ഇതൊക്കെ ഞങ്ങളുടെ ഒരു നമ്പറല്ലേ ! ഇനി മുതല്‍ ഭൂപ്രഭു ബൂര്‍ഷ്വാസിയല്ല; കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം…

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ‘അടവുനയ’വുമായി സിപിഎം. ധനിക കര്‍ഷകരെ ഇനി വര്‍ഗ ശത്രുക്കളായി കാണേണ്ടതില്ലെന്ന് സിപിഎം. നിരവധി വിശകലനങ്ങള്‍ക്കു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയെന്നാണ് വിവരം. ഈ മാസം 30,31 തീയതികള്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ നയരേഖ ചര്‍ച്ചയ്‌ക്കെടുത്തേക്കുമെന്നാണ് വിവരം. വിദേശ കുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസി ഒരു വശത്തും ധനികകര്‍ഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവന്‍ കര്‍ഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയില്‍ തമ്മില്‍ പുതിയൊരു വര്‍ഗവൈരുധ്യം രാജ്യത്തു മൂര്‍ച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കര്‍ഷകപ്രക്ഷോഭം എന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. ഇതിനു പുറമേ, ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം മൂര്‍ച്ഛിക്കുന്നുവെന്നും യെച്ചൂരി വാദിക്കുന്നു. കൃഷിയില്‍ മുതലാളിത്തബന്ധങ്ങളുടെ വളര്‍ച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണ് സി.പി.എം. പരിപാടിയില്‍ ഇപ്പോഴുള്ള വിലയിരുത്തല്‍. സാമൂഹികമാറ്റത്തിനായി തൊഴിലാളി-കര്‍ഷകസഖ്യത്തിനൊപ്പം ധനികകര്‍ഷകരെക്കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാല സഖ്യം ആവിഷ്‌കരിക്കണമെന്നാണ് ഇപ്പോള്‍ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ…

Read More