ഇതു കൊണ്ടൊന്നും തോറ്റു മടങ്ങില്ല മക്കളേ.. പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരെ മത്സരിച്ചു തോറ്റു;ഏറ്റുമുട്ടിയത് എപിജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള വമ്പന്മാരോട്;ഗിന്നസ് ബുക്കില്‍ വരെ ഇടം പിടിച്ച ഡോ. കെ പത്മരാജന്‍ ഇത്തവണയും കളത്തില്‍…

വിജയത്തിലൂടെ മാത്രമല്ല പരാജയത്തിലൂടെയും ചിലര്‍ പ്രശസ്തരാകാറുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ഇത് വിജയികളുടെ മാത്രമല്ല പരാജിതരുടെ കൂടെ തിരഞ്ഞെടുപ്പാണെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് പരാജയങ്ങളുടെ തമ്പുരാന്‍ ഡോ. കെ. പത്മരാജന്‍. പരാജയം രുചിച്ച് പ്രസിദ്ധിയാര്‍ജ്ജിച്ച ഇദ്ദേഹം തന്റെ 200-ാം തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത് നിരവധി റിക്കാര്‍ഡുകളുമായാണ്. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി മണ്ഡലത്തില്‍ പോരാടാനിറങ്ങുന്ന പത്മരാജനെ കുറിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകത്തടക്കം വന്‍ ചര്‍ച്ചയായിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പു വരെ മത്സരിച്ച് തോല്‍വി രുചിച്ച് ‘ചരിത്രം’ സൃഷ്ടിച്ച പത്മരാജന്‍ ആരോടൊക്കെയാണ് മത്സരിച്ചിട്ടുള്ളത് എന്ന് കേട്ടാല്‍ ഏവരും ഒന്ന് അമ്പരക്കും. അഞ്ചു തവണയാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പത്മരാജന്‍ മത്സരിച്ചത്. എ.പി.ജെ. അബ്ദുല്‍ കലാം, കെ.ആര്‍ നാരായണന്‍, പ്രതിഭാ പാട്ടില്‍, പ്രണബ് മുഖര്‍ജി, റാം നാഥ് കോവിന്ദ്, ഹാമിദ് അന്‍സാരി, വെങ്കയ്യ നായിഡു, പി.വി.നരസിംഹറാവു, മന്മോഹന്‍ സിങ് തുടങ്ങിയ പ്രമുഖര്‍ക്കെതിരെയെല്ലാം മത്സരിച്ച്…

Read More