നെ​ടു​മ്പാ​ശ്ശേ​രി ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ! താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട റ​ണ്‍​വേ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു

പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ കോ​സ്റ്റ് ഗാ​ര്‍​ഡി​ന്റെ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട റ​ണ്‍​വേ തു​റ​ന്നു. പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ റ​ണ്‍​വേ​യി​ല്‍ നി​ന്നു തെ​ന്നി​മാ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് റ​ണ്‍​വേ അ​ട​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.25നു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച റ​ണ്‍​വേ, ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് തു​റ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ര്‍ റ​ണ്‍​വേ​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തി​നും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യാ​ണ് റ​ണ്‍​വേ അ​ട​ച്ചി​ട്ട​ത്. കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന ര​ണ്ടു രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ട്ടി​രു​ന്നു. വി​മാ​ന​ത്താ​ള​ത്തി​ന്റെ തെ​ക്കേ​യ​റ്റ​ത്തു​ള്ള കോ​സ്റ്റ് ഗാ​ര്‍​ഡ് എ​യ​ര്‍ സ്റ്റേ​ഷ​നോ​ടു ചേ​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 12.25നാ​യി​രു​ന്നു അ​പ​ക​ടം. കോ​സ്റ്റ് ഗാ​ര്‍​ഡി​ന്റെ അ​ഡ്വാ​ന്‍​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​ര്‍ ധ്രു​വ് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​റ​ന്നു​യ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഏ​താ​ണ്ട് 150 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന റ​ണ്‍​വേ​യി​ല്‍ നി​ന്ന് അ​ഞ്ചു മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വീ​ണ​ത്. മൂ​ന്നു പേ​രാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍​ക്കു പ​രു​ക്കേ​റ്റു. ഹെ​ലി​കോ​പ്റ്റ​ര്‍…

Read More

യഥാര്‍ഥ ജനസേവനം ! പത്മശ്രീ നേട്ടത്തെത്തുടര്‍ന്ന് സമ്മാനമായി ലഭിച്ച ഹെലികോപ്റ്റര്‍ നാട്ടിലെ ജനങ്ങള്‍ക്കായി സംഭാവന നല്‍കി വജ്രവ്യാപാരി…

പത്മശ്രീ നേട്ടത്തിന്റെ സന്തോഷത്തില്‍ കുടുംബാംഗങ്ങള്‍ സമ്മാനമായി നല്‍കിയ പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി സവ്ജി ദൊലാക്യ. സൂറത്തിലെ വജ്രവ്യാപാരിയായ ഇദ്ദേഹം തനിക്ക് സമ്മാനമായി നല്‍കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കുകയായിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് സ്‌നേഹസമ്മാനമായി പുതിയ ഹെലിക്കോപ്റ്റര്‍ നല്‍കിയത്. സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഒരു ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കുന്നതിനെ കുറിച്ച് കുറച്ചു നാളായി താന്‍ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു. അപ്പോഴാണ് കുടുംബാംഗങ്ങളുടെ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ ഈ ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കാന്‍ അദ്ദേഹം തീരുമാനക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സമ്മാനിച്ച ഈ സ്‌നേഹം തന്റെ നാട്ടുകാര്‍ക്കായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദൊലാക്യ പറഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റര്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കും. ജലക്ഷാമം നേരിടുന്ന സൗരാഷ്ട്ര മേഖലയില്‍ ജലസംരക്ഷണത്തിനും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനുമായി…

Read More

എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി ! യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് ചതുപ്പ് നിലത്ത് ഇടിച്ചിറക്കി. പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പു നിലത്താണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കിയത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല. എമര്‍ജന്‍സി ലാന്റിംഗ് ആയിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

Read More

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഓരോത്തര്‍ക്കും ഹെലികോപ്ടര്‍ മുതല്‍ ചന്ദ്രനിലേക്കുള്ള വെക്കേഷന്‍ വരെ ഫ്രീ ! ചിഹ്നമാവട്ടെ ‘ചവറ്റുകുട്ടയും’; സ്ഥാനാര്‍ഥിയുടെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ഇങ്ങനെ…

തെരഞ്ഞെടുപ്പിന് മുമ്പേ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കുന്നതില്‍ രാജ്യത്തെ എന്നല്ല ലോകത്തെ തന്നെ ഏതു സ്ഥാനാര്‍ഥിയും മോശമല്ല. എന്നാല്‍ സൗജന്യ ഹെലികോപ്ടര്‍, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് വെക്കേഷന്‍ തുടങ്ങി വോട്ടര്‍മാര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കണമെങ്കില്‍ ഒരു റേഞ്ചു വേണം. തമിഴ്‌നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് ‘ആഢംബര’വാഗ്ദാനങ്ങള്‍. സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാറ്, ഹെലികോപ്ടര്‍, ഒരു ബോട്ട്, ഒരു റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷന്‍, യുവാക്കള്‍ക്ക് ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങള്‍. ഇതിന് പുറമെ അടിസ്ഥാന സൗകര്യവികസനങ്ങളിലടക്കം അസാധാരണമായ പല ക്ഷേമ പദ്ധതികളും ഉറപ്പു നല്‍കുന്നുണ്ട്. ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല…

Read More

അന്ന് ഫോണ്‍വിളിച്ച ശേഷം ഇതെന്റെ അവസാന ചിത്രമാണെന്നും ഞാന്‍ ഗര്‍ഭിണിയാണെന്നും സൗന്ദര്യ പറഞ്ഞു; പിന്നീട് കേള്‍ക്കുന്നത് മരണവാര്‍ത്തായാണ്; സംവിധായകന്‍ മനസ്സ് തുറക്കുന്നു…

തെന്നിന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് സൗന്ദര്യയുടേത്. കന്നഡ ചിത്രം ഗാന്ധര്‍വത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ താരത്തിന്റെ അകാലത്തിലുള്ള വിയോഗം സിനിമാ പ്രേമികള്‍ക്കാകെ തീരാനഷ്ടമാണ്. സൗന്ദര്യയെ കുറിച്ച് സംവിധായകന്‍ ആര്‍ വി ഉദയകുമാര്‍ സംസാരിച്ച വാക്കുകള്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. തണ്ടകന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഇതിലെ നായിക ദീപിക സംവിധായകനെ അച്ഛന്‍ എന്ന് വിളിച്ചാണ് ചടങ്ങില്‍ സംസാരിച്ച് തുടങ്ങിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദയകുമാര്‍ സൗന്ദര്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. ”സിനിമ എന്നത് ഒരു കുടുംബമാണ്. സൗന്ദര്യ എന്ന നടിയെ ഞാനാണ് സിനിമയില്‍ കൊണ്ടുവന്നത്. അണ്ണന്‍ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇത് എനിക്ക് ഒട്ടും ഇഷ്ട്ടമുണ്ടയിരുന്നില്ല. ആളുകളുടെ മുന്നില്‍ വെച്ച് എന്നെ സാര്‍ എന്ന് വിളിച്ചാ മതിയെന്ന് ഞാന്‍ സൗന്ദര്യയുടെ എടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഹോദരിയായി കണ്ട് തുടങ്ങാന്‍ തുടങ്ങി. പിന്നീട് സൗന്ദര്യ…

Read More

ഹെലികോപ്റ്ററില്‍ നിന്നു താഴേക്കിട്ട ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു ! അപകടം സംഭവിച്ചത് ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് വീഴാന്‍ തുടങ്ങിയ വൃദ്ധനെ പിടിക്കുന്നതിനിടയില്‍…

പന്തളം: ഹെലികോപ്ടറില്‍ നിന്നുള്ള ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു. താഴ്ന്നു പറഞ്ഞ ഹെലികോപ്ടറിന്റെ കാറ്റടിച്ച് വീഴാന്‍ പോയ വൃദ്ധനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. രാത്രിയില്‍ നെഞ്ചു വേദന സംഭവിച്ച മറ്റൊരു വൃദ്ധന്‍ തക്കസമയത്ത് ആശുപത്രിയെത്താന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി ക്യാമ്പില്‍ തിരിച്ചെത്തിയ മങ്ങാരം വീട്ടില്‍ ഷിബുവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ഷിബുവും വൃദ്ധനും മങ്ങാരം എംഎസ്എം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലെ അന്തേവാസികളാണ്. കഴിഞ്ഞ ദിവസം ക്യാംപിന്റെ മുറ്റത്ത് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യാനെത്തിയ ഹെലികോപ്റ്ററില്‍ നിന്നുമാണ് ഷിബുവിന്റെ കയ്യിലേക്ക് ഭക്ഷണക്കിറ്റ് വീണത്. ഞായറാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നപ്പോള്‍ വീശിയ കാറ്റില്‍ ക്യാംപിന്റെ മുറ്റത്തു നിന്ന വൃദ്ധന്‍ വീഴാന്‍ തുടങ്ങുകയായിരുന്നു. ചാടിവീണ് വൃദ്ധനെ പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭക്ഷണപ്പൊതി കയ്യിലേക്ക് വീഴുകയായിരുന്നു. കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. 37 കാരനായ ഷിബു…

Read More

അന്ന് സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഹെലികോപ്ടര്‍ ബോയ് ! വല്യപ്പനു മരുന്നു വാങ്ങാന്‍ പോയപ്പോള്‍ ഹെലികോപ്ടറില്‍ ലിഫ്റ്റ് അടിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയെക്കുറിച്ച് കഥാ നായകന്‍ ജോബിയ്ക്ക് പറയാനുള്ളത്…വീഡിയോ കാണാം…

പ്രളയക്കെടുതികള്‍ക്കിടയിലും ആളുകളെ ചിരിപ്പിച്ച ചില സംഭവങ്ങളുണ്ടായിരുന്നു. അതില്‍ തന്നെ ആളുകളെ ഏറ്റവുമധികം ചിരിപ്പിച്ച സംഭവമായിരുന്നു വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ടത്. വാട്ട്സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്. ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഒടുവില്‍ ഹെലികോപ്ടര്‍ അവനെ തിരുവനന്തപുരത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. യുവാവിന്റെ അനാവശ്യ യാത്ര എയര്‍ഫോഴ്‌സിന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതോടെ ഇയാളെ ട്രോളി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി പറഞ്ഞു…

Read More

കല്യാണം നടന്നത് ഗുരുവായൂരില്‍ ! സദ്യ വച്ചത് മൈസൂരില്‍; ഫാസ്റ്റായി ഓടുന്ന ലോകത്ത് നടന്ന ഒരു സൂപ്പര്‍ഫാസ്റ്റ് കല്യാണത്തിന്റെ കഥ ഇങ്ങനെ…

വിവാഹ സമയത്തെ വെപ്രാളത്തക്കുറിച്ച് പറയേണ്ട ആവശ്യമില്ല. കല്യാണത്തിരക്കുകളും അതിന്റെ ഓട്ടവും ലോകത്തുള്ള ഒട്ടുമിക്ക വിവാഹിതരും അനുഭവിച്ചിട്ടുണ്ടാകും. സമയമൊപ്പിച്ച് വിവാഹം നടത്തുകയെന്നത് ഒരു കല തന്നെയാണ്. പല വിവാഹവും സമയപ്രശ്‌നത്തിന്റെ പേരില്‍ പാളിപ്പോയിട്ടുണ്ട്.എന്നാല്‍ അത്തരമൊരു സാഹചര്യത്തെ അമ്പരപ്പിക്കും വിധം മറികടന്നിരിക്കുകയാണ് ‘മോഡേണ്‍ കാലത്തെ ദമ്പതിമാര്‍’ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. താലികെട്ട് ഗുരുവായൂരില്‍ വേണമെന്ന് വധുവിന്റെ വീട്ടുക്കാരും സദ്യ മൈസൂരില്‍ വേണമെന്ന് വരന്റെ വീട്ടുക്കാരും ആഗ്രഹം പ്രകടപ്പിച്ചു. അല്‍പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും രണ്ട് ആഗ്രഹങ്ങളും വളരെ ഭംഗിയായി നടക്കുക തന്നെ ചെയ്തു. ഹെലികോപ്റ്ററാണ് പ്രശ്‌നം രമ്യമായി പരിഹരിച്ചു കൊടുത്തത്. ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയതിന് ശേഷം നാല് ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്. താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ട ഹൈലികോപ്റ്ററില്‍ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക്…

Read More