താൽക്കാലിക ജീവനക്കാന്‍റെ ദുർവാശി;  കോട്ടയം മെഡിക്കൽ കോളജിൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി പരാതി

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹ​ത്തോ​ട് മോ​ർ​ച്ച​റി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഭ​ര​ണ ക​ക്ഷി​യു​ടെ ജി​ല്ല​യി​ലെ ഉ​ന്ന​ത നേ​താ​വ​ട​ക്കം ഇ​ട​പെ​ട്ടി​ട്ടും മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൻ കി​ട​ത്തി​യ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യു​ടെ വാ​തി​ലി​ൽ കി​ട​ത്തി​യാ​ണ് അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്. നെ​ടും​കു​ന്നം പ​ന്ത്ര​ണ്ടാം മൈ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച 71 കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട വ​യോ​ധി​ക​നെ ക​റു​ക​ച്ചാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഉ​ച്ച​യ്ക്കു 12 നു ​ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​മാ​യി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ മോ​ർ​ച്ച​റി​യി​ൽ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോമ്പൗണ്ടിൽ നിന്ന് ഇരുചക്രവാഹനങ്ങൾ അപ്രത്യക്ഷമാകുന്നു; പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ പോലീസ്; കാരണം കേട്ടാൽ ഞെട്ടും…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ​നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഷ​ണ​ങ്ങ​ൾ പെ​രു​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ആ​റ് ബൈ​ക്കു​ക​ളാ​ണ് കോ​ന്പൗ​ണ്ടി​ൽ​നി​ന്നു മാ​ത്രം ന​ഷ്ട​പ്പെ​ടു​ന്ന​ത്. ബൈ​ക്കു​ക​ളി​ൽ ചി​ല​ത് കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് ശേ​ഷം മോ​ഷ​ണം ന​ട​ന്ന​യി​ട​ത്തു ത​ന്നെ കൊ​ണ്ടു​വ​ന്നു ഉ​പേ​ക്ഷി​ക്കു​ന്ന​തും പ​തി​വാ​ണ്. ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഞ്ചാ​വ് ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട യു​വാ​ക്ക​ളാ​ണ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം. മോ​ഷ​ണം പോ​യ ബൈ​ക്ക് ക​ണ്ടെ​ത്തി​യാ​ൽ പോ​ലീ​സ് പ​രാ​തി​ക്കാ​രെ വി​ളി​ച്ചു വ​രു​ത്തി ഉ​ട​മ​സ്ഥ​ർ​ക്ക് തി​രി​കെ ഏ​ല്പി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് മോ​ഷ​ണം സം​ബ​ന്ധി​ച്ചു പ​രാ​തി കി​ട്ടി​യാ​ലു​ട​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​യു​ന്നു. കോ​വി​ഡ് ഭീ​തി മൂ​ലം ആ​ശു​പ​ത്രി​ക്കു​ള്ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും കോ​ന്പിം​ഗ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ത് മോ​ഷ്ടാ​ക്ക​ൾ​ക്കും ക​ഞ്ചാ​വ് മാ​ഫി​യ​യ്ക്കും ആ​ശു​പ​ത്രി പ​രി​സ​രം താ​വ​ള​മാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാരിക്ക്കോവിഡ്

ഗാ​ന്ധി​ന​ഗ​ർ: ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ജീ​വ​ന​ക്കാ​രി​ക്കും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളും വീ​ണ്ടും ആ​ശ​ങ്ക​യി​ൽ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ അ​രീ​പ്പ​റ​ന്പ് സ്വ​ദേ​ശി​നി 27കാ​രി​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വൈ​ക്കം ചെ​ന്പ് സ്വ​ദേ​ശി​യാ​യ 25കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശ​ങ്ക പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ന്‍റ​റി​ൽ നി​ന്നും ടെ​ക്നീ​ഷ്യ ആ​ദ്യ വാ​ക്സി​ൻ ഡോ​സ് സ്വീ​ക​രി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 28ന് ​ര​ണ്ടാ​മ​ത്തെ ഡോ​സും എ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പ​നി​യും ശ്വാ​സ​ം മു​ട്ട​ലു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​പ്പോ​ൾ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​ൽ​ക്കാ​ലം ഹോം ​ക്വാ​റ​ന്‍റൈ​നിൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ട്ടുമു​റ്റ​ത്ത് തെ​ന്നി വീ​ണു കാ​ൽ ഒ​ടി​ഞ്ഞ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25കാ​ര​നു ശ​സ്ത്ര​ക്രിയ​ക്ക് മു​ന്പു ന​ട​ത്തി​യ…

Read More

ഐ​ക്യൂ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല; ഇ​പ്പോ​ഴ​ത്തെ വി​വാ​ദം അ​ന​ർ​ഹ​രാ​യ കു​ട്ടി​ക​ളു​ടെ അ​പേ​ക്ഷ തള്ളിയത് മൂലം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​ക്യൂ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. മാ​ന​സി​ക- ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളു​ള്ള കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ ഐ​ക്യു പ​രി​ശോ​ധ​ന്ക്കാ​യി എ​ത്തു​ന്ന​ത്. അ​വ​രോ​ട് കാ​രു​ണ്യ പൂ​ർ​വ​മാ​യ സ​മീ​പ​ന​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്. അ​ർ​ഹ​രാ​യ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും നീ​തി പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗം ഡോ​ക്്ട​റുടെ ഭാ​ഗ​ത്തു നി​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് അ​റി​യി​ച്ചു. പ​രീ​ക്ഷ സം​ബ​ന്ധ​മാ​യ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നും റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫി​സി​യോ​തെ​റാ​പ്പി വേ​ണ്ട​താ​ണോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​നും അ​ർ​ഹ​രാ​യ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട സം​വി​ധാ​ന​വും സ​ഹാ​യ മ​നോ​ഭാ​വ​വു​മാ​ണ് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗം ചെ​യ്തു വ​രു​ന്ന​ത്. ആ​നു​കൂ​ല്യം നേ​ടു​ന്ന​തി​നാ​യി സ​മീ​പി​ച്ച അ​ന​ർ​ഹ​രാ​യ കു​ട്ടി​ക​ളു​ടെ അ​പേ​ക്ഷ ത​ള്ളി​യ​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വാ​ദം എ​ന്നും ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും…

Read More

ഓപ്പറേഷന് രോഗിക്കായി വാങ്ങിയ മരുന്നിനൊപ്പം ബില്ലും ചോദിച്ചു വാങ്ങി; ഉപയോഗിക്കാതിരുന്ന മരുന്ന് ബില്ല് സഹിതം വീണ്ടും മെഡിക്കൽ സ്റ്റോറിലെത്തി; കോട്ടയം മെഡിക്കൽ കോളജിലെ  ജീവനക്കാരിയുടെ ഉഡായിപ്പ് പൊളിച്ച്  രോഗിയുടെ  ബന്ധുക്കൾ….

ഗാ​ന്ധി​ന​ഗ​ർ: ശ​സ്ത്ര​ക്രിയ​ക്ക് മു​ന്പ് രോ​ഗി​യെ മ​യ​ക്കു​ന്ന​തി​നു​ള്ള വി​ല​കൂ​ടി​യ മ​രു​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​വി​നെ കൊ​ണ്ടു വാ​ങ്ങി​പ്പി​ച്ചു. ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ഈ ​മ​രു​ന്ന് ശ​സ്ത്ര​ക്രിയ​ക്കു​ശേ​ഷം തിയ​റ്റ​റി​ൽ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി വാ​ങ്ങി​യ ക​ട​യി​ൽ കൊ​ണ്ടു​പോ​യി തി​രി​കെ വി​ല്പ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​സ്ഥി​രോ​ഗ​ വിഭാഗത്തി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു രോ​ഗി​ക്ക് ഡോ​ക്‌‌ടർ​മാ​ർ വെ​ള്ളി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്പ് കൈ ​മ​ര​വി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്ന് കു​റി​ച്ച് ന​ൽ​കി. രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ, മോ​ർ​ച്ച​റി ഗേറ്റി​ന് എ​തി​ർ ഭാ​ഗ​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​നു സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നും മ​രു​ന്ന് വാ​ങ്ങി. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രിയ തിയ​റ്റ​റി​ൽ ഡ്യൂ​ട്ടി​യു​ള്ള ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ ജീ​വ​ന​ക്കാ​രി വ​ഴി​ മ​രു​ന്നു ന​ൽ​കി. മ​രു​ന്നു ന​ൽ​കി​യ​പ്പോ​ൾ ക​ട​യി​ലെ ബി​ൽ കൂ​ടി ത​രാ​ൻ ജീ​വ​ന​ക്കാ​രി ആ​വ​ശ്യ​പ്പെ​ടു​ക​യും, രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ അ​ത് ന​ൽ​കു​ക​യും…

Read More

കോട്ടയം മെഡിക്കൽ കോളജിൽ പെയിന്‍റിംഗ് തട്ടിപ്പ് ‍?  പിന്നിൽ ചില യൂണിയൻ നേതാക്കൻമാരും കോൺട്രാക്ടർമാരുമെന്ന് ആരോപണം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ന്ന​തി​ൽ വ​ൻ ത​ട്ടി​പ്പെ​ന്ന് ആ​രോ​പ​ണം. ചി​ല യൂ​ണി​യ​ൻ നേ​താ​ക്ക​ൻ​മാ​രും കോ​ണ്‍​ട്രാ​ക്ട​ർ​മാ​രും ചേ​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.  2015 മു​ത​ൽ 2020 വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ല് യൂ​ണി​യ​നു​ക​ളു​ടെ കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദി​വ​സ​ക്കൂലി അ​ടി​സ്ഥാ​ന​ത്തി​ലും ചെ​യ്യു​ന്ന ജോ​ലി അ​ള​ന്നു നോ​ക്കി​യും, ഉ​ട​ന്പ​ടി പ്ര​കാ​ര​വു​മാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്യി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രു കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്യു​ന്പോ​ൾ മൂ​ന്നു ത​വ​ണ (മൂ​ന്നു കോ​ട്ട്) പെ​യി​ന്‍റ​ടി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മൂ​ന്നു കോ​ട്ട് പെ​യി​ന്‍റിം​ഗ് അ​ടി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​രോ​ വി​ഭാ​ഗ​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളും ഓ​രോ കോ​ണ്‍​ട്രാ​ക്്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ യൂ​ണി​യ​നു​ക​ളാ​ണ് പെ​യി​ന്‍റ് അ​ടി​ക്കു​ന്ന​ത്. ഒ​രു യൂ​ണി​യ​നി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ഒ​രു കോ​ട്ട് പ്രൈ​മ​റും, ര​ണ്ട് കോ​ട്ട് എ​മ​ർ​ഷ​നും…

Read More

‘ഇരുട്ടിലാണ് കവാടം’; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയുടെ പ്ര​ധാ​ന ക​വാ​ടം കൂ​രി​രുട്ടി​ൽ;വഴിതെറ്റി ആംബുലൻസുകൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയുടെ പ്ര​ധാ​ന ക​വാ​ടം കൂ​രി​രുട്ടി​ൽ.  സ​ന്ധ്യ ക​ഴി​ഞ്ഞ് ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്പോ​ൾ ക​വാ​ട​ത്തി​ൽ വൈ​ദ്യു​തി വെ​ളി​ച്ചം ഇ​ല്ലാ​തെ ഇ​രു​ട്ടാ​യ​തി​നാ​ൽ പ്ര​വേ​ശ​ന ക​വാ​ടം അ​റി​യാ​തെ ഡ്രൈ​വ​ർ​മാ​ർ ബു​ദ്ധി​മു​ട്ടു​ന്നു.​ പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും അ​ത്യാ​ഹി​ത വി​ഭാ​ഗം​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ലൈ​റ്റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഒ​രാ​ഴ്ച പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ് ലൈ​റ്റു​ക​ൾ പ​ണി​മു​ട​ക്കി​യി​ട്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യി അ​മി​ത വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത്. ​ പ​രി​ച​യ​മു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലും ആ​ശു​പ​ത്രി​ക്ക​ക​ത്തേക്കുള്ള പ്ര​വേ​ശ​ന റോ​ഡ് കാ​ണാ​ൻ ക​ഴി​യാ​തെ ക​വാ​ടം ക​ട​ന്നു മു​ന്നോ​ട്ടു പോ​കു​ന്നു. കോ​ട്ട​യം-ചു​ങ്കം റോ​ഡ് വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും, അ​തി​ര​ന്പു​ഴ- ഗാ​ന്ധി​ന​ഗ​ർ റോ​ഡു​ക​ളി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ക​വാ​ടം ക​ഴി​ഞ്ഞ് അ​ധി​ക ദൂ​രം മു​ന്നോ​ട്ടു പോ​യ ശേ​ഷ​മാ​ണ് പി​ന്നീ​ട് പു​റ​കോ​ട്ടു വ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗം റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. വൈ​ദ്യു​തി വിളക്കുകൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം…

Read More

ഞരമ്പു മുറിക്കൽ തുടരുന്നു; കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് കയ്യിലെ ഞരമ്പ് മുറിച്ചു

  ഗാ​ന്ധി​ന​ഗ​ർ: കയ്യിലെ ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ 20കാ​ര​നാ​ണ് കയ്യിലെ ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു പേ ​വാ​ർ​ഡി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ളെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ൾ ആ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് എ​ത്തി​യ​താ​ണെ​ന്നാണ് ഇ​യാ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണ​വു​മാ​യി ന​ഴ്സ് എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ന്നി​ല്ല. നി​ര​വ​ധി ത​വ​ണ വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചു. ഉ​ട​ൻ സെ​ക്യൂ​രി​റ്റി​ ജീവനക്കാരെത്തി വാ​ത​ിലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നു. അ​പ്പോ​ഴാ​ണ് ഇ​ട​തു കയ്യിലെ ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു…

Read More

രണ്ട് വിത്തൗട്ട് കാപ്പി, രണ്ട് വിത്തൗട്ട് ചായ… ‘പ്രശ്നം ആകെ അലന്പാക്കി’; കോട്ടയം മെഡിക്കൽ കോളജിൽ ചൂടൻ ചർച്ച

ഗാ​ന്ധി​ന​ഗ​ർ: കാ​പ്പി വാ​ങ്ങാ​നെ​ത്തി​യ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നോ​ട്, ടീ ​സ്റ്റാ​ളി​ൽ നി​ന്ന ജീ​വ​ന​ക്ക​ാരി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി. അ​ത്യാ​ഹി​ത വി​ഭാ​ഗം മ​ന്ദി​ര​ത്തി​നു മു​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ്റീ ​സ്റ്റാ​ളി​നെ​തി​രെ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ 10ന്, ​ജീ​വ​ന​ക്കാ​ര​ൻ ഡ്യൂ​ട്ടി വ​സ്ത്ര​ത്തി​ൽ ഫ്ളാ​സ്കു​മാ​യി കാ​പ്പി വാ​ങ്ങു​വാ​ൻ ഇ​വി​ടെ​യെ​ത്തി. പ​ഞ്ച​സാ​ര ഇ​ടാ​തെ ര​ണ്ടു കാ​പ്പി ചോ​ദി​ക്കു​ക​യും, ഫ്ളാ​സ്ക് ടീ​സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​രി കൈ​വ​ശം കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ മ​ധു​ര​മി​ല്ലാ​ത്ത ര​ണ്ടു ചാ​യ ​കൊ​ടു​ത്തു. ഞാ​ൻ കാ​പ്പി​യാ​ണ് ചോ​ദി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​പ്പോ​ൾ, ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ൽ നി​ന്നും ഫ്ളാ​സ്ക് തി​രി​കെ വാ​ങ്ങി, മ​റ്റ് ചാ​യ പാ​ത്ര​ത്തി​ലേ​ക്ക് (കെ​റ്റി​ൽ) തി​രി​കെ ഒ​ഴി​ച്ച​ശ​ഷം ഇ​വി​ടെ കാ​പ്പി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു​മ​ട​ക്കി അ​യ​ച്ചു. ഇ​തു ത​ന്നെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞ് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ ജീ​വ​ന​ക്ക​ാര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30ൽ ​അ​ധി​കം പേ​ർ ഒ​പ്പി​ട്ട പ​രാ​തി സൂ​പ്ര​ണ്ടി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം മോഷ്‌‌ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളം;പരാതിയുമായി വ്യാപാരികൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ട്, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ്‌‌ടാക്ക​ൾ, യാ​ച​ക​ർ, ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ, സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തു​ട​ങ്ങി​യ​വ​ർ താ​വ​ള​മാ​ക്കു​ന്ന​താ​യി കാ​ണി​ച്ച് വ്യാ​പാ​രി​ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ൽ 45ൽ​പ്പ​രം വ്യാ​പാ​രി​ക​ൾ ഒ​പ്പി​ട്ട പ​രാ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ത​ന്പ​ടി​ക്കു​ന്ന ഒ​രു സം​ഘം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രോ​ട് ഭി​ക്ഷ യാ​ചി​ച്ചും മോ​ഷ​ണം ന​ട​ത്തി​യും ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ട് മ​ദ്യം വാ​ങ്ങി ഒ​രു ഹോ​ട്ട​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​ണ് പ​തി​വ്. ഒ​രോ ദി​വ​സ​വും, യാ​ച​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ഏ​തു നാ​ട്ടി​ൽ നി​ന്നു വ​രു​ന്ന​വ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തിയിൽ പ​റ​യു​ന്ന​ത്. മ​ദ്യം ക​ഴി​ച്ച​ശേ​ഷം സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ…

Read More