ജയിലില്‍ വച്ച് യഥാര്‍ഥ സ്‌നേഹിതരെ തിരിച്ചറിഞ്ഞു ! പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി എം ശിവശങ്കര്‍…

ജയില്‍ അനുഭവമാണ് യഥാര്‍ഥ സ്‌നേഹിതരെ മനസ്സിലാക്കാന്‍ സഹായകമായതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍. 59-ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്. ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്‌നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍…

Read More