വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന് ഒടുവില്‍ മറുപടി കിട്ടി ! ഏറെ കാത്തിരുന്നതിനു ശേഷം കിട്ടിയ മറുപടിയില്‍ സന്തുഷ്ടയായി എട്ടാംക്ലാസുകാരി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കത്ത് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. കോട്ടണ്‍ ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂര്യാകൃഷ്ണയ്ക്കാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി കത്ത് ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വട്ടവും മോദിസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സൂര്യകൃഷ്ണ അയച്ച കത്തിനാണ് ഇപ്പോള്‍ മോദിയുടെ മറുപടി കിട്ടിയിരിക്കുന്നത് ശ്രീ ബി. സൂര്യാ കൃഷ്ണാ ജി എന്നു തുടങ്ങുന്ന കത്തില്‍ അഭിനന്ദിച്ചതിന് നന്ദി അറിയിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളുടേയും വിശ്വാസത്തിനായി നിലകൊള്ളുമെന്നും വികസനത്തിനും സുസ്തിരമായ സര്‍ക്കാരിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Read More