വിവേകിന്റെ ജൂനിയറായിട്ട് പഠിച്ചതാ ഒന്നു കാണാന്‍ പറ്റുമോ ! ക്ഷേത്രപൂജാരിയെ ബിയര്‍ നല്‍കി മയക്കി ശരീരത്തിലെ സ്വര്‍ണവും മൊബൈലും കൊണ്ട് യുവതി മുങ്ങി…

ക്ഷേത്ര പൂജാരിയെ ബിയര്‍ നല്‍കി മയക്കി സ്വര്‍ണാഭരണങ്ങളും ഫോണുമായി യുവതി കടന്നു കളഞ്ഞു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേക്(26) ആണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.വിവേകിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ചാറ്റിംഗ് തുടങ്ങിയത്. തുടര്‍ന്ന് അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് 18ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്. ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ…

Read More

ഇങ്ങനെ കിടന്നുറങ്ങാതെ വല്ല പണിയ്ക്കും പോടേ… കാലില്‍ ആരോ തലോടിയതറിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കൂറ്റന്‍ കരടിയെ;വീഡിയോ കാണാം…

നീന്തല്‍കുളത്തിനരികെ പകലുറക്കലായിരിക്കുമ്പോഴാണ് മസാച്ചുസെറ്റ് സ്വദേശി മാത്യൂ ബെറ്റെയുടെ കാലില്‍ ആരോ തഴുകിയത്. ആ മൃദുവായ തലോടലേറ്റ് ഉറക്കമെഴുന്നേറ്റ മാത്യു കണ്‍മുമ്പില്‍ കണ്ടത് ഒരു കൂറ്റന്‍ കരടിയെയായിരുന്നു. മാറ്റിന്റെ വീടിന്റെ തുറന്നിട്ടട്ട ഗേറ്റിലൂടെ അകത്തു കടന്നതാണ് കക്ഷി. ഇയാളുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗേറ്റിനുള്ളിലൂടെ അകത്ത് കടന്ന കരടി ആദ്യം നീന്തല്‍കുളത്തിനരികിലെത്തി അതില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്. പിന്നീടാണ് ഉറങ്ങുന്ന മാറ്റിനെ കരടി കണ്ടത്. അടുത്തെത്തി കാലിലേക്ക് മുഖമുരസി. പിന്നീട് മുന്‍കാലുകളുയര്‍ത്തി മാറ്റിന്റെ കാലില്‍ തൊട്ടു. ഇതോടെ മാറ്റ് ഇണര്‍ന്നു. കരടിയെ കണ്ട മാറ്റ് ഞെട്ടി. ഇതുകണ്ട കരടി നിമിഷ നേരം കൊണ്ട് ഓടിമറഞ്ഞു. മാറ്റ് ഫോണെടുത്ത് ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. മാറ്റിന്റെ ഭാര്യയാണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും വീഡിയോ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടിരിക്കുകയാണ്. ജീവന്‍ തിരിച്ചു കിട്ടിയത്…

Read More

ഒരു അപൂര്‍വ പ്രണയകഥ ! ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനെ റഷ്യന്‍ പാര്‍ലമെന്റില്‍ ഇക്കണോമിക് ഓഫീസറായ റഷ്യന്‍ സുന്ദരി പ്രേമിച്ച കഥയിങ്ങനെ…

പറയാന്‍ പോകുന്നത് ഒരു അപൂര്‍വ പ്രണയകഥയെക്കുറിച്ചാണ്. കഥാനായിക ഇരുപത്തിയഞ്ചുകാരി റഷ്യന്‍ സുന്ദരി അനസ്തറ്റ.റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറാണ് കക്ഷി. കഥാനായകനാവട്ടെ ഒരു ഇന്ത്യക്കാരനാണ്. ഗോവയിലെ ഒരു ബിയര്‍ പാര്‍ലറിലെ ജോലിക്കാരനായ നരേന്ദ്രനാണ് അനസ്തറ്റയുടെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര. നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് ആറു മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി…

Read More