ഓണത്തിനിടെ പുട്ടുകച്ചവടം ! വീട് കച്ചവടമാക്കാന്‍ ജീപ്പുമെടുത്ത് നടുറോഡിലിറങ്ങിയ ബ്രോക്കറെ പോലീസ് പൊക്കി; കക്ഷി പോലീസിനെ വിരട്ടാന്‍ തുടങ്ങിയതോടെ കളിമാറി…

രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും ഒരു ആവശ്യവുമില്ലാതെ നിരത്തിലിറങ്ങുന്ന ആളുകള്‍ നിരവധിയാണ്. പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് പലരും വിലക്ക് ലംഘിച്ച് റോഡിലേക്ക് ഇറങ്ങുന്നത്. ഇത്തരത്തില്‍ നിരവധി ആളുകളെയാണ് പോലീസ് അറസ്റ്റു ചെയ്തു നീങ്ങിയത്. വീട് കച്ചവടത്തിനിറങ്ങിയ ഇടനിലക്കാരന്റ ജീപ്പ് പിടിച്ചെടുത്തു റോഡിലിറങ്ങിയ ഒട്ടേറെ പേരെ താക്കീതു ചെയ്തു വിട്ടു. ഇന്നലെ ഉച്ചയ്ക്കാണു നഗരത്തിലെത്തിയ ജീപ്പ് പൊലീസ് കൈകാണിച്ചു നിര്‍ത്തിയത്. വില്‍പനയ്ക്കുള്ള വീട് കാണിച്ചു കൊടുക്കാന്‍ വന്നതാണെന്നു ഡ്രൈവര്‍ വെളിപ്പെടുത്തി. ലോക് ഡൗണിനെക്കുറിച്ച് ഓര്‍മപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്നെ അറിയാമെന്നായി മറുപടി. തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. ആരും കാണാതെ പുഴയോരത്ത് ചൂണ്ടയിടാനും വനമേഖലയില്‍ ഉല്ലാസത്തിനായി പോകുന്നവരെയുമൊക്കെ പോലീസ് പൊക്കുന്നുണ്ട്.

Read More