി​യാ​ര്‍ എ​സ്എ​ച്ച്ഓ ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. 2020 ന​വം​ബ​ര്‍ 14 നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് പീ​ഡ​ന​ക്കേ​സ് എ​ടു​ത്ത​ത്. 2020 മെ​യ് മു​ത​ല്‍ ജൂ​ലൈ വ​രെ ര​ണ്ട​ര മാ​സം തു​ട​ര്‍​ച്ച​യാ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ജി​ല്ലാ ക​ല​ക്ട​ര്‍​ക്കാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. ക​ല​ക്ട​ര്‍ ഇ​ത് എ​സ്പി​ക്ക് കൈ​മാ​റു​ക​യും മൂ​ഴി​യാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പീ​ഡ​ന പ​രാ​തി വ​രു​മ്പോ​ള്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​റ്റി​യം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ല​യാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു മ​നു. ഇ​യാ​ള്‍​ക്കെ​തി​രേ പെ​ണ്‍​കു​ട്ടി…

Read More

സീ​ത​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി ! സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത് കോ​ന്നി എം​എ​ല്‍​എ​യ്ക്കു നേ​രെ; ജ​നീ​ഷ് കു​മാ​റി​നെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍…

സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സസ്‌പെന്‍ഷനിലായ മുന്‍ സെക്രട്ടറി കെയു ജോസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. മുന്‍ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ജോസ് പറയുന്നത്.സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്ക് സെക്രട്ടറിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും ജോസ് പറയുന്നു. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ലെന്നും കെ.യു ജോസ് വ്യക്തമാക്കി. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. സസ്പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടും. സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെ.യു ജോസ് കൂട്ടിച്ചേര്‍ത്തു. 2013 മുതല്‍ 2018-വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. പസി.പി.എം.ആണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും സമരം…

Read More

കോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് തലയൂരി നേതാക്കള്‍ ! വധഭീഷണിയുണ്ടെന്ന് കെയു ജോസ്;സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണബാങ്കില്‍ നടന്ന തട്ടിപ്പില്‍ പുതിയ കളികള്‍ ഇങ്ങനെ…

കോടികളുടെ അഴിമതി നടന്ന, സിപിഎം ഭരിക്കുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതിയുടെ ഉത്തരവാദിത്തം മുഴുവന്‍ സെക്രട്ടറി കെ യു ജോസിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി സിപിഎം നേതാക്കള്‍. ഇതിന്റെ ആദ്യപടിയായി സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ജോസിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോസിനെ തട്ടിപ്പ് കേസില്‍ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ തടി രക്ഷപ്പെടുത്തിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും. ഞായറാഴ്ച ചേര്‍ന്ന ആങ്ങമൂഴി ലോക്കല്‍ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനു മാത്രമാണെന്ന് വരുത്തിത്തീര്‍ത്താണ് പുറത്താക്കല്‍ നടപടി. സാധാരണ പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചാല്‍ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്‌പെന്‍ഷന്‍. ഇനി ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് നേതാക്കള്‍. ജോസ് അറസ്റ്റിലായാല്‍ പിന്നെ തട്ടിപ്പ്കാരനെ…

Read More

വാവയുടെ പിടിയിലായെന്നറിഞ്ഞിട്ടും വായിലാക്കിയ ചേരയെ വിടാതെ രാജവെമ്പാല ! കടുത്ത പോരാട്ടത്തിനൊടുവില്‍ വാവ സുരേഷിനു മുമ്പില്‍ കീഴടങ്ങിയത് കൂറ്റന്‍ രാജവെമ്പാല

സീതക്കുഴി(സീതത്തോട്): വീറോടെ കൂറ്റന്‍ രാജവെമ്പാല ആക്രമിക്കാന്‍ തിരിഞ്ഞെങ്കിലും പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് പതറിയില്ല. വാവയുടെ കൈയടക്കത്തിനും ധൈര്യത്തിനും മുന്നില്‍ രാജവെമ്പാല പത്തിമടക്കി. വാവ പിടികൂടുന്ന 148-ാമത്തെ രാജവെമ്പാലയായിരുന്നു ഇന്നലെ ചെറുത്തുനില്‍പ്പിനു ശേഷം കീഴടങ്ങിയത്. പത്തനംതിട്ട സീതത്തോട്, സീതക്കുഴിയില്‍ വാര്യത്ത് രാജുവിന്റെ വീട്ടില്‍നിന്നുമാണ് വാവ സുരേഷ് 14 അടി നീളമുള്ള രാജവെന്പാലയെ പിടികൂടിയത്. മലവെള്ളത്തില്‍ എത്തിയതായിരിക്കാം പാമ്പ് എന്നാണ് നിഗമനം. ഞായറാഴ്ച പള്ളിയില്‍ പോയി ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ വിറകുപുരയില്‍ അപകടകാരിയായ കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍തന്നെ ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടു. അവര്‍ വാവ സുരേഷിനെ വിവരം അറിയിച്ചു. പ്രളയദുരിതത്തില്‍ അകപ്പെട്ട വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി വാവ സുരേഷ് റാന്നി മേഖലയില്‍തന്നെ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. രാജവെമ്പാലയെ കണ്ടെന്ന വിവരം കിട്ടിയതോടെ വൈകുന്നേരം നാലോടെ ഫോറസ്റ്റുകാര്‍ക്കൊപ്പം വാവ സ്ഥലത്തെത്തി. വാര്‍ത്ത പ്രചരിച്ചതോടെ കാഴ്ചക്കാരുടെയും ഒഴുക്കായി.…

Read More

സീതത്തോട്ടിലും വയ്യാറ്റുപുഴയിലും ചിറ്റാറിലും വന്‍ ഉരുള്‍പൊട്ടല്‍; സീതത്തോട്ടില്‍ മാത്രം ഉരുള്‍പൊട്ടിയത് 12 ഇടങ്ങളില്‍ അഞ്ചുപേരെ കാണാതായി;കക്കാട്ടാറിലൂടെ ആന ഒഴുകിപ്പോയതായും വിവരം…

സീതത്തോട്:  ചിറ്റാര്‍,സീതത്തോട് പഞ്ചായത്തുകളുടെ വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരെ കാണാതായി. ഉരുളുപൊട്ടലിനെത്തുടര്‍ന്നുണ്ടായ ജലപ്രവാഹത്താല്‍ സീതത്തോട് ടൗണ്‍ വെള്ളത്തില്‍ മുങ്ങി. പാലങ്ങളെല്ലാം മുങ്ങിയിരിക്കുന്നതിനാല്‍ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതു പോലും ദുഷ്‌കരമായിരിക്കുകയാണ്. ചിറ്റാര്‍,വയ്യാറ്റുപുഴ മേഖലയിലെ കുളങ്ങരവാലി, സീതത്തോട്ടിലെ മുണ്ടന്‍പാറ-ഗുരുനാഥന്‍മണ്ണ് മേഖലകളിലാണ് ഏറ്റവും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് പേരെ കാണാതായതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി. നിരവധി വീടുകളും ശക്തമായ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. സീതത്തോട്ടില്‍ മാത്രം 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടിയെന്നാണ് വിവരം. സീതത്തോട് ടൗണിലൂടെ(സമീപം) ഒഴുകുന്ന കക്കാട്ടാറിലൂടെ ആന ഒഴുകിപ്പോയെന്നും വിവരമുണ്ട്. സീതത്തോട് കെ.ആര്‍.പി.എം എച്ച്.എസ്.എസ്, വയ്യാറ്റുപുഴ മാര്‍ത്തോമാ ഓഡിറ്റോറിയം, ചിറ്റാര്‍ 86 മുസ്ലിം ജമാ അത്ത് ഓഡിറ്റോറിയം എന്നിവ ദുരിതാശ്വാസ ക്യാമ്പിനായി തുറന്നു കൊടുത്തിരിക്കുകയാണ്.ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: കലക്ട്രേറ്റ്:…

Read More