ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല, സ്ത്രീകളാണ് അച്ഛനെ മുതലെടുത്തത്; മഹാനടിയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി ജെമിനി ഗണേശന്റെ മകള്‍…

പഴയകാല തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാവിത്രിയുടെ കഥ പറഞ്ഞ മഹാനടിയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ജെമിനി ഗണേശന്റെ മകള്‍ ഡോ. കമല സെല്‍വരാജ്. ജെമിനി ഗണേശനെ അപമാനിക്കുകയും സാവിത്രിയെ മഹ്ത്വവല്‍ക്കരിക്കുകയുമാണ് സിനിമയില്‍ ചെയ്തിരിക്കുന്നതെന്ന് കമല ആരോപിച്ചു. പണത്തിനു വേണ്ടി മഹാനടിയിലൂടെ സ്വന്തം അച്ഛനെയും അമ്മയെയും അപമാനിക്കുകയായിരുന്നു സാവിത്രിയുടെ മകള്‍ വിജയ ചെയ്തത്. വിജയ ഇങ്ങനെയൊരു ചിത്രം ചെയ്യുമെന്നു പറഞ്ഞപ്പോഴും ഇങ്ങനെയൊരു വളച്ചൊടിക്കല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും കമല പറഞ്ഞു. സിനിമ നിരൂപക പ്രശംസ നേടി മുന്നേറുമ്പോഴാണ് ജെമിനി ഗണേശന്റെ മകള്‍ തന്നെ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ ജെമിനിയായി വേഷമിട്ട ദുല്‍ഖര്‍ സല്‍മാനും സാവിത്രിയായി വേഷമിട്ട കീര്‍ത്തി സുരേഷും ഏറെ കയ്യടി നേടുകയും ചെയ്തു. കമലയുടെ വാക്കുകള്‍ ഇങ്ങനെ…അച്ഛന്‍ കാണാന്‍ വളരെ സുന്ദരനായിരുന്നു, വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, അന്ന് അച്ഛന് ചാക്കുകണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്. വീട്ടില്‍ വേലക്കാരിയായി എങ്കിലും ജീവിച്ചാല്‍…

Read More