എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി ! യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് ചതുപ്പ് നിലത്ത് ഇടിച്ചിറക്കി. പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പു നിലത്താണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കിയത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല. എമര്‍ജന്‍സി ലാന്റിംഗ് ആയിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

Read More

ഉത്തര്‍പ്രദേശില്‍ ലുലുമാള്‍ തുടങ്ങാന്‍ വേണ്ടിയാണ് യോഗി ആദിത്യനാഥിനെ കണ്ടത് ! അന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് എംഎ യൂസഫലി…

ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി അന്നു പറഞ്ഞിരുന്നു. ലക്‌നൗവില്‍ നടന്ന യു.പി ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാണ് എം.എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ലുലുമാള്‍ സ്ഥാപിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എ യൂസഫലി. മാള്‍ ആംരഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിച്ചുവെന്നും 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭത്തിന് അവര്‍ മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും പറഞ്ഞ യൂസഫ്…

Read More