‘സ്മാ​ർ​ട്ട്’ ക​ള്ള​നെ തി​രി​ച്ച​റി​ഞ്ഞു! ആ​ല​പ്പു​ഴ എ​ഴു​പു​ന്ന​ക്കാ​ര​നാ​യ ജെ​യ്മോ​ൻ; പ്ര​തി ഒ​ളി​വില്‍

വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ അ​തു​ല്യ ജ്വ​ല്ല​റി​യി​ൽ പ​ട്ടാ​പ്പ​ക​ൽ എ​ത്തി സെ​യി​ൽ​സ് ഗേ​ൾ നോ​ക്കി​നി​ൽ​ക്കേ ര​ണ്ടു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​ഴു​ത്തി​ല​ണി​ഞ്ഞു ക​ട​ന്നു​ക​ള​ഞ്ഞ മോ​ഷ്ടാ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

ആ​ല​പ്പു​ഴ എ​ഴു​പു​ന്ന​ക്കാ​ര​നാ​യ ജെ​യ്മോ​ൻ എ​ന്ന യു​വാ​വാ​ണ് മോ​ഷ്ടാ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി ഒ​ളി​വി​ലാ​ണ്.

ഇ​യാ​ൾ മോ​ഷ​ണം ക​ഴി​ഞ്ഞു ര​ക്ഷ​പ്പെ​ട്ട നീ​ല സ്കൂ​ട്ട​ർ എ​റ​ണാ​കു​ള​ത്തു​നി​ന്നു മോ​ഷ്ടി​ച്ചെ​ടു​ത്ത​താ​ണെ​ന്നും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി വീ​ട്ടി​ൽ ത​ങ്ങാ​തെ ചെ​റു​മോ​ഷ​ണ​ങ്ങ​ളു​മാ​യി നാ​ട് ചു​റ്റി​ക്ക​റ​ങ്ങു​ന്ന ഇ​യാ​ൾ ഞാ​റ​ക്ക​ൽ ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ന്ന ദി​വ​സ​മാ​ണ​ത്രേ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. ജ്വ​ല്ല​റി​യി​ൽ എ​ത്തി​യ പ്ര​തി ര​ണ്ടു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

സെ​യി​ൽ​സ് ഗേ​ൾ മാ​ല എ​ടു​ത്തു കാ​ണി​ച്ച​ശേ​ഷം തൂ​ക്കം നോ​ക്കി വി​ല ക​ണ​ക്കു​കൂ​ട്ടു​ന്ന​തി​നി​ടെ മോ​ഷ്ടാ​വ് മാ​ല വാ​ങ്ങി ക​ഴു​ത്തി​ല​ണി​ഞ്ഞു യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ക​ട​യു​ടെ വാ​തി​ൽ തു​റ​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ക​ട​യി​ൽ ഈ ​സ​മ​യം സെ​യി​ൽ​സ് ഗേ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​വ​ർ ബ​ഹ​ളം കൂ​ട്ടി പു​റ​ത്തു​വ​ന്ന​പ്പോ​ഴേ​ക്കും ക​ള്ള​ൻ സ്കൂ​ട്ട​റി​ൽ സ്ഥ​ലം വി​ട്ടി​രു​ന്നു. ഞാ​റ​ക്ക​ൽ എ​സ്ഐ സം​ഗീ​ത് ജോ​ബാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment