ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ. ആദ്യ രണ്ടു നിയമസഭകളില്‍ ഉള്‍പ്പെടെ മൂന്നു തവണ എംഎല്‍എ ആയിരുന്ന അദ്ദേഹം രണ്ടാം നിയമസഭയില്‍ ഗവണ്മെന്റ് ചീഫ് വിപ്പായിരുന്നു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയില്‍ സ്ഥാപിച്ചതാണ് പ്രധാന നേട്ടം. കോട്ടയത്ത് അനുവദിച്ച കേരളത്തിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആര്‍പ്പൂക്കരയില്‍ സ്ഥാപിതമായത് അന്നത്തെ ഏറ്റുമാനൂര്‍ എംഎല്‍എ ജോര്‍ജ് ജോസഫ് പൊടിപാറയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രം. മെഡിക്കല്‍ കോളജ് വടവാതൂരില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുമ്പോഴായിരുന്നു സമര്‍ഥമായ ഇടപെടലിലൂടെ പൊടിപാറ ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് നേടിയെടുത്തത്. 1960 ലെ രണ്ടാം നിയമസഭയുടെ കാലത്താണ് കോട്ടയത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വി.കെ. വേലപ്പന് ആയിരുന്നു ആരോഗ്യമന്ത്രി. ജോര്‍ജ് ജോസഫ് പൊടിപാറ അന്ന്…
Read MoreTag: kottayam medical college
ദുരിതപർവം കടന്നവൾ… കോട്ടയം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം; പതിനാലുവയസുകാരിയുടെ ജീവിതം ഇനി സന്തോഷപൂർണ്ണം
തിരുവനന്തപുരം: പതിനാല് വർഷം അനുഭവിച്ച വേദനകൾക്ക് ഒടുവിൽ ആശ്വാസം. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്. നട്ടെല്ലിനോടു ചേര്‍ന്നുള്ള ഭാഗത്തെ ശസ്ത്രക്രിയയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണു മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. സ്കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പര്‍ ധരിച്ചിരിക്കുന്നതു ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെക്കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മൂത്രവും…
Read Moreമെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; നാലു പേര്‍ക്ക് പുതുജീവിതം നല്കി തമിഴ്നാട് സ്വദേശി
ഗാന്ധിനഗര്‍: തമിഴ്നാട് സ്വദേശിയായ യുവാവിന്റെ ഹൃദയവും ഇതര അവയവങ്ങളും നാല് മലയാളികള്‍ക്ക് ജീവസ്പന്ദനമായി. മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി എം. രാജയുടെ (36) ഹൃദയം ആലപ്പുഴ അമ്പലപ്പുഴ ഈസ്റ്റ് വാലേമഠം ഹരി വിഷ്ണു (26 )വിനാണു മാറ്റിവച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. ഡ്രൈവറായ രാജയെ തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചു.അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കള്‍ ആ സദ്പ്രവൃത്തിക്കു തയാറാകുകയായിരുന്നു. ഹൃദയം, കരള്‍, വൃക്കകള്‍, കണ്ണ് എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഹരി വിഷ്ണുവിനും ഒരു കിഡ്നിയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കും കണ്ണ് തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചവരെ നിയമിക്കുന്നു;ആരോപണത്തിന് മറുപടിയുമായിഅധികൃതർ
കോട്ടയം: സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത ശേഷം വിരമിച്ചവരെ മെഡിക്കൽ കോളജിൽ നിയമിക്കുന്നതിനെതിരേ വ്യാപക പരാതി. ആരോഗ്യ, അഭ്യന്തരവകുപ്പുകളിൽ ഉന്നത റാങ്കുകളിൽ ജോലി ചെയ്തശേഷം വിരമിച്ചവരെയാണ് താത്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുന്നത്. സർക്കാർ സർവീസിൽനിന്നു വിരമിച്ച പെൻഷൻ കൈപ്പറ്റുന്ന ഒരാളെ പിന്നിടു സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജീവനക്കാരനായി നിയമിക്കുവാൻ സർവീസ് ചട്ടം അനുവദിക്കുന്നില്ല. എന്നാൽ ചട്ടം മറികടന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരെ അധികൃതർ നിയമിക്കുകയാണ്. റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫറായി വിരമിച്ച വനിതാജീവനക്കാരിയെ അതേവിഭാഗത്തിൽ പുനർനിയമനം നടത്തിയിട്ടുണ്ട്. പോലീസ് സർവീസിൽ ഉന്നത റാങ്കിൽനിന്നു വിരമിച്ചയാളെ ലെയ്സൺ ഓഫീസറായും സ്റ്റോർ സൂപ്രണ്ടായി വിരമിച്ചയാളെ ആശുപത്രി വികസന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ന്യായവില മെഡിക്കൽ സ്റ്റോർ മേധാവിയായും നിയമിച്ചിട്ടുണ്ട്. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ, യൂറോളജി വിഭാഗത്തെ സഹായിക്കുവാൻ വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്. കൂടാതെ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി…
Read Moreസുരേഷിന്റെ ഹൃദയം ഇനി ഫാ. ജോസഫ് സെബാസ്റ്റ്യനിൽ തുടിക്കും;കോട്ടയം മെഡിക്കൽ കോളജിലെ ഒൻപതാം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ചങ്ങനാശേരി കാവാലം സ്വദേശിയും കോട്ടയം തെള്ളകം കപ്പൂച്ചിൻ പ്രൊവിൻസിലെ അംഗവുമായ ഫാ. ജോസഫ് സെബാസ്റ്റ്യനാണ് (ജോമോൻ-39) ഹൃദയം മാറ്റിവച്ചത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച അർധരാത്രിക്കുശേഷം മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷ് (37) എന്ന യുവാവിന്റെ ഹൃദയമാണ് ഫാ. ജോസഫിനു വച്ചു പിടിപ്പിച്ചത്. രണ്ടു വർഷമായി ഫാ. ജോസഫ് കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫുമായി ബന്ധപ്പെട്ട്…
Read Moreപാസ് കൗണ്ടറിൽ ഡ്യൂട്ടിക്ക് ആളെ നിശ്ചയിക്കാൻ മറന്നു; കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷാ ഉദ്യോഗസ്ഥരും സന്ദർശകരും തമ്മിൽ വാക്കുതർക്കം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പാസ് നല്‍കേണ്ട കൗണ്ടറില്‍ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാര്‍ഡിലേക്കു പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതേത്തുടർന്ന് സന്ദര്‍ശനത്തിന് എത്തിയവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. ഇന്നലെ രാത്രി ഏഴിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡുകളിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു ബഹളം. രാത്രി ഏഴു മുതല്‍ എട്ടു വരെ 50 രൂപയാണ് സന്ദര്‍ശന ഫീസ്. ഏഴിന് എത്തിയ സന്ദര്‍ശകര്‍ പാസ് എടുക്കുന്നതിന് കൗണ്ടറിന് മുന്നില്‍ ക്യൂ നിന്നു. അധികനേരം നിന്നിട്ടും കൗണ്ടര്‍ തുറന്നില്ല.സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് പാസ് നല്‍കേണ്ട കൗണ്ടര്‍ തുറന്നിട്ടില്ലെന്നു മനസിലാക്കുന്നത്. ഇതിനിടയില്‍ സന്ദര്‍ശനത്തിന് വന്നവര്‍ പാസില്ലാതെ അകത്തേയ്ക്ക് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തയാറായില്ല. ഇതുരൂക്ഷമായ തര്‍ക്കത്തിനും ബഹളത്തിനും കാരണമായി. ജീവനക്കാര്‍ക്കുള്ള ഡ്യൂട്ടി നിശ്ചയിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് സംഭവത്തിനു കാരണം.
Read Moreകോട്ടയം മെഡിക്കൽ കോളജ് പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകൾ വാങ്ങുന്നത് ടെൻഡര്‍ ഇല്ലാതെ; ജീവനക്കാർ കൈപ്പറ്റുന്നത് ലക്ഷങ്ങളുടെ കമ്മീഷൻ
കോട്ടയം: മെഡിക്കല്‍ കോളജിലെ പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നത് ടെണ്ടര്‍ ഇല്ലാതെ. ഒരാളില്‍നിന്നുതന്നെ മൂന്നുപേരുടെ വിലാസത്തില്‍ ക്വട്ടേഷന്‍ വാങ്ങുകയും അതില്‍ കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ സ്വീകരിക്കുകയുമാണ് പേയിംഗ് കൗണ്ടറില്‍ വര്‍ഷങ്ങളായി നടക്കുന്നതെന്നാണ് ആക്ഷേപം. ടെണ്ടര്‍ വിളിക്കാതെ ഒരാള്‍ക്കുതന്നെ ക്വട്ടേഷന്‍ നല്കുന്നതിൽ ലക്ഷങ്ങളാണ് കമ്മീഷന് ഇനത്തില്‍ ജീവനക്കാരില്‍ ചിലര്‍ കൈപ്പറ്റുന്നതെന്നും ആരോപണം ഉയരുന്നു. പേയിംഗ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക് ഇരുചക്ര വാഹനം വാങ്ങിനല്‍കിയത് ഒരു പ്രമുഖ മരുന്നു കമ്പനിയാണെന്നു പറയപ്പെടുന്നു. വളരെ കുറഞ്ഞ ശബളം കിട്ടുന്ന ഇവരില്‍ ചിലര്‍ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുക്കളുടെ ഉടമകളായതിന്റെ പിന്നില്‍ സ്വകാര്യ മെഡിക്കല്‍ കമ്പനികളുടെ സഹായം കൊണ്ടാണെന്ന് ആരോപണമുണ്ട്. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ചയാളാണ് പേയിംഗ് കൗണ്ടറിന്റെ മേധാവിയായും തുടരുന്നത്.ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി പൊതിയാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ (ഇടിഒ) വാങ്ങിയതിലും വന്‍ അഴിമതിയാണു നടക്കുന്നത്. വര്‍ഷങ്ങളായി ഒരു കമ്പനിക്കുതന്നെ ക്വട്ടേഷന്‍ നല്കുന്ന…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആറു പേർ അനധികൃത ജോലിക്കാർ
കോട്ടയം: മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആറു പേർ അനധികൃതമായി ജോലി ചെയ്യുന്നതായി ആക്ഷേപം. ഇതിൽ നാലു പേർ സ്ത്രീകളാണ്. ഇതിൽ പ്രമുഖൻ മെഡിക്കൽ കോളജ് പരിസരത്തെ സർജിക്കൽ സ്ഥാപനത്തിന്റെ ഏജന്റാണ്. ഇയാൾക്കു വിവിധ സ്വകാര്യ മരുന്നുകമ്പനികൾ ലക്ഷങ്ങൾ മാസപ്പടി നൽകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വർഷങ്ങളായി ഇവർ ജോലിയിൽ തുടരുകയാണ്. പിഎസ് സി, എംപ്ലോയ്മെന്റ്, അല്ലെങ്കിൽ ആശുപത്രി വികസനസൊസൈറ്റി മുഖേനയാണ് മെഡിക്കൽ കോളജിൽ നിയമനം നടത്തുന്നത്. എന്നാൽ ഇവർ ചട്ടം അനുസരിച്ചല്ല ജോലിയിൽ പ്രവേശിച്ചതും തുടരുന്നതുമെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെ ഒഴിവുകൾ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി അറിയിപ്പ് ഉണ്ടായിരുന്നു. രണ്ട് പരസ്യമാണു നൽകിയിരുന്നത്. അതിലൊന്നിൽ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവ് ഉണ്ടെന്നും യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൂടാതെ ക്ലിനിക്കൽ സെറ്റുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ…
Read Moreഭാര്യയ്ക്കുവേണ്ടി പിൻവാതിൽ നിയമനത്തിന് ഭരണകക്ഷി നേതാവിന്റെ ശ്രമം; മെഡിക്കൽ കോളജിലെ താൽകാലിക നിയമനങ്ങൾക്കെതിരെ വ്യാപകപരാതി
കോട്ടയം: മെഡിക്കല്‍ കോളജ് എംഡിആര്യു ( ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ) തസ്തികയിലേക്കുള്ള നിയമനം സെക്ഷന്‍ ക്ലര്‍ക്കിനെ സ്വാധീനിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച ബ്ലഡ് ബാങ്ക് ജീവനക്കാരനായ ഭരണകക്ഷി നേതാവിന്റെ ശ്രമം അധികൃതരുടെ കര്‍ശനമായ നടപടിയിലൂടെ ഒഴിവായി. നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ഇടപെടല്‍ നടത്തിയത്. ഇന്റര്‍വ്യൂ നടക്കുന്ന ദിവസങ്ങളില്‍ നേതാവ് പ്രിന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യപേപ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോരാതിരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു. നേതാവിന്റെ ഭാര്യയെ ഇന്റര്‍വ്യൂവിലുടെ തെരെഞ്ഞെടുത്തിരുന്നുവെങ്കില് വിവാദങ്ങളില്പ്പെടുമായിരുന്ന അധികൃതര്‍ അതീവ ജാഗ്രത പാലിച്ചതുകൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്ന ആശ്വാസത്തിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതില്‍ വ്യാപകപരാതിയാണ് ഉയരുന്നത്.
Read Moreശസ്ത്രക്രിയയ്ക്ക് 20,000 രൂപ; കോട്ടയം മെഡിക്കൽ കോളജിൽ കൈക്കൂലി ചോദിച്ച ഡോക്ടറുടെ ചീഫ് സ്ഥാനം തെറിച്ചു
ഗാന്ധിനഗര്‍: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയിൽ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ ഉത്തരവിടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന അസിസ്റ്റന്റ് ഡോക്ടർ ശസ്ത്രക്രിയയ്ക്കായി 20,000 രൂപ ആവശ്യപ്പെട്ടെന്നാണു പരാതി. പരാതിയെത്തുടര്‍ന്ന് രോഗിയെ അടിയന്തരമായി സൗജന്യമായി ശസ്ത്രക്രിയ നടത്തി. ഇന്നലെ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്ന് നാലാം യൂണിറ്റിലേക്ക് മാറ്റുകയും അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചുമതലയേറ്റത്. ഇദ്ദേഹം വന്ന് അധികം താമസിയാതെ കൈക്കൂലി വാങ്ങുവാന്‍ തുടങ്ങിയെന്നാണ് ചില രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസും ഉണ്ടെന്ന് രോഗികള്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗവിഭാഗം, ന്യൂറോ സര്‍ജറി, നെഫ്രോളജി, അസ്ഥിരോഗം, ജനറല്‍ സര്‍ജറി തുടങ്ങിയ…
Read More