കേരളപിറവി ദിനത്തില്‍ ചരിത്രം കുറിച്ച് ‘ആണ്‍പിറന്നോള്‍’ ! ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥപറയുന്ന സീരിയല്‍ ഇന്നു മുതല്‍…

ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കൊപ്പമോ അല്ലെങ്കില്‍ അവരേക്കാളധികമോ ആണ് കേരളത്തിലെ മിനസ്‌ക്രീന്‍ പ്രേക്ഷകരുടെ എണ്ണം. സിനിമാതാരങ്ങളേക്കാള്‍ സ്വീകാര്യത പലപ്പോഴും സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതും ഇതിനാലാണ്. മലയാള സീരിയല്‍ ചരിത്രത്തിലെ ഒരു പുതിയ ഏട്ടിലേക്കാണ് ഇത്തവണത്തെ കേരളപിറവി ദിനം ചുവടുവയ്ക്കുന്നത്. ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ പറയുന്ന ഒരു സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒരു ട്രാന്‍സ്മാനിന്റെ കഥ പറയുന്ന ആണ്‍പിറന്നോള്‍ അമൃത ടിവിയിലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ശിവ മോഹന്‍ തമ്പിയാണ് ഈ പുതിയ ചുവടുവയ്പ്പിന് പുറകില്‍. ഈ സീരിയലിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ചു സംവിധായകന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ സീരിയലാകുന്നത്. ഈ സീരിയല്‍ ഒരിക്കലും ട്രാന്‍സ് കമ്മ്യൂണിറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല പകരം അവര്‍ കടന്നുപോകുന്ന ജീവിത പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിയ്ക്കും. പെണ്ണായി ജനിച്ചു…

Read More