ഭാ​ര്യ​യ്ക്കു​വേ​ണ്ടി പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് ഭ​ര​ണ​ക​ക്ഷി നേ​താ​വി​ന്‍റെ ശ്ര​മം; മെഡിക്കൽ കോളജിലെ താൽകാലിക നിയമനങ്ങൾക്കെതിരെ വ്യാപകപരാതി


കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് എം​ഡി​ആ​ര്‍​യു ( ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ) ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​നം സെ​ക‌്ഷ​ന്‍ ക്ല​ര്‍​ക്കി​നെ സ്വാ​ധീ​നി​ച്ച് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ഭ​ര​ണക​ക്ഷി നേ​താ​വി​ന്‍റെ ശ്ര​മം അ​ധി​കൃ​ത​രു​ടെ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യി​ലൂ​ടെ ഒ​ഴി​വാ​യി. നേ​താ​വി​ന്‍റെ ഭാ​ര്യ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത്.

ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ നേ​താ​വ് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സി​നു​ള്ളി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ചോ​ദ്യ​പേ​പ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ചോ​രാ​തി​രി​ക്കു​വാ​ന്‍ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു.

നേ​താ​വി​ന്‍റെ ഭാ​ര്യ​യെ ഇ​ന്‍റ​ര്‍​വ്യൂ​വി​ലു​ടെ തെ​രെ​ഞ്ഞെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദ​ങ്ങ​ളി​ല്‍​പ്പെ​ടു​മാ​യി​രു​ന്ന അ​ധി​കൃ​ത​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​തെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ വ്യാ​പ​ക​പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment