മന്ത്രിമാര്‍ക്ക് കുടിക്കാനും കുളിക്കാനുമെല്ലാം ഇഷ്ടംപോലെ വെള്ളം ! തൊണ്ട നനയ്ക്കാന്‍ ഒരിറ്റു വെള്ളം കിട്ടാതെ ജനം വലയുന്നു; ചെന്നൈയിലെ കാഴ്ചകള്‍ പരമ ദയനീയം…

തൊണ്ട നനയ്ക്കാന്‍ ഒരിറ്റു വെള്ളം കിട്ടാതെ വലഞ്ഞ് ചെന്നൈയിലെ ജനങ്ങള്‍. റേഷന്‍കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വെള്ളം തരാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാലിക്കാതെ വന്നതോടെ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ഒരുതുള്ളി വെള്ളം കിട്ടാന്‍ കയ്യില്‍ കിട്ടിയ കന്നാസും പ്‌ളാസ്റ്റിക് കുപ്പികളും പാത്രങ്ങളുമായി ജനം കാത്തിരിപ്പാണ്. അപ്പോഴാണ് റേഷന്‍കാര്‍ഡ് പ്രകാരം ആളെണ്ണി വെള്ളം തരാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം. അതും പാഴായതോടെ ജനരോഷം ഇരമ്പി. മണിക്കൂറുകളോളം കാത്തുകെട്ടി കിടന്നാലും കിട്ടുന്നത് 2 ബക്കറ്റ് വെളളം മാത്രം. അത് ഒന്നിനും തികയില്ലെന്നും ജനം പരിഭവിക്കുന്നു. ഡിഎംകെ ആണ് ചെന്നൈയിലെ തെരുവുതോറും പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നത്. കാലവര്‍ഷം കനിയാത്തതുതന്നെയാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് ഡിഎംകെ മുന്നറിയിപ്പു നല്‍കി. ഇന്നലെ ചെന്നൈയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനു ശക്തമായ മുന്നറിയിപ്പു…

Read More

ഇന്ത്യ നേരിടാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജലദൗര്‍ലഭ്യം ! കേരളത്തിനെ കാത്തിരിക്കുന്നതും ഗുരുതരമായ വരള്‍ച്ച; ഗവേഷകര്‍ പറയുന്നത് ഇങ്ങനെ…

കനത്ത പ്രളയം തകര്‍ത്ത കേരളത്തെ കാത്ത് വീണ്ടും ദുരന്തമോ ? വരാന്‍ പോകുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം). ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടും.ഭൂഗര്‍ഭജല വിതാനത്തിലുണ്ടാകുന്ന കുറവാണു പ്രതിസന്ധിക്കു കാരണം. പ്രളയത്തിനു ശേഷം വെള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഇത്തവണ മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയതോടെ, പെയ്ത മഴ ആഗിരണം െചയ്യാനുള്ള ഭൂമിയുടെ കഴിവും കുറഞ്ഞു. ഇതോടെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവുണ്ടായി. ഇടമഴയില്ലെങ്കില്‍ ഇതു വീണ്ടും കുറയും. അത് കടുത്ത ജലക്ഷാമത്തിലേക്കും നയിക്കും. പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയോതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ്…

Read More

ഇതാണ് മനുഷത്വം! ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്ന ഫോറസ്റ്റുകാരുടെ വീഡിയോ വൈറല്‍

എല്ലാ ജീവികളുടെയും നിലനില്‍പ്പിന് അത്യാന്താപേക്ഷിതമായ വസ്തുവാണ് ജലം. ദാഹിച്ചു വലഞ്ഞു നെട്ടോട്ടമോടുന്നത് വേനല്‍ച്ചൂട് കനത്തതോടെ നെട്ടോട്ടമോടുന്നത് മനുഷ്യര്‍ മാത്രമല്ല മറ്റു ജീവികളും കൂടിയാണ്.മഴ ലഭ്യത കുറഞ്ഞതോടെ ദാഹജലത്തിനായി വന്യ മൃഗങ്ങളും ജീവികളും റോഡിലേക്കും വീടുകളിലേക്കും ഇറങ്ങുന്നത് ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. എന്നാല്‍ ഒരു പാമ്പ്, അതും പാമ്പുകളുടെ രാജാവ് രാജവെമ്പാല, വെള്ളത്തിനായി മനുഷ്യനെ സമീപിക്കുന്നത് ഒരു പക്ഷേ ആദ്യ സംഭവമായിരിക്കും. ഇങ്ങനെ റോഡിലേക്കിറങ്ങിയ രാജവെമ്പാലയ്ക്കു വെള്ളം കൊടുക്കുന്ന ഫോറസറ്റ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കര്‍ണാടകത്തിലെ കൈഗ ഗ്രാമത്തിലാണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെത്തിയ പാമ്പിന് ഒരു ഉദ്യോഗസ്ഥന്‍ പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളമൊഴിച്ച് കൊടുക്കുന്നതും പാമ്പ് അത് കുടിക്കുന്നതും വീഡിയോയില്‍ കാണാം. പാമ്പ് കടിക്കുമോ എന്ന പേടിയുള്ളതിനാല്‍ പാമ്പിനെ പിടിക്കുന്ന കമ്പി ഒരു കൈയില്‍ സുരക്ഷക്കായി വെച്ചിട്ടുണ്ട്. വേറൊരാള്‍ പാമ്പിന്റെ വാലില്‍ പിടിക്കുന്നതും വീഡിയോയില്‍…

Read More