2023ലെ ​അ​വി​ശ്വാ​സ പ്ര​മേ​യം മോ​ദി 2019ല്‍ ​പ്ര​വ​ചി​ച്ചു ! വീ​ഡി​യോ വൈ​റ​ല്‍…

മ​ണി​പ്പൂ​ര്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സി​ന് ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ഴ​യ പ്ര​വ​ച​നം. 2023ലും ​പ്ര​തി​പ​ക്ഷ​ത്തി​ന് അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചേ​ക്കും എ​ന്നാ​യി​രു​ന്നു 2019ല്‍ ​ലോ​ക്സ​ഭ​യി​ല്‍ മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം. ഇ​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. 2109ലെ ​ബ​ജ​റ്റ് സെ​ഷ​നി​ലെ ച​ര്‍​ച്ച​യ്ക്കി​ടെ​യു​ള്ള മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് വൈ​റ​ലാ​യ​ത്. തൊ​ട്ടു​മു​ന്‍​പ​ത്തെ വ​ര്‍​ഷം പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്റെ ഫ​ല​മാ​യി ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​യെ​ന്നും അ​ടു​ത്ത​ത് 2023ല്‍ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് മോ​ദി പ​റ​യു​ന്നു​ണ്ട്. ‘ഞാ​ന്‍ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു, ന​ന്നാ​യി ത​യാ​റെ​ടു​ക്കൂ. 2023ലെ​ങ്കി​ലും അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചേ​ക്കും’ – മോ​ദി പ​റ​ഞ്ഞു. സേ​വ​ന മ​നോ​ഭാ​വ​ത്തി​ന്റെ ഫ​ല​മാ​യാ​ണ് ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം അ​ഹ​ങ്കാ​ര​ത്തി​ന്റെ ഫ​ല​മാ​യാ​ണ് നി​ങ്ങ​ളു​ടെ അം​ഗ​സം​ഖ്യ 400ല്‍ ​നി​ന്ന് 40ലേ​ക്ക് താ​ഴ്ന്ന​തെ​ന്നും മോ​ദി പേ​രു പ​രാ​മ​ര്‍​ശി​ക്കാ​തെ കോ​ണ്‍​ഗ്ര​സി​നെ…

Read More

ഈ​ജി​പ്തി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ‘ഓ​ഡ​ര്‍ ഓ​ഫ് ദ ​നൈ​ല്‍’ ഏ​റ്റു​വാ​ങ്ങി ന​രേ​ന്ദ്ര മോ​ദി

ഈ​ജി​പ്തി​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ‘ഓ​ഡ​ര്‍ ഓ​ഫ് ദ ​നൈ​ല്‍’ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യ്ക്ക് സ​മ്മാ​നി​ച്ച് ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ് എ​ല്‍ സി​സി. മോ​ദി​യു​ടെ ഈ​ജി​പ്ത് സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലാ​യി​രു​ന്നു രാ​ഷ്ട്ര​ത്ത​ല​വ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യ്ക്ക് ബ​ഹു​മ​തി കൈ​മാ​റി​യ​ത്. 26 കൊ​ല്ല​ത്തി​നി​ടെ ഈ​ജി​പ്തി​ലേ​ക്ക് ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി. അ​ബ്ദു​ല്‍ ഫ​ത്താ​ഹ് എ​ല്‍ സി​സി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മോ​ദി ഈ​ജി​പ്ത് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. അ​ബ്ദു​ല്‍ ഫ​ത്താ​ഹ് എ​ല്‍ സി​സി​യു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ ന​രേ​ന്ദ്ര മോ​ദി ഈ​ജി​പ്തി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ അ​ല്‍ ഹ​ക്കിം പ​ള്ളി, കെ​യ്റോ​യി​ലെ ഹീ​ലി​യോ​പോ​ളി​സ് കോ​മ​ണ്‍​വെ​ല്‍​ത്ത് വാ​ര്‍ സെ​മി​ട്രി എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു. ജി-20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ല്‍ സി​സി സെ​പ്റ്റം​ബ​റി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തും. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് എ​ല്‍ സി​സി​യു​ടെ ഇ​ന്ത്യാ​സ​ന്ദ​ര്‍​ശ​നം. ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ല്‍ വീ​ര​ച​ര​മ​മ​ട​ഞ്ഞ ഇ​ന്ത്യ​ന്‍ പ​ട്ടാ​ള​ക്കാ​ര്‍​ക്ക് ഹീ​ലി​യോ​പോ​ളി​സ് വാ​ര്‍ സെ​മി​ട്രി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ദ​ര​വ​ര്‍​പ്പി​ച്ചു. ഈ​ജി​പ്തി​ലും പ​ല​സ്തീ​നി​ലു​മാ​യി ഒ​ന്നം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ല്‍…

Read More

വ​ന്ദേ​ഭാ​ര​ത് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ! 3200 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് രാ​വി​ലെ 11.15 ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ 10.30ന് ​കൊ​ച്ചി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും ശ​ശി ത​രൂ​ര്‍ എം​പി​യും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ത​മ്പാ​നൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ശം​ഖു​മു​ഖ​ത്ത് കു​റ​ച്ചു നേ​രം പ്ര​ധാ​ന​മ​ന്ത്രി കാ​റി​ന്റെ ഡോ​ര്‍ തു​റ​ന്ന് ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. ഇ​വി​ടെ കു​റ​ച്ചു നേ​രം റോ​ഡ് ഷോ​യ്ക്ക് സ​മാ​ന​മാ​യി പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു.ത​ന്പാ​നൂ​രി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്പാ​യി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. വ​ന്ദേ​ഭാ​ര​ത് ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം…

Read More

ഒ​രാ​ളു​ടെ ഡി​ഗ്രി ഒ​ക്കെ ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യ​മാ​ണോ ? കൃ​ഷി​നാ​ശ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട്ടം തി​രി​യു​മ്പോ​ഴാ​ണ് ഇ​ത്ത​രം ച​ര്‍​ച്ച​ക​ളെ​ന്ന് ശ​ര​ദ് പ​വാ​ര്‍…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ബി​രു​ദ​ത്തെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം തു​ട​ങ്ങി​യ​വ​യൊ​ക്കെ ഉ​ള്ള​പ്പോ​ള്‍ ആ​രു​ടെ​യെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യ​മാ​ണോ​യെ​ന്ന് ശ​ര​ദ് പ​വാ​ര്‍ ചോ​ദി​ച്ചു. ഇ​തു സ​മ​യം ക​ള​യ​ല്‍ മാ​ത്ര​മാ​ണെ​ന്നും പ​വാ​ര്‍ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി​രു​ദം സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​ര​ദ് പ​വാ​റി​ന്റെ പ്ര​തി​ക​ര​ണം. വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍​ച്ച പോ​ലെ​യു​ള്ള നി​ര്‍​ണാ​യ​ക​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണ് നേ​താ​ക്ക​ള്‍ ചെ​യ്യേ​ണ്ട​തെ​ന്നു പ​വാ​ര്‍ പ​റ​ഞ്ഞു. ‘ഇ​പ്പോ​ള്‍ ഒ​രാ​ളു​ടെ ഡി​ഗ്രി​യെ​ക്കു​റി​ച്ചാ​ണ് ചോ​ദ്യം ഉ​യ​രു​ന്ന​ത്. ഇ​തൊ​ക്കെ ഒ​രു രാ​ഷ്ട്രീ​യ വി​ഷ​യ​മാ​ണോ? മ​ത​ത്തി​ന്റെ​യും ജാ​തി​യു​ടെ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മം വ്യാ​പ​ക​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൃ​ഷി​നാ​ശ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട്ടം തി​രി​യു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളാ​ണ് ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത്.’ പ​വാ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ അ​ദാ​നി വി​ഷ​യ​ത്തി​ലും പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​യി പ​വാ​ര്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​ദാ​നി​ക്കെ​തി​രാ​യ…

Read More

യുദ്ധഭൂമിയില്‍ നിന്ന് രക്ഷിച്ചതിന് മോദിയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി ! വീഡിയോ കാണാം…

റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയിനില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ പാക്ക് വിദ്യാര്‍ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാര്‍ഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പടിഞ്ഞാറന്‍ യുക്രെയ്‌നില്‍ നിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്മ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ യുക്രെയ്ന്‍ ഒഴിപ്പിക്കല്‍ ദൗത്യമായ ‘ഓപ്പറേഷന്‍ ഗംഗ’ യുടെ ഭാഗമായി ബംഗ്ലദേശില്‍ നിന്നുള്ള ഒമ്പത് വിദ്യാര്‍ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി രേഖപ്പെടുത്തി. പാക്കിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുക്രെയ്‌നിന്റെ അയല്‍രാജ്യങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. യുക്രെയ്‌നില്‍ നിന്നു തങ്ങളെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന്‍…

Read More

ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കും ! എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍; കോവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി…

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്നും എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രാജ്യത്ത് ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭ, ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും മോഡി പറഞ്ഞു. രാജ്യത്തെ അഞ്ചുകോടി സ്ത്രീകള്‍ക്ക് ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ നല്‍കുമെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ‘നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ ഏറെ ഉത്കണ്ഠപ്പെടുന്നുണ്ട്. 6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി…

Read More

ചാവേറായി സ്‌ഫോടനം നടത്തും ! മോദി ഹിറ്റ്‌ലര്‍; പാമ്പിനെവച്ച് കളിച്ചതിന് പുലിവാലു പിടിച്ച പാക് ഗായിക വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്…

ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വിവാദ പ്രസ്താവനയുമായി പാക് ഗായിക റാബി പിര്‍സാദ. സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ച് ചാവേറായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഗായികയുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഹിറ്റ്ലര്‍ എന്നാണ് റാബി വിശേഷിപ്പിച്ചിരിക്കുന്നത്. ‘കശ്മീരി കി ബേട്ടി’ എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. റാബിയുടെ ട്വീറ്റിനു സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ചിലര്‍ പരിഹസിച്ചു തള്ളിയപ്പോള്‍ ചിലര്‍ ചിത്രത്തെ ട്രോളാക്കി മാറ്റി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ദേശീയ വസ്ത്രത്തില്‍ നിങ്ങള്‍ സുന്ദരിയായിരിക്കുന്നെന്നാണ് ചിലരുടെ കമന്റുകള്‍. ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനൊപ്പമാണ് എന്നതാണ് റാബി ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നു. ചാവേര്‍ ബെല്‍റ്റ് പാക്കിസ്ഥാന്റെ ദേശീയ വസ്ത്രമായി പ്രഖ്യാപിക്കണമെന്നും ചിലര്‍ പരിഹസിച്ചു. അതേസമയം ആദ്യമായല്ല റാബി മോദിക്കെതിരേയും ഇന്ത്യയ്ക്കെതിരേയും രംഗത്തുവരുന്നത്.…

Read More

വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന് ഒടുവില്‍ മറുപടി കിട്ടി ! ഏറെ കാത്തിരുന്നതിനു ശേഷം കിട്ടിയ മറുപടിയില്‍ സന്തുഷ്ടയായി എട്ടാംക്ലാസുകാരി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കത്ത് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. കോട്ടണ്‍ ഹില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂര്യാകൃഷ്ണയ്ക്കാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി കത്ത് ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വട്ടവും മോദിസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സൂര്യകൃഷ്ണ അയച്ച കത്തിനാണ് ഇപ്പോള്‍ മോദിയുടെ മറുപടി കിട്ടിയിരിക്കുന്നത് ശ്രീ ബി. സൂര്യാ കൃഷ്ണാ ജി എന്നു തുടങ്ങുന്ന കത്തില്‍ അഭിനന്ദിച്ചതിന് നന്ദി അറിയിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളുടേയും വിശ്വാസത്തിനായി നിലകൊള്ളുമെന്നും വികസനത്തിനും സുസ്തിരമായ സര്‍ക്കാരിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Read More

രണ്ടാമനില്‍ നിന്നും ഒന്നാമനിലേക്ക് അമിത് ഷാ യാത്ര തുടങ്ങി ! മന്ത്രിസഭയില്‍ എല്ലാം നിയന്ത്രിക്കുന്നത് ബിജെപിയുടെ ചാണക്യന്‍;അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് അമിത്ഷായുടെ ചുവടുവയ്പ്പുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ അമിത്ഷാ രണ്ടാമനായതോടെ പാര്‍ട്ടിയ്ക്കുള്ളിലെന്ന പോലെ സര്‍ക്കാരിലും അമിത്ഷാ നിര്‍ണായക ശക്തിയാവുകയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ രാജ്നാഥ് സിംഗിനായിരുന്നു ആഭ്യന്തരം. മോദിയോളം പാര്‍ട്ടിയില്‍ സീനിയര്‍. എന്നാല്‍ രണ്ടാം തവണ അധികാരം കിട്ടുമ്പോള്‍ ആഭ്യന്തരം അമിത് ഷായ്ക്കാണ് മോദി നല്‍കിയത്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമനായിട്ടായിരുന്നു അമിത് ഷായുടെ അധികാരമേല്‍ക്കല്‍. എന്നാല്‍ മന്ത്രി കസേരയില്‍ എത്തിയതോടെ മോദിയുടെ യഥാര്‍ത്ഥ രണ്ടാമനായി അമിത് ഷാ മാറി. മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ ചുവട് അതിശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള വിഷയങ്ങള്‍ അമിത് ഷാ ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. കേന്ദ്ര ബജറ്റിലും പ്രതിരോധ തീരുമാനങ്ങളിലുമെല്ലാം ഇനി അമിത് ഷായുടെ മനസ്സ് തന്നെയാകും…

Read More

മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന് ! നവജാത ശിശുവിന് നരേന്ദ്രമോദിയുടെ പേരിട്ട് മുസ്ലിം കുടുംബം

ഗോണ്ട: രാജ്യത്ത് വീണ്ടും മോദി തരംഗം ആഞ്ഞടിച്ചതോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന 23 നു ജനിച്ച ഒരു കുഞ്ഞിനു നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മുസ്ലീം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം. ‘കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന്.’ ന്യൂസ് ഏജന്‍സി എഎന്‍.ഐയോട് കുട്ടിയുടെ അമ്മ മേനജ് ബീഗം പറഞ്ഞു. മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വളരണമെന്നാണ് ആഗ്രഹമെന്നും മേനജ് പറയുന്നു. തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് ദേശീയ ജനാധിപത്യ സഖ്യം നേടിയത്. ഇതില്‍ ബിജെപി ഒറ്റയ്ക്കു തന്നെ 303 സീറ്റുകള്‍ നേടി. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ മാത്രമാണ് വേണ്ടത്. Gonda: Family names their newborn son 'Narendra Modi'. Menaj Begum,…

Read More