25 കോ​ടി വി​ല വ​രു​ന്ന കിം​ഗ് ഫി​ഷ​ര്‍ ബി​യ​ര്‍ പി​ടി​ച്ചെ​ടു​ത്തു ! ന​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച് എ​ക്‌​സൈ​സ് വ​കു​പ്പ്

ക​ര്‍​ണാ​ട​ക​യി​ല്‍ 25 കോ​ടി രൂ​പ വി​ല വ​രു​ന്ന കി​ങ്ഫി​ഷ​ര്‍ ബി​യ​ര്‍ എ​ക്സൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. കെ​മി​ക്ക​ല്‍ ടെ​സ്റ്റി​ല്‍ പ്ര​ശ്ന​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബി​യ​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ബി​യ​റു​ക​ള്‍ ന​ശി​പ്പി​ച്ചു ക​ള​യാ​ന്‍ എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. മൈ​സൂ​രു ജി​ല്ല​യി​ലെ ന​ന​ഞ്ച​ന്‍​ഗു​ഡി​യി​ലെ യു​ണൈ​റ്റ​ഡ് ബ്രൂ​വ​റീ​സി​ല്‍ നി​ര്‍​മ്മി​ച്ച കി​ങ് ഫി​ഷ​ര്‍ ബി​യ​റി​ന്റെ സ്ട്രോ​ങ്, അ​ള്‍​ട്രാ ബ്രാ​ന്‍​ഡു​ക​ളു​ടെ 7സി, 7​ഇ ബാ​ച്ചു​ക​ളി​ലെ ബി​യ​റു​ക​ളാ​ണ് ന​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍, ബി​യ​ര്‍ മ​നു​ഷ്യ ഉ​പ​യോ​ഗ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്ന് ഇ​ന്‍ ഹൗ​സ് കെ​മി​സ്റ്റ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബി​യ​ര്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കാ​ന്‍ എ​ക്സൈ​സ് വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ല്‍ യു​ണൈ​റ്റ​ഡ് ബ്രൂ​വ​റീ​സ് പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

Read More